ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന് സിബിഐക്ക് കത്ത്; കേസില്‍ ട്വിസ്റ്റ്
മുംബൈ: ഒമ്പത് വര്‍ഷം മുമ്പ് തന്റെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ മീഡിയ എക്സിക്യൂട്ടീവ് ഇന്ദ്രാണി മുഖര്‍ജിയുടെ കേസില്‍ വഴിത്തിരിവ്. ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് സിബിഐക്ക് കത്ത് അയച്ചിരിക്കുകയാണ് ഇന്ദ്രാണി മുഖര്‍ജി നിലവില്‍.
ഹസീന ആദ്യം ഇന്ത്യക്കാരിയായി; പിന്നീട് വിദേശി... ഒടുവില്‍ വീണ്ടും ഇന്ത്യന്‍... ഇന്ന് മോചിതയാകും
കഴിഞ്ഞ ദിവസം ജയിലില്‍ ഒരു സ്ത്രീയെ കണ്ടു വെന്നും അവര്‍ കാശ്മീരില്‍ വച്ച് ഷീന ബോറയെ കണ്ടിരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്. അതിനാല്‍ ഷീനാ ബോറയെ കാശ്മീരില്‍ തിരയണമെന്നും ഇന്ദ്രാണി മുഖര്‍ജി കത്തില്‍ ആവശ്യപ്പെടുന്നു. കത്തിന് പുറമെ അവര്‍ സിബിഐ പ്രത്യേക കോടതിക്ക് മുമ്പാകെ ഒരു അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. ഈ കത്തില്‍ ഉടന്‍ വാദം കേല്ക്കാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

ഷീന ബോറ വധക്കേസില്‍ 2015ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലായത്. അന്ന് മുതല്‍ മുംബൈയിലെ ബൈക്കുള ജയിലിലാണ് ഇവര്‍. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ മാസം ബോംബെ ഹൈക്കോടതി തള്ളുകയും അഭിഭാഷക സന ഖാന് മുഖേന സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയെ തോക്കുമായി പിടികൂടിയതോടെയാണ് ഷീന ബോറ കൊലപാതകം പുറത്തറിയുന്നത്. ചോദ്യം ചെയ്യലില്‍ താന്‍ മറ്റൊരു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൊലപാതകത്തിന് ദൃക്സാക്ഷിയായതായും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
സ്വാകാര്യവത്കരണം ഉപേക്ഷിക്കണം; വ്യാഴവും വെള്ളിയും ബാങ്ക് പണിമുടക്ക്; എടിഎമ്മുകളെയും ബാധിച്ചേക്കും

2012ല്‍ ഇന്ദ്രാണി മുഖര്‍ജി തന്റെ മകള്‍ ഷീന ബോറയെ കഴുത്ത് ഞെരിച്ച് താന്‍ കണ്ടുവെന്നാണ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷീന ബോറ ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നുവെന്നും. മുംബൈയിലെ വീട് തനിക്ക് വേണമെന്നാവശ്യപ്പെട്ട് ഇന്ദ്രാണി മുഖര്‍ജിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസും സിബിഐയും നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇന്ദ്രാണി മുഖര്‍ജി രണ്ട് പെണ്മക്കളായ ഷീനയെയും മിഖായേലിനേയും ഉപേക്ഷിച്ച് ഗുവഹാത്തിയില്‍ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയെന്നും തുടര്‍ന്ന് മീഡിയ എക്സിക്യൂട്ടീവായ പീറ്ററിനെ വിവാഹം കഴിട്ടതിന് ശേഷം അവരുടെ ചിത്രം ഒരുി മാഗസിനില്‍ കണ്ടതിന് ശേഷമാണ് ഷീന അമ്മയെ കുറിച്ച് പിന്നീട് അറിയുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഷീന തന്റെ അമ്മയെ പിന്തുടര്ന്ന് മുംബൈയില്‍ എത്തുകയായിരുന്നു. ഭര്‍ത്താവ് പീറ്ററിനോട് ഇത് തന്റെ സഹോദരിയാണെന്ന് പറഞ്ഞാണ് ഷീനയെ ഇന്ദ്രാണി പരിചയപ്പെടുത്തിയിരുന്നതെന്നും പിന്നീട് 2012 മുതല്‍ ഷീനയെ കാണാതാവുകയായിരുന്നുവെന്നുമാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍ പറയുന്നത്. ഷീനയെ കാണാതായതിന് ശേഷം പീറ്ററിന്റെ ആദ്യ വിവാഹത്തിലുണ്ടായിരുന്ന മകന് രാഹുല്‍ ഷീനക്കെന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ഷീനയും രാഹുലും പ്രണയിത്തിലായിരുന്നുവെന്നും അവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു.
അഞ്ച് ലക്ഷം രൂപക്ക് ലോട്ടറിയെടുത്തു പ്രവചനം ഫലിച്ചില്ല; ആള്‍ദൈവത്തെ തല്ലിക്കൊന്നു

ഒടുവില്‍, 2015-ല്‍ കേസ് പുറത്ത് വന്നപ്പോള്‍ ഇന്ദ്രാണി ഷീനയെ മുംബൈയിലെ ബാന്ദ്രയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം റായ്ഗഡ് ജില്ലയില്‍ അവളുടെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്കരിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഷീനയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.

എന്നാല്‍ ഈ അവകാശവാദങ്ങള്‍ ഇന്ദ്രാണി നിഷേധിക്കുകയായിരുന്നു. ഇന്ദ്രാണിയുടെ അറസ്റ്റിന് പിന്നാലെ, കൊലപാതകത്തിലും തെളിവെടുപ്പിലും ഇന്ദ്രാണിയെ സഹായിച്ചതിന് മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും അറസ്റ്റിലായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി പീറ്റര്‍ മുഖര്‍ജിയേയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2020-ല്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. വിചാരണയ്ക്കിടെ പീറ്ററും ഇന്ദ്രാണി മുഖര്‍ജിയും വിവാഹമോചനവും നേടിയിരുന്നു.
കായിക താരങ്ങളുടെ സമരം: മന്ത്രിയും സമരക്കാരും തമ്മിൽ ഇന്ന് ചർച്ച നടത്തും: സമയവായ സാധ്യതയെന്ന് സൂചന