കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്‍റെ പുതിയ വാക്സിൻ നയം അസമത്വം ഉയര്‍ത്തിക്കാണിക്കുന്നത്: ബ്രിട്ടാസ് സുപ്രീംകോടതിയില്‍

Google Oneindia Malayalam News

ദില്ലി: വാക്സിന്‍ നയം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേര്‍ന്ന് ഇടത് എംപി ജോണ്‍ ബ്രിട്ടാസ്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫ ആര്‍ രാംകുമാറുമായി ചേര്‍ന്നാണ് കക്ഷി ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. കേന്ദ്ര സർക്കറിന്റെ പുതിയ വാക്സിൻ നയം ഉയർത്തി കാണിക്കുന്നത് അസമത്വത്തെയാണ്. ആകെ വാക്സിന്റെ 25 ശതമാനം സ്വകാര്യ കമ്പനികൾക്ക് നേരിട്ട് വാങ്ങാനാകും എന്നത് ചോദ്യം ചെയ്യേണ്ടതാണെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേന്ദ്ര സർക്കറിന്റെ പുതിയ വാക്സിൻ നയം ഉയർത്തി കാണിക്കുന്നത് അസമത്വത്തെയാണ്. ആകെ വാക്സിന്റെ 25 ശതമാനം സ്വകാര്യ കമ്പനികൾക്ക് നേരിട്ട് വാങ്ങാനാകും എന്നത് ചോദ്യം ചെയ്യേണ്ടതാണ് .പുതിയ വാക്‌സിന്‍ നയം സമൂഹത്തില്‍ അസന്തുലിതാവാസ്ഥ സൃഷ്ടിക്കും എന്നതാണ് വാസ്തവം.പണക്കാര്‍ക്കും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കുന്നപുതിയ നയം സർവത്രികമാകേണ്ട കുത്തിവെപ്പ് നയത്തിലേക്ക് അസമത്വത്തെ തിരുകികയറ്റുകയാണ്.

jhon brittas

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

സ്വകാര്യ ആശുപത്രികളില്‍ വളരെ കുറച്ച് വാക്‌സിന്‍ മാത്രമേ കുത്തിവയ്ക്കുന്നുള്ളൂ. അനുവദിച്ച വാക്‌സിന്‍റെ 17.05 ശതമാനം വാക്‌സിന്‍ മാത്രമേ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിച്ചിട്ടുള്ളൂ.ഇത് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയിൽ പരിഗണനയിലുള്ള കേസില്‍ കക്ഷി ചേരുകയാണ്.ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫ.ആര്‍.രാംകുമാറുമായി ചേര്‍ന്നാണ് കക്ഷി ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ആണ് അപേക്ഷ ഫയല്‍ ചെയ്തത്

മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
Novavax vaccine is 90 percent effective against virus | Oneindia Malayalam

English summary
Central government's new vaccine policy highlights inequality: John Brittas in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X