നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; 44 കോടി ഡോസ് വാക്‌സിനുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കി
ദില്ലി: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ഭാരത് ബയോടെക്കിന്റെ 19 കോടി ഡോസ് കൊവാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 25 കോടി കൊവിഷീല്‍ഡ് വാക്‌സിനുമാണ് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. നീതി അയോഗ് ആരോഗ്യവിഭാഗത്തിലെ അംഗമായ ഡോ വികെ പോളാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിന് പുറമെയാണിത്. 2021 ഡിസംബറിനുള്ളില്‍ ഘട്ടം ഘട്ടമായി 44 കോടി ഡോസ് വാക്‌സിനും ലഭ്യമാക്കും. പുതിയ ഓര്‍ഡറുമായി ബന്ധപ്പെട്ട് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് 30 ശതമാനം തുകം മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും വികെ പോള്‍ വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരി 16 മുതല്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ശ്രമങ്ങളെ കേന്ദ്രം പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കൊവിഷീല്‍ഡിനും കൊവാക്‌സിനും പുറമെ ബയോളജിക്കല്‍ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്‌സിനും കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഇത് സെപ്റ്റംബര്‍ മാസത്തോടെ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാരിയിൽ അതീവ സുന്ദരിയായി കാജൽ; തെന്നിന്ത്യൻ താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications