വനിതാ ടെക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍; കാരണം ഇങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്ത് വനിതാ ടെക്കിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. യുവതിയെ നാളുകളായി പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്ന ആകാശ്(23) ആണ് പിടിയിലായത്. സംഭവത്തിനുശേഷം പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു.

ജയരാജനെതിരെ നടപടിയുണ്ടായാല്‍ കണ്ണൂര്‍ സിപിഎമ്മില്‍ കൂട്ടരാജി

സൗത്ത് ചെന്നൈയിലെ വളാഞ്ചേരിയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായ ഇന്ദുജയെന്ന പെണ്‍കുട്ടിയെ വീട്ടിലെത്തി ആകാശ് തീകൊളുത്തുകയായിരുന്നു. ഇന്ദുജ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചപ്പോള്‍ ഇന്ദുജയുടെ അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

arrest

കൈയ്യില്‍ പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ ആകാശ് ആദ്യം ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. സ്വയം തീകൊളുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതോടെ വീടിന് പുറത്തിങ്ങിയ യുവതിയുടെ ശരീരത്തിലേക്ക് ഉടന്‍ പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയ്ക്കും സഹോദരിക്കും പൊള്ളലേറ്റത്. ഇരുവരും ഗുരുതരാവസ്ഥയിലാണ്. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പുതന്നെ യുവതി മരിച്ചിരുന്നു. ഇന്ദുജയുടെ പിതാവ് കാനഡയിലാണ്. ബിടെക്കിനുശേഷം മറ്റൊരു കോഴ്‌സ് ചെയ്യുകയായിരുന്ന ഇന്ദുജയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു ആകാശെന്ന് പോലീസ് വ്യക്തമാക്കി.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Chennai engineer dies after alleged stalker sets her, family on fire

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്