നാരദ കേസില്‍ സിബിഐ മലക്കംമറിഞ്ഞു; സുപ്രീംകോടതിയിലെ അപ്പീല്‍ പിന്‍വലിച്ചു
ദില്ലി: നാരദ കൈക്കൂലി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ സിബിഐ പിന്‍വലിച്ചു. സിബിഐ അപ്പീല്‍ പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് സുപ്രീംകോടതി അഭിപ്രയപ്പെട്ടിരുന്നു. നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കൊല്‍ക്കത്തയിലെ സിബിഐ കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെ സിബിഐ കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം സ്‌റ്റേ ചെയ്യുകയും അറസ്റ്റിലായവരെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായി. തുടര്‍ന്ന് അഞ്ചംഗ വിശാല ബെഞ്ചിന് കേസ് വിട്ടു. ഇതിനിടയിലാണ് വീട്ടുതങ്കല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതി അഞ്ചംഗ ബെഞ്ച് കേസ് പരിഗണിക്കുമെന്നിരിക്കെ എന്തിനാണ് തങ്ങളെ സമീപിച്ചത് എന്ന ചോദ്യമാണ് സുപ്രീംകോടതി ഉന്നയിച്ചത്.
Recommended Video
സിബിഐ ഓഫീസ് ഉപരോധിച്ച സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും നിയമ മന്ത്രിയുടെയും നടപടിയിലെ അനൗചിത്യം സുപ്രീംകോടതി എടുത്തുപറയുകയും ചെയ്തിരുന്നു. നിയമ പ്രകാരമുള്ള നടപടി ആര്‍ക്കെതിരെയും എടുക്കാന്‍ സിബിഐക്ക് സാധിക്കുമെന്ന് വ്യക്തമക്കിയ സുപ്രീംകോടതി സിബിഐയെയോ സര്‍ക്കാരിനെയോ ഇപ്പോള്‍ ഉപദേശിക്കുന്നില്ലെന്നും പറഞ്ഞു. ബിജെപിയിലേക്ക് മാറിയ പഴയ തൃണമൂല്‍ നേതാക്കളായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സിബിഐ സമര്‍പ്പിക്കാത്ത കാര്യവും കോടതി സൂചിപ്പിച്ചു.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications