കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോളയില്ല; ചെന്നൈയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാളെ വിട്ടയച്ചു

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒട്ടേറെപേരുടെ മരണത്തിനിടയാക്കി എബോള വൈറസ് ഇന്ത്യയില്‍ എത്തിയില്ലെന്ന് സ്ഥിതീകരണം. എബോള ബാധിതനെന്ന് സംശയിക്കുന്നയാളെ ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് എബോളയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

നൈജീരിയയിലെ ഖുനിയില്‍ നിന്നുമാണ് പാര്‍ത്ഥിപന്‍ എന്നയാള്‍ കഴിഞ്ഞദിവസം ചെന്നൈയിലെത്തിയത്. എബോള രോഗം സ്ഥിതീകരിച്ച പ്രദേശമാണ് ഖുനി. വിമാനത്തില്‍ വെച്ച് ഇദ്ദേഹം ഛര്‍ദ്ദിച്ചതോടെയാണ് എബോള ബാധയുണ്ടോയെന്ന സംശയത്തിനിടയാക്കിയത്. വിമാനത്താവളത്തില്‍ വെച്ചുതന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ebola-virus

അത്യന്തം അപകടകാരിയായ എബോള വൈറസിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. എബോള ബാധിച്ച പ്രദേശങ്ങളില്‍ ഏകദേശം അമ്പതിനായിരത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്നതായാണ് കണക്ക്.

മാരകരോഗം പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ പലരും ഇന്ത്യയിലേക്ക് തിരിക്കുകയാണ്. ഏകദേശം ആയിരത്തിനടുത്ത് ആളുകള്‍ ഇതുവരെ എബോള രോഗം ബാധിച്ച് മരിച്ചു. രോഗത്തിന് ശരിയായ ചികിത്സ ലഭ്യമല്ലാത്തതുകൊണ്ടുതന്നെ ലോകം എബോള വൈറസിനെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. പ്രതിരോധ ചികിത്സയിലൂടെ പത്തുശതമാനം പേരുടെ ജീവന്‍ മാത്രമേ രക്ഷിക്കാന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിട്ടിള്ളൂ.

English summary
Chennai Ebola case; Man discharged from hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X