Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാ മുന്നണി കനിയണം... ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല

ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും അത് പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെ. ബില്‍ പാസാക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ നിലവില്‍ ലോക്‌സഭയിലും രാജ്യസഭയിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ല.

ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് വേണ്ടത് 362 വോട്ടുകളാണ്. എന്നാല്‍ 298 പേരുടെ പിന്തുണയെ എന്‍ഡിഎയ്ക്ക് ഉള്ളൂ. രാജ്യസഭയിലാകട്ടെ 158 എംപിമാരുടെ പിന്തുണ വേണം. ഇവിടെ എന്‍ഡിഎ എംപിമാരുടെ എണ്ണം 135 ആണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും 50 ശതമാനത്തിലധികം വോട്ട് ലഭിച്ചാല്‍ മാത്രമെ ബില്ല് പാസാകൂ. അതായത് പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന്റെ പിന്തുണയില്ലാതെ ബില്‍ പാസാക്കാനാകില്ല എന്ന് സാരം.

One Nation One Poll

ബില്‍ പിന്‍വലിക്കണമെന്നാണ് ഇന്ത്യാ ബ്ലോക്ക് ആവശ്യപ്പെടുന്നത്. അതേസമയം ബില്ലിന് 50% സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ് എന്ന കടമ്പ കൂടി കേന്ദ്രത്തിന് മറികടക്കാനുണ്ട്. ബില്ല് ഇന്ന് അവതരിപ്പിച്ചെങ്കിലും കൂടുതല്‍ കൂടിയാലോചനകള്‍ക്കായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് അയയ്ക്കണം എന്ന് എന്‍ഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ജെപിസി അവലോകനം ചെയ്യാന്‍ ലോക്‌സഭയില്‍ ഇ-വോട്ട് നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു

ഇതാദ്യമായാണ് ലോക്സഭയില്‍ ഒരു ബില്ലില്‍ ഇ-വോട്ടിംഗ് നടക്കുന്നത്. 269 എംപിമാര്‍ ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 198 പേര്‍ എതിര്‍ത്തു. ബില്ലുകള്‍ പാസാക്കുന്നതിന് ഈ ഘട്ടത്തില്‍ പോലും സര്‍ക്കാരിന് പിന്തുണയില്ലെന്നാണ് ഇത് കാണിക്കുന്നത് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 'ആകെയുള്ള 461 വോട്ടുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അതായത് 307 പേരുടെ പിന്തുണ എന്‍ഡിഎയ്ക്ക് ആവശ്യമായിരുന്നു. എന്നാല്‍ സര്‍ക്കാരിന് 269 വോട്ട് മാത്രമേ നേടാനായുള്ളൂ,'' കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ എക്സില്‍ പറഞ്ഞു.

മുസ്ലീം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍, ശിവസേന (യുബിടി) അംഗം അനില്‍ ദേശായി എന്നിവര്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുകയും ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് തിരഞ്ഞെടുപ്പ് കമ്മീഷന് നിയമവിരുദ്ധമായ അധികാരങ്ങള്‍ നല്‍കും എന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി.

എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെതിരെ രംഗത്തെത്തി. ബില്‍ പിന്‍വലിക്കണം എന്ന് എഎപി, കോണ്‍ഗ്രസ്, എസ്പി, ശിവസേന (യുബിടി) എന്നിവര്‍ ആവശ്യപ്പെട്ടു. അതേസമയം ബില്ലിന് ടിഡിപി അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്തു. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കുമെന്ന് ടിഡിപി അവകാശപ്പെട്ടു.

ആകെ 32 പാര്‍ട്ടികള്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. 15 പാര്‍ട്ടികളാണ് എതിര്‍പ്പ് അറിയിച്ചിട്ടുള്ളത്. വൈഎസ്ആര്‍സിപിയെ പോലുള്ള ഇരുമുന്നണിയിലും ഭാഗമല്ലാത്ത കക്ഷികളും ബില്ലിനെ പിന്തുണച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+