ചാന്ദ്രയാന്‍-3 ഇനി നിര്‍ണായക ദിനങ്ങളിലേക്ക്; അഞ്ചാം പഥം താഴ്ത്തലും പൂര്‍ത്തിയാക്കി
ന്യൂഡല്‍ഹി: ചാന്ദ്രയാന്‍ 3ന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ഭ്രമണപഥം താഴ്ത്തല്‍ പൂര്‍ത്തിയാക്കി. രാവിലെ 8.30നായിരുന്നു ഭ്രമണപഥം താഴ്ത്തലെന്ന് ഇസ്രൊ അറിയിച്ചു. അടുത്തത് നിര്‍ണായകമായ ലാന്‍ഡര്‍ മോഡ്യൂള്‍ വേര്‍പെടലാണ് നടക്കേണ്ടത്. ഓഗസ്റ്റ് 17നാണ് ഈ പ്രക്രിയ നടക്കുക. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കുന്നതോടെ ഈ മാസം 23ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യും.
ഓഗസ്റ്റ് 17ന് വളരെ നിര്‍ണായകമായ കാര്യങ്ങള്‍ ആരംഭിക്കുമെന്ന് ഇസ്രൊ അറിയിച്ചു. പ്രൊപല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡ് മൊഡ്യൂള്‍ എന്നിവയുടെ പ്രത്യേകമായ സഞ്ചാരത്തിന് തയ്യാറെടുക്കുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഭ്രമണപഥത്തില നിന്ന് കൊണ്ടാണ് പ്രൊപല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡറില്‍ നിന്ന് വേര്‍പെടുക. അതിന് ശേഷം വളരെ സങ്കീര്‍ണമായ ബ്രേക്കിങ്ങ് കാര്യങ്ങളാണ് ചെയ്യാനുള്ളത്. ഇതിന് ശേഷമാണ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക.

അതുവരെയുള്ള ദിവസങ്ങള്‍ അതിസങ്കീര്‍ണമാണ്. ഓഗസ്റ്റ് 23ന് വൈകീട്ട് 5.47ന് ചന്ദ്രന്റെ പ്രതലത്തില്‍ ലാന്‍ഡര്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ചാന്ദ്രയാന്‍-3 വിക്ഷേപിച്ചത്. ഇതുവരെ അഞ്ച് ഘട്ടങ്ങളാണ് സോഫ്റ്റ് ലാന്‍ഡിംഗിന് മുമ്പാണ് ചാന്ദ്രയാന്‍-3 പൂര്‍ത്തിയാക്കിയത്. ജൂലായ് പതിനഞ്ചിനും 25നും ഇടയിലായിരുന്നു ഇത്. ഓഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.












Click it and Unblock the Notifications