കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍..... ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ മാറ്റുമോ? ബാഗല്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഛത്തീസ്ഗഡില്‍ വിഭാഗീയത കോണ്‍ഗ്രസ് പരിഹരിക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ മാറ്റുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒടുവില്‍ ബാഗല്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡ് തനിക്ക് പകരം ഛത്തീസ്ഗഡില്‍ പുതിയ ആളെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ അത് സംഭവിക്കുമെന്ന് ബാഗല്‍ വ്യക്തമാക്കി. അതേസമയം അത്തരം ധാരണകള്‍ ഒരു സഖ്യകക്ഷി ഭരണത്തില്‍ മാത്രമേ ഉണ്ടാവൂ എന്നും ബാഗല്‍ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ തന്നെ തുടരുമെന്ന് വ്യക്തമായിരിക്കുകയാണ്.

ആഘോഷ ലഹരിയില്‍ പുരി ജഗന്നാഥ ക്ഷേത്രം; രഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ കാണാം

1

നേരത്തെ രണ്ടര വര്‍ഷത്തേക്ക് ബാഗലിനെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു ധാരണയെന്ന് ടിഎസ് സിംഗ് ദേവ് പറഞ്ഞിരുന്നു. ബാക്കിയുള്ള രണ്ടരവര്‍ഷം താന്‍ മുഖ്യമന്ത്രിയാവാമെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മാറ്റമില്ലെന്ന സൂചനയാണ് ഹൈക്കമാന്‍ഡ് നല്‍കിയത്. ഹൈക്കമാന്‍ഡ് എന്നോട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പറഞ്ഞു. അതുകൊണ്ട് താന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വേറെ ആരെങ്കിലുമാവണമെന്ന് അവര്‍ തീരുമാനിച്ചിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ളതിനാല്‍ അത്തരമൊരു തീരുമാനമില്ലെന്നും ബാഗല്‍ പറഞ്ഞു.

അതേസമയം പ്രിയങ്ക ഗാന്ധിയെ കാണാനായി ദില്ലിയിലെത്തിയിരുന്നു ബാഗല്‍. യുപിയുടെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കുമെന്നാണ് സൂചന. യുപി തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് തന്നെ ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ അത് ഏറ്റെടുത്ത് നടപ്പാക്കാന്‍ താന്‍ മുന്നിലുണ്ടാവുമെന്നും ബാഗല്‍ പറഞ്ഞു. എന്നാല്‍ ഛത്തീസ്ഗഡില്‍ മാറ്റങ്ങളില്ലെന്ന് ബാഗല്‍ വ്യക്തമാക്കി. നാലില്‍ മൂന്ന് ഭൂരിപക്ഷം കോണ്‍ഗ്രസിനുണ്ടെന്നും ബാഗല്‍ പറഞ്ഞു. ബാഗലിന്റെ ഗ്രൗണ്ട് പൊളിറ്റിക്‌സ് കോണ്‍ഗ്രസിനുള്ളില്‍ ജനപ്രിയമായിരിക്കുകയാണ്. അസമില്‍ അദ്ദേഹം സ്വീകരിച്ച രീതി വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.

മമ്മൂക്കയെ കണ്ണുവച്ച സുന്ദരി; മലയാളികളുടെ പ്രിയ നടി നിഖില വിമലിനെകുറിച്ചറിയാം ഒപ്പം ഏറ്റവും പുതിയ ചിത്രങ്ങളും

അസമില്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ പറ്റിയില്ലെങ്കിലും വിഭാഗീയത പരിഹരിച്ച്, മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നു. സഖ്യത്തിലെ ചില പാളിച്ചകള്‍ ഇല്ലായിരുന്നുവെങ്കില്‍ അധികാരം പിടിക്കാനും കോണ്‍ഗ്രസിന് സാധിക്കുമായിരുന്നു. എന്നാല്‍ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി മാറേണ്ടതില്ലെന്ന് ടിഎസ് സിംഗ് ദേവും പറഞ്ഞു. മുഖ്യമന്ത്രി പദത്തിനായി ഫോര്‍മുലയില്ലെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ ചുമതലയുള്ള പിഎല്‍ പൂനിയയും ബാഗല്‍ തുടരുമെന്ന് ആവര്‍ത്തിച്ചു. സഖ്യകക്ഷികളുടെ ഭരണമല്ല കോണ്‍ഗ്രസ് നടത്തുന്നത്. നാലില്‍ മൂന്ന് ഭൂരിപക്ഷം പാര്‍ട്ടിക്കുണ്ടെന്നും പൂനിയ പറഞ്ഞു.

Recommended Video

cmsvideo
പൂജയും മന്ത്രച്ചരടുമായി പുതിയ ആരോഗ്യ മന്ത്രി Mansukh L Mandavi Ya

English summary
change in leadership in chattisgarh, bhupesh baghel says he will continue as chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X