കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയണം, സുപ്രീം കോടതിയുടെ മാർഗനിർദേശം തേടി കേന്ദ്രം
ദില്ലി: കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് സുപ്രീം കോടതിയില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വാര്‍ത്തകളിലെ വസ്തുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഉറപ്പ് വരുത്തിയിട്ടല്ലാതെ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ദൃശ്യ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുകയോ ചെയ്യരുത് എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
കൊറോണ വൈറസിനെതിരെയുളള സര്‍ക്കാരിന്റെ പോരാട്ടിന് ഏറ്റവും വലിയ തടസ്സം വ്യാജ വാര്‍ത്തകളാണ് എന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകേയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ കൊവിഡിനെ പ്രതിരോധിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കഠിനമാക്കിയിരിക്കുകയാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.

കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണയേക്കാള്‍ പരിഭ്രാന്തി ആളെക്കൊല്ലും എന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. ഇതിന് പിന്നാലെ കൊവിഡിനെ കുറിച്ചുളള വസ്തുതാപരമായ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാനും കോവിഡ് വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന പോര്‍ട്ടല്‍ തയ്യാറാക്കാനും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്കി. വരുന്ന 24 മണിക്കൂറിനകം ഈ നിര്‍ദേശം നടപ്പിലാക്കണം എന്നും കോടതി വ്യക്തമാക്കി. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കേണ്ടതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനകം ജനങ്ങളിലേക്ക് വിവരം എത്തിക്കാനും സംവിധാനം ഉണ്ടാക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൗണിന് പിന്നാലെ നാടുകളിലേക്ക് പലായനം ചെയ്യുന്നത് സംബന്ധിച്ച് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൂട്ടപലായനം സംബന്ധിച്ച് ആവശ്യമായ നടപടികളെടുക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഈ ഹർജി പരിഗണിക്കവേയാണ് കേന്ദ്രത്തോട് കോടതി റിപ്പോർട്ട് തേടിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവര്‍ അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലോകത്ത് പടരുന്ന കൊറോണ വൈറസിനേക്കാള്‍ അപകടകരം ഭയവും പരിഭ്രാന്തിയും ആണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications