• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

45 വയസ്സിന് മുകളിലുള്ളവരിൽ രണ്ടാഴ്ചയ്ക്കുള്ളിൽ വാക്സിൻ പൂർത്തിയാക്കണം: സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വാക്സിൻ വിതരണം വേഗത്തിലാക്കാൻ നിർദേശം നൽകി കേന്ദ്രസർക്കാർ. ചില ജില്ലകളിലെ കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്താണ് ജില്ലകളിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. രണ്ടാഴ്ചയ്ക്കുള്ളിൽ 45 വയസ്സിനു മുകളിലുള്ളവർക്ക് കുത്തിവയ്പ് നൽകാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരട്ട വോട്ടുള്ളവർ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം; ഹൈക്കോടതി

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ രോഗവ്യാപനം രൂക്ഷമായതോടെ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കുമുള്ള വാക്സിനേഷൻ വേഗത്തിലാക്കാനും എല്ലാവർക്കും കുത്തിവെപ്പ് ലഭിച്ചുവെന്ന് ഉറപ്പാക്കാനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യ സെക്രട്ടറി അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. "45 വയസും അതിൽ കൂടുതലുമുള്ള മുൻ‌ഗണനാ പ്രായമുള്ളവർക്കുമാണ് ഇതിൽ മുൻഗണന നൽകേണ്ടത്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

രാജ്യത്ത് അഞ്ച് മാസത്തിന് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നാണ് ചീഫ് സെക്രട്ടറിമാർക്കും അയച്ച കത്തിൽ രാജേഷ് ഭൂഷൺ പറഞ്ഞിട്ടുള്ളത്. കൊവിഡ് മാർദഗ്ഗനിർദേശങ്ങൾ കൃത്യമായ പാലിക്കാത്ത പക്ഷം പോലീസ് ആക്റ്റ് അല്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം അധികാരങ്ങൾ ഉപയോഗിച്ച് നടപ്പാക്കണമെന്നും നിർദേശമുണ്ട്.

കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ച് പരിശോധിക്കുന്നതിലൂടെയും രോഗം സ്ഥിരീരകരിച്ചവരുമായി സമ്പർക്കം പുലർത്തിയ 25- 30 ആളുകളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതോടെ വൈറസ് നിയന്ത്രിക്കാമെന്നാണ് കരുത്തുന്നതെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്

"കൊവിഡ് പരിശോധന, ട്രാക്കിംഗ്, ചികിത്സ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നത് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സഹായിക്കുമെനനും അദ്ദേഹം കൂട്ടിച്ചേർത്തു. നിയന്ത്രിക്കുന്നതിനുള്ള ഒരേയൊരു തെളിയിക്കപ്പെട്ട തന്ത്രമായി തുടരുന്നു," ഇത് കൂട്ടിച്ചേർക്കുന്നു, "കേസുകളുടെ ക്ലസ്റ്ററുകൾ ഉള്ളിടത്ത്, വ്യക്തികളെയോ കുടുംബങ്ങളെയോ ക്വാറന്റിംഗ് ചെയ്യുന്നത് സഹായിക്കില്ല. അത്തരം സന്ദർഭങ്ങളിൽ, വലിയ കണ്ടെയ്നർ സോണുകൾ വ്യക്തമായ അതിരുകളും കർശന നിയന്ത്രണങ്ങളും നടപ്പിലാക്കണം. "

നിരീക്ഷണ പ്രവർത്തനങ്ങൾ, പ്രദേശങ്ങളിലെ കേന്ദ്രീകൃത പരിശോധന എന്നിവ അടിസ്ഥാനമാക്കി കേസുകൾ മാപ്പ് ചെയ്യാനും സംസ്ഥാനങ്ങൾ അനുസരിച്ച് കേസ് പോസിറ്റിവിറ്റി നിരക്ക്, കേസുകളുടെ വളർച്ചാ നിരക്ക്, കേസ് മരണനിരക്ക്, കേസുകളുടെ ഇരട്ടിപ്പിക്കൽ നിരക്ക് എന്നിവ പോലുള്ള തത്സമയം സൂചിപ്പിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാനം. ആന്റിജൻ, ആർടിപിസിആർ പരിശോധനകളുടെ അനുപാതം അവലോകനം ചെയ്യാനും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

cmsvideo
  Urgent call to WHO from greet vanden bossche

  English summary
  Centre asks states to vaccinate all above 45 in 2 weeks due to rise in Coronavirus cases
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X