കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ മോദിസര്‍ക്കാര്‍ പുറത്തുവിടില്ല!

Google Oneindia Malayalam News

ദില്ലി: 100 ദിവസത്തിനകം കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വീരവാദം മുഴക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ നിലപാടില്‍ നിന്നും പിന്നോക്കം പോകുകയാണോ. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലമാണ് സംശയത്തിന് ആധാരം. പേര് പുറത്തുവിടുന്നത് ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ ലംഘനമാകും എന്നാണ് സര്‍ക്കാര്‍ വാദം.

സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ 14000 കോടിയില്‍പ്പരം രൂപ കള്ളപ്പണമായി സൂക്ഷിക്കുന്നുണ്ട് എന്നാണ് കണക്ക്. എന്തുവില കൊടുത്തും കള്ളപ്പണം നാട്ടില്‍ തിരിച്ചെത്തിക്കുമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ബി ജെ പി നേതാക്കള്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

modi

തുടര്‍വാദം കേള്‍ക്കാനായി സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം കോടതി കേസ് ഒക്ടോബര്‍ 28 ലേക്ക് നീക്കിവെച്ചു. പരാതിക്കാരനും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ രാം ജത്മലാനി സര്‍ക്കാര്‍ വാദത്തെ കഠിനമായി വിമര്‍ശിച്ചു. കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്നാണ് ബി ജെ പി നേതാവ് കൂടിയായ രാം ജത്മലാനി പറയുന്നത്.

ധനകാര്യമന്ത്രിയെയും അറ്റോര്‍ണി ജനറലിനെയുമാണ് ജത്മലാനി വിമര്‍ശിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ കത്തെഴുതിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തന്റെ അന്ത്യാഭിലാഷമായി കണ്ടെങ്കിലും ഇക്കാര്യത്തില്‍ നടപടി എടുക്കണം എന്നാണ് ജത്മലാനിയുടെ ആവശ്യം. കള്ളപ്പണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാമെന്ന് സ്വിസ് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചിരുന്നു.

English summary
Contrary to what they had promised during the general election campaigns, the Union government on Friday filed an application in the Supreme Court, saying it cannot disclose the details of black money accounts held by Indians in foreign countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X