സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ ഐടി നിയമത്തില്‍ ഭേദഗതി; സെന്‍സര്‍ഷിപ്പെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്
ദില്ലി: ഐടി നിയമത്തില്‍ പുതിയ ഭ ദേഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. തെറ്റായ വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാനാണ് നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ ഏതെങ്കിലും മാധ്യം തെറ്റായ വാര്‍ത്ത നല്‍കിയാല്‍ അക്കാര്യത്തില്‍ ഇനി മുതല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കും.
തുടര്‍ന്ന് എത്രയും വേഗം ഈ വാര്‍ത്ത പിന്‍വലിക്കണം എന്നാല്‍ പുതിയ ഭേദഗതിയില്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇന്നലെയാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഭേദഗതി പിന്‍വലിക്കണമെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാന്‍ വസ്തുതാ പരിശോധന സമിതി(ഫാക്ട് ഫൈന്‍ഡിംഗ് ടീം)ക്ക് അധികാരം ലഭിക്കും.

ഈ ഭേദഗതി ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഈ ഭേദഗതി, സെന്‍സര്‍ഷിപ്പിന് സമാനമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ഫാക്ട് ഫൈന്‍ഡിംഗ് സമിതിക്ക് വാര്‍ത്തകള്‍ പരിശോധിക്കാനും, വ്യാജ വാര്‍ത്തയാണോ അല്ലയോ എന്ന് നിര്‍ണയിക്കാനും അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
വ്യാജ വാര്‍ത്തകളെ ഈ ഭേദഗതിയിലൂടെ തടയാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. അതേസമയം സമൂഹ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യാനുള്ള നീക്കമായി ഭേദഗതിയെ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. മുന്‍കാലങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം ഇനി ലഭിക്കില്ല. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് പരമാധികാരം നല്‍കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ എടുത്ത് കളയുന്നതാണ് ഈ ഭേദഗതിയെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ആരോപിച്ചു. അതേസമയം മാധ്യമങ്ങളുമായി കൂടിയാലോചന നടത്തിയും, സംഘടനകളുമായി പ്രസ് സമിതികളോടും ഉപദേശം തേടിയും മാത്രമേ ഈ നിയമം നടപ്പിലാക്കാന്‍ പാടൂ എന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെടുന്നത്.
എന്നാല്‍ പലരോടും അഭിപ്രായം തേടിയ ശേഷമാണ് ഭേദഗതി അവതരിപ്പിച്ചതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സമൂഹത്തിന്റെ പല കോണുകളില്‍ നിന്നുള്ളവരോടും അഭിപ്രായം തേടിയിട്ടുണ്ട്. അധ്യാപകര്‍, അക്കാദമിക്‌സ്, വിദ്യാര്‍ത്ഥികള്‍, ഗെയിമര്‍മാര്‍, ശിശി ക്ഷേമ സമിതികള്‍ എന്നിവരോടെല്ലാം ഈ വിഷയത്തില്‍ നിലപാടുകള്‍ ചോദിച്ചറിഞ്ഞിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.


Click it and Unblock the Notifications