കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ നേതാവ് പ്രണയം നടിച്ച് കേരളത്തിലെത്തിച്ച് പീഡിപ്പിച്ചു, കൊളെജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: പ്രണയം നടിച്ച് യുവ രാഷ്ട്രീയ നേതാവ് വഞ്ചിച്ചതിനെത്തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ അനുഷ റെഡ്ഡി (23) ആണ് ഗുണ്ടൂരിലെ നാഗാര്‍ജുന സാഗര്‍ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. രാഷ്ട്രീയ നേതാവ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ തന്നെ കൊണ്ടുപോവുകയും പീഡിപ്പിയ്ക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്.

ജി രാജേഷ് എന്ന ടിആര്‍സ് നേതാവിനെതിരെയാണ് അനുഷ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ രണ്ട് തവണ വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയാണ്. ഇക്കാര്യം തനിയ്ക്ക് അറിയില്ലായിരുന്നെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ദില്ലി. കേരളം, ഗോവ ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ രാജേഷ് തന്നെ കൊണ്ടുപോവുകയും പീഡിപ്പിയ്ക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. കേരളത്തില്‍ നിന്നാണ് കാമുകന്റെ ചതി മനസിലാക്കി പെണ്‍കുട്ടി മാതാപിതാക്കളുടെ അടുത്തേയ്ക്ക് മടങ്ങിയത്.

Rape

തിരിച്ച് എത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അനുഷ. കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് പാലത്തില്‍ വണ്ടി നിര്‍ത്താന്‍ അനുഷ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കൈയ്യിലുണ്ടായിരുന്ന എഴുത്ത് റോഡിലേയ്ക്ക് ഉപേക്ഷിച്ച് പെണ്‍കുട്ടി നദിയില്‍ ചാടുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. എന്നാല്‍ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുന്പ് നല്‍കിയ പരാതിയില്‍ രാജേഷിനെ വളരെ മുന്‍പ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് വൈഎസ്ആര്‍സി മഹ്ബൂബ് നഗര്‍ ജില്ലാ പ്രസിഡന്റാണ്.

English summary
Cheated in Love, Student Jumps Off Sagar Bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X