ജയരാജനെതിരെ നടപടിയുണ്ടായാല്‍ കണ്ണൂര്‍ സിപിഎമ്മില്‍ കൂട്ടരാജി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  പ്രവര്‍ത്തകര്‍ രണ്ടും കല്‍പിച്ച്; ജയരാജനെതിരെ നടപടിയുണ്ടായാല്‍ സിപിഎമ്മില്‍ പൊട്ടിത്തെറി

  കണ്ണൂര്‍: പി ജയരാജനെതിരെ സംസ്ഥാന കമ്മറ്റി അച്ചടക്ക നടപടിയുണ്ടായാല്‍ കണ്ണൂര്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ജയരാജനോട് പൂര്‍ണ വിധേയത്വവും കൂറും പുലര്‍ത്തുന്ന നേതാക്കള്‍ രാജിയിലേക്കുവരെ പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  രാജീവ് ഗാന്ധി വധം; പേരറിവാളന്റെ മോചനത്തിന് വഴിതെളിയുന്നു

  ഇപ്പോഴുണ്ടായിട്ടുള്ള വിമര്‍ശനത്തില്‍ ഏറിയപങ്കും വസ്തുനിഷ്ടമല്ലെന്ന നിലപാടാണ് പ്രാദേശിക നേതാക്കള്‍ക്ക്. ജയരാജന്റെ കരുത്തില്‍ കണ്ണൂരില്‍ സിപിഎമ്മിനുണ്ടായിട്ടുള്ള വളര്‍ച്ച സംസ്ഥാന ചില നേതാക്കള്‍ക്കുണ്ടായ അസൂയയാണ് വിഭാഗീയതയ്ക്കും ഇപ്പോഴത്തെ വിമര്‍ശനത്തിനും ഇടയാക്കിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

  jayarajanp

  ചില പ്രദേശങ്ങളില്‍ ജയരാജിനെ സ്തുതിച്ചുകൊണ്ടുള്ള ഫ് ളക്‌സുകളും ബാനറുകളുമൊക്കെ പ്രത്യക്ഷപ്പെട്ടുവെന്നത് സത്യമാണ്. എന്നാല്‍, അത് വ്യക്തിപൂജയോ കമ്യൂണിസ്റ്റ് വിരുദ്ധതയോ ഉള്ളതല്ല. ഇത് പ്രാദേശികാടിസ്ഥാനത്തില്‍ പതിവുള്ള കാര്യമാണ്. ഇതിന്റെ പേരില്‍ ജയരാജനെതിരെ സംസ്ഥാന കമ്മറ്റിയില്‍ രൂക്ഷമായി വിമര്‍ശിച്ചത് ശരിയല്ലെന്നും പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.

  ഏതെങ്കിലും തരത്തില്‍ ജയരാജനെതിരെ നടപടിയുണ്ടായാല്‍ പാര്‍ട്ടിയെ അത് പലരീതിയിലും ബാധിച്ചേക്കും. ഇപ്പോഴത്തെ വിമര്‍ശനത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ജയരാജനെ ഒഴിവാക്കുന്നത് വലിയ അപകടമായിരിക്കുമെന്നും പ്രാദേശിയ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജയരാജന്‍ തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത. മറിച്ചൊരു തീരുമാനം സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ വേണ്ടെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  p jayarajan on cpm state committee meeting

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്