കടുവകളുടെ കണക്കെടുപ്പിന് ഷാറൂഖ് ഖാന്റെ ഡയലോഗുമായി സര്‍ക്കാര്‍

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കണമെങ്കില്‍ എന്ത് വേണം? ചോദ്യം പൊതുജനത്തോടാണെങ്കില്‍ കൂടുതല്‍ പേരും പറയും നല്ല പെടയ്ക്കുന്ന ഗാന്ധിയെന്ന്, അതായത് കൈക്കൂലി തന്നെ. പക്ഷെ ഇക്കൂട്ടത്തില്‍ എല്ലാവരും പെടുന്നില്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള കാഴ്ചപ്പാട് ഇതുതന്നെയാണ്. അങ്ങനെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രചോദിപ്പിക്കാന്‍ ബോളിവുഡ് ചിത്രത്തിലെ ഡയോഗ് ഉപയോഗിക്കുകയാണ് മധ്യപ്രദേശ് വനംവകുപ്പ്. കാട്ടില്‍ കടുവകളുടെ കണക്കെടുക്കാന്‍ വിടുന്ന ഉദ്യോഗസ്ഥര്‍ക്കായാണ് ഈ വാക്കുകള്‍.

ചക് ദേ ഇന്ത്യ എന്ന ചിത്രത്തില്‍ ഷാറൂഖ് ഖാന്റെ 70 മിനിറ്റ് പ്രഭാഷണമാണ് വനംവകുപ്പ് സ്വന്തം നിലയില്‍ മാറ്റി ഉപയോഗിക്കുന്നത്. കടുപ്പമേറിയ അവസ്ഥകളില്‍ കടുവകളുടെ കണക്കെടുക്കാന്‍ 12000 ഉദ്യോഗസ്ഥരാണ് കാട്ടിലിറങ്ങിയത്. 95000 സ്‌ക്വ കി.മീറ്റര്‍ കാടാണ് സംസ്ഥാനത്തുള്ളത്. ഇവിടെ നിന്നും കൃത്യമായ കണക്ക് തന്നെ ലഭ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഓള്‍ ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്‍ 2018-ന് മധ്യപ്രദേശില്‍ തുടക്കമായത്. കണക്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനമേകാന്‍ സെലിബ്രിറ്റികളെയും ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. തന്റെ ഹോക്കി ടീമിനെ പ്രചോദിപ്പിക്കാന്‍ ഷാറൂഖിന്റെ കഥാപാത്രം ഉപയോഗിക്കുന്ന ഡയലോഗ് കടുവ സര്‍വ്വെ അടിസ്ഥാനമാക്കി മാറ്റിയെടുത്ത ശേഷം വാട്‌സ്ആപ്പ് വഴി ജീവനക്കാര്‍ക്ക് അയയ്ക്കുകയായിരുന്നു.

bhopalmap

ഓരോ ആഴ്ച നീളുന്ന നാല് ഘട്ടങ്ങളുള്ള സര്‍വ്വെയ്ക്കായി ഉദ്യോഗസ്ഥരെ ശ്രദ്ധയോടെ ഉത്തേജിപ്പിച്ച് നിര്‍ത്തുകയെന്നത് ഒരു ദൗത്യം തന്നെയാണെന്ന് മധ്യപ്രദേശ് ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജിതേന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. ഷാറൂഖിന്റെ ചിത്രത്തിന്റെ അകമ്പടിയോടെ ചക് ദേ മധ്യപ്രദേശ്, നമ്മള്‍ തയ്യാറാണ്, സമര്‍പ്പിതമായി വിശ്വസ്തതയോടെ എന്നൊക്കെയുള്ള ആപ്തവാക്യങ്ങളും പ്രയോഗിച്ചിട്ടുണ്ട്.

ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഗഗന്‍ നാരംഗ് പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോയും വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ടിവി സീരിയലില്‍ ഫോറസ്റ്റ് ഓഫീസറായി കൊള്ളക്കാര്‍ക്കെതിരെ ആഞ്ഞടിച്ച താരത്തെയും സര്‍വ്വെ പ്രചരണങ്ങള്‍ക്കായി ഇറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതുകൊണ്ടെങ്കിലും കടുവയുടെ കണക്ക് കൃത്യമായി എടുത്താല്‍ മതിയായിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് അവസാനമില്ല, പ്രതിപക്ഷ നേതാക്കള്‍ക്ക് വധഭീഷണിയുമായി മാലിദ്വീപ് സര്‍ക്കാര്‍

English summary
MP uses SRK’s Chak De dialogue to motivate forest staff

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്