കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊറാബുദ്ദീന്‍ ഷെയ്ഖ് - തുളസീറാം കേസ്: കൃത്യമായ അന്വഷണം നടത്താന്‍ സിബിഐയ്ക്കു കഴിഞ്ഞില്ലെന്ന്

  • By Desk
Google Oneindia Malayalam News

മുംബൈ: ഷൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലില്‍ സിബിഐയും കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് കോടതി.പ്രത്യേക ജഡ്ജിയായ എസ് ജെ ശര്‍മ്മയാണ് സിബിഐയ്‌ക്കെതിരെ വിമര്‍ശനവുമായി വന്നത്. ഷൊറാബുദ്ദീന്‍ ഷെയ്ഖിന്‍റെയും തുളസീറാം പ്രജാപതിയുടെയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം പഴുതടച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് സാധിച്ചില്ലെന്ന് ജഡ്ജ് പറയുന്നു. സിബിഐ പ്രത്യേക അഭിഭാഷകന്‍ ബിപി രാജുവിനോടായിരുന്നു ജഡ്ജിയുടെ ചോദ്യം.

<strong>10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? ഫോണ്‍സംഭാഷണം പുറത്ത്, ഓപ്പറേഷന്‍ കമലയുമായി വീണ്ടും ബിജെപി</strong>10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? ഫോണ്‍സംഭാഷണം പുറത്ത്, ഓപ്പറേഷന്‍ കമലയുമായി വീണ്ടും ബിജെപി

കൃത്യമായ അന്വേഷണം നടത്താത്തതെന്തെന്ന്

കൃത്യമായ അന്വേഷണം നടത്താത്തതെന്തെന്ന്

സിബിഐയ്‌ക്കോ മുമ്പ് കേസ് അന്വേഷിച്ച ഗുജറാത്ത് ആന്‍റി ടെററിസം സ്‌ക്വാഡിനോ സിഐഡിക്കോ കേസില്‍ വ്യക്തമായ അന്വേഷണം നടത്താന്‍ കഴിയാതെ പോയതെന്തെന്ന് കോടതി ചോദിക്കുന്നു. കേസില്‍ 210 സാക്ഷികളില്‍ 92 പേര്‍ എന്തുകൊണ്ട് കൂറുമാറിയെന്നും കോടതി ചോദിച്ചു. കേസില്‍ ഗൂഢാലോചന നടത്തിയെന്ന അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ, ആന്‍റി ടെററിസം സ്‌ക്വാഡ് ചീഫ് ഡിജി വന്‍സാര, ഡെപ്യൂട്ടി സൂപ്രണ്ട് രാജ് കുമാര്‍ പാണ്ഡ്യന്‍, ഉദയ്പൂര്‍ എസ്പി ദിനേശ് എംഎന്‍ എന്നിവരുടെ പേര് പ്രോസിക്യൂഷന്‍ പരാമര്‍ശിക്കാതെയായിരുന്നു കേസില്‍ വാദം.ഇവര്‍ എല്ലാം തന്നെ വെറുതേ വിട്ടിരുന്നു.

 ഏറ്റുമുട്ടൽ 2005 നവംബറിൽ!

ഏറ്റുമുട്ടൽ 2005 നവംബറിൽ!

2005 നവംബര്‍ 26നാണ് മധ്യപ്രദേശിലെ പ്രാദേശിക കുറ്റവാളിയായ ഷൊറാബുദ്ദീന്‍ ഷെയ്ഖ് ഗുജറാത്ത് ആന്‍റി ടെററിസം സ്‌ക്വാഡിന്റെയും രാജസ്ഥാന്‍ പോലീസിന്‍റെയും സംയുക്തമായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.2006ല്‍ ഷെയ്ഖിന്‍റെ വിശ്വസ്തനായ തുളസീറാം പ്രജാപതിയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.തുളസീറാം അഹമ്മദാബാദില്‍ നിന്നും ഉദയ്പൂരിലേക്ക് വരുമ്പോള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടെന്നും തുളസീറാം പോലീസിനോപ്പം ട്രെയിനില്‍ ഇല്ലെന്നുമാണ് സിബിഐ കണ്ടെത്തിയത്.എങ്കില്‍ അഹമ്മാദാബാദില്‍ നിന്നും അയാള്‍ എങ്ങോട്ടാണ് പോയതെന്ന് കോടതി ചോദിക്കുന്നു.

 ഹാജരാക്കിയ ടിക്കറ്റ് വ്യാജം

ഹാജരാക്കിയ ടിക്കറ്റ് വ്യാജം

കേസില്‍ ഹാജരാക്കിയ ടിക്കറ്റ് വ്യാജമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ ആരാണ് ഇത് ചെയ്തതെന്ന് കണ്ടെത്താന്‍ എന്തെങ്കിലും തെളിവുണ്ടോ എന്ന് കോടതി ചോദിച്ചു.38 പേര്‍ കുറ്റക്കാരെന്നാണ് പറയുന്നത് ഇതില്‍ ആരെയെങ്കിലും ഇതിനായി ചോദ്യം ചെയ്‌തോ എന്നും കോടതി ചോദിക്കുന്നു.ബസില്‍ ഷോറാബുദ്ദാനും ഭാര്യ കൗസര്‍ ബീയും തുളസീറാം പ്രജാപതിയും ഒരുമിച്ചാണ് യാത്ര ചെയ്തതെങ്കില്‍ എന്തിനാണ് രണ്ടുപേരില്‍ നിന്ന് ടിക്കറ്റ് വാങ്ങിയതെന്നും കോടതി ചോദിച്ചു.

 ഉജ്ജയിൻ ജയിലിൽ സന്ദർശിച്ചു

ഉജ്ജയിൻ ജയിലിൽ സന്ദർശിച്ചു

ഷോറാബുദ്ദീന്‍റെ സഹോദരന്‍ തുളസീറാമിനെ 2006ല്‍ ഉജ്ജയിന്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ബസില്‍ താന്‍ ഉണ്ടായിരുന്നതായി തുളസീറാം സമ്മതിച്ചെന്നാണ് റാബാബുദ്ദീന്‍ പറയുന്നത്.എന്നാല്‍ 2010 വരെ കേസിലെ മൂന്നാമനെ എന്തുകൊണ്ട് കണ്ടില്ലെന്നും കോടതി ആവര്‍ത്തിച്ചു.2006 മുതല്‍ 2010 വരെ റുബാബുദ്ദീന്‍ സുപ്രീം കോടതിയില്‍ തുളസീറാമിനെ കണ്ടത് പറയാതിരുന്നത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. പ്രതിഭാഗത്തിന്റ അഭിഭാഷകനായ എസ് വി രാജു പ്രതിഭാഗത്തിന് എതിരെ തെളിവുകളില്ലെന്ന് വാദിച്ചു.

English summary
CBI special court judge crticising CBI about missing clarification in Shorabuddin Shake Tulsiram Prajapati fake encounter case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X