Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് രണ്ടാം തരംഗത്തില്‍ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയതിന്റെ വിവരം ലഭ്യമല്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഗംഗാ നദിയില്‍ മൃതദേഹം ഒഴുക്കി കളഞ്ഞതിന്റെ കണക്കുകളൊന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രയാന്റെ ചോദ്യത്തിന് ജലവിഭവ സഹ മന്ത്രിയാണ് മറുപടി നല്‍കിയത്. ഗംഗയില്‍ തള്ളിയതായി കണക്കാക്കിയിരിക്കുന്ന കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വ്യക്തമാക്കണമെന്നായിരുന്നു ഡെറിക് ഒബ്രയാന്‍ ആവശ്യപ്പെട്ടത്. കൊവിഡ്-പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ഇവ നീക്കം ചെയ്യുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം നേതാവ് ചോദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ മറുപടി പ്രതിപക്ഷ ബഹളത്തിനും കാരണമായി. നേരത്തെ കൊവിഡ് തരംഗത്തിനിടെ ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങളെക്കുറിച്ച് ഒരു വിവരവുമില്ല എന്ന പാര്‍ലമെന്റില്‍ കേന്ദ്രം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഗംഗയില്‍ കൊവിഡ്-19 രോഗികളെന്ന് സംശയിക്കുന്ന നിരവധി പേരുടെ മൃതദേഹങ്ങള്‍ ഒഴുക്കി വിട്ടത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. യുപിയില്‍ നടക്കുന്നത് മനുഷ്യത്വരഹിതമായ കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേരത്തെ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ganga

സംഭവത്തില്‍ നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ (എന്‍ എം സി ജി) ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗംഗാ നദിയില്‍ രോഗികളുടെ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി ബിഹാറും ഉത്തര്‍പ്രദേശും രംഗത്തെത്തിയിരുന്നു. 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്താണ് സംസ്‌കരിച്ചതെന്ന് ബിഹാര്‍ അധികൃതര്‍ അറിയിച്ചിരുന്നു.

യുപിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബക്സര്‍ ഡി എം അമന്‍ സമിര്‍ പറയുന്നത്. എന്നാല്‍ ഇത് യു പി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേങ്ങള്‍ സംസ്‌കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കള്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതുമൂലം അവ ഒഴുക്കിവിട്ടതാവാം എന്നാണ് സംശയം. 150 ഓളം മൃതദേഹങ്ങളാണ് ഒഴുകിയെത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.

ഗംഗാ ശുചീകരണ ദേശീയ ദൗത്യം ഡയറക്ടര്‍ ജനറല്‍ രാജീവ് രഞ്ജന്‍ മിശ്ര, ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ പുഷ്‌കല്‍ ഉപാധ്യായ എന്നിവര്‍ രചിച്ച 'ഗംഗാ: റീ-ഇമേജിനിങ്, റിജുവിനേറ്റിങ്, റീകണക്റ്റിങ്' എന്ന പുസ്തകത്തില്‍ നൂറിലേറെ മൃതദേഹങ്ങള്‍ ഗംഗയിലൂടെ ഒഴുക്കി വിട്ടെന്ന് പറയുന്നുണ്ട്. യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകള്‍ നല്‍കിയ കണക്കുപ്രകാരം 300ല്‍ കുറയാത്ത മൃതദേഹം ഗംഗയിലൂടെ ഒഴുകിവന്നുവെന്നും അഞ്ച് വര്‍ഷത്തെ ശുചീകരണപ്രവര്‍ത്തനം പാഴായിയെന്നും പുസ്തകത്തില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+