കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം, മൈന്‍ഡ് ചെയ്യാതെ കേരളവും യുപിയും

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന ആശങ്കകള്‍ക്കിടെ പേടിക്കാനൊന്നുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിസന്ധിയേ ഇല്ലെന്ന നിലപാടിലാണ് കേന്ദ്രം. എന്നാല്‍ കേരളത്തിലെയും യുപിയിലെയും മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ്. വ്യവസായ മേഖലകള്‍ വലിയ പ്രതിസന്ധി നേരിടുന്നതാണ് വലിയ പ്രശ്‌നം. പഞ്ചാബില്‍ മുന്‍കൂട്ടി അറിയിക്കാതെയുള്ള പവര്‍ കട്ടുകള്‍ കാരണം ദിവസേന അഞ്ച് മണിക്കൂറോളമാണ് വൈദ്യുതി ഇല്ലാതിരിക്കുന്നത്. കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി രാജ്കുമാര്‍ സിംഗ് പറയുന്നത് യാതൊരു പ്രതിസന്ധിയും ഇല്ലെന്നാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ ഗൗരവത്തോടെ തന്നെ വൈദ്യുതി പ്രതിസന്ധിയെ കാണുന്നുണ്ട്.

സല്‍മാനെ രക്ഷപ്പെടുത്തിയ അഭിഭാഷകന്‍ ആര്യന് വേണ്ടിയെത്തും, പുതിയ വഴിത്തിരിവ്, ഫോണ്‍ ചോര്‍ത്തലും....സല്‍മാനെ രക്ഷപ്പെടുത്തിയ അഭിഭാഷകന്‍ ആര്യന് വേണ്ടിയെത്തും, പുതിയ വഴിത്തിരിവ്, ഫോണ്‍ ചോര്‍ത്തലും....

1

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നാണ് വൈദ്യുതി പ്രതിസന്ധിയുണ്ടായതെന്നാണ് സൂചന. എന്‍ഡിഎ കക്ഷിയായ ജെഡിയുവിന്റെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വൈദ്യുതി വിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. മതിയായ അളവില്‍ വൈദ്യുതി ലഭിക്കുന്നില്ലെന്ന് നിതീഷ് പറയുന്നു. അതേസമയം ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ഉന്നത തല യോഗം ചേര്‍ന്നിരിക്കുകയാണ്. യുപി പവര്‍ കോര്‍പ്പറേഷന്‍ അധികൃതരുമായി ചേര്‍ന്നാണ് യോഗം. ആവശ്യമുള്ളതിനേക്കാള്‍ നാലായിരം മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് യുപി നേരിടുന്നത്. 18000 മെഗാവാട്ടാണ് യുപിക്ക് ആവശ്യം. എന്നാല്‍ 14000 മെഗാവാട്ടാണ് യുപിക്ക് ലഭിക്കുന്നത്.

പലയിടത്തും വൈദ്യുതി തടസ്സപ്പെടുന്നുണ്ട്. ഉത്സവാഘോഷങ്ങള്‍ മുന്നില്‍ കണ്ട് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് യോഗി പറയുന്നു. പല സംസ്ഥാനങ്ങളിലും പവര്‍കട്ടുകള്‍ കാരണം നിര്‍മാണ മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിര്‍മാണ മേഖല വലിയ നഷ്ടമാണ് നേരിടുന്നത്. വ്യവസായ മേഖലയില്‍ തുടര്‍ച്ചയായി വൈദ്യുതി ലഭിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടത്തിന് വഴിയൊരുക്കും. സ്റ്റീല്‍, പ്ലാസ്റ്റിക് വ്യവസായങ്ങളൊക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ്. പഞ്ചാബില്‍ ചെറുകിട വ്യാപാര മേഖലയാകെ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് സ്തംഭിച്ച് നില്‍ക്കുകയാണ്. അതേസമയം പ്രശ്‌നപരിഹാരം എപ്പോഴുണ്ടാകുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല.

വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

പഞ്ചാബില്‍ പ്രതിസന്ധിയെ തുടര്‍ന്ന് 1500 മെഗാവാട്ട് വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് പഞ്ചാബ്. 14.46 രൂപ യൂണിറ്റിന് എന്ന നിരക്കിലാണ് ഇത് വാങ്ങുന്നത്. 11.6, 13 എന്നീ നിരക്കിലാണ് വാരാന്ത്യങ്ങളില്‍ വൈദ്യുതി വാങ്ങുന്നത്. കേരളത്തില്‍ തല്‍ക്കാലത്തേക്ക് ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തടസ്സപ്പെടാതിരിക്കാനാണ് ഈ തീരുമാനം. 300 മെഗാവാട്ട് വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാല്‍ ഒക്ടോബര്‍ 19 വരെ പ്രശ്‌നങ്ങളൊന്നുമില്ലാതെ കേരളത്തിന് മുന്നോട്ട് പോകാന്‍ സാധിക്കും. അപ്പോള്‍ ലോഡ് ഷെഡ്ഡിംഗും വേണ്ടി വരില്ല. പക്ഷേ ഒരു ദിവസം രണ്ട് കോടി രൂപ മുടക്കേണ്ടി വരും. അതേസമയം വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. പക്ഷേ അത് ബീഹാറില്‍ മാത്രമല്ല എല്ലായിടത്തു ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാമന്തയുമായി പ്രണയത്തിലാണോ? കുടുംബം തകര്‍ത്തോ? നാഗചൈതന്യക്ക് എല്ലാം അറിയാമെന്ന് സ്റ്റൈലിസ്റ്റ്സാമന്തയുമായി പ്രണയത്തിലാണോ? കുടുംബം തകര്‍ത്തോ? നാഗചൈതന്യക്ക് എല്ലാം അറിയാമെന്ന് സ്റ്റൈലിസ്റ്റ്

Recommended Video

cmsvideo
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി, പവര്‍കട്ട് ഏര്‍പ്പെടുത്താതെ രക്ഷയില്ല

English summary
centre keep saying no power shortage, but pinarayi vijayan and yogi calls emergency meetings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X