ചെന്നൈയിലെ പെണ്‍കുട്ടിയെ മതംമാറ്റി തട്ടിക്കൊണ്ട് പോയെന്ന് പരാതി! സാകിര്‍ നായികിനെതിരെ എന്‍ഐഎ കേസ്
ചെന്നൈ: ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായികിനെതിരെ കേസ്. എന്‍ഐഎ ആണ് സാകിര്‍ നായികിനെ പ്രതി ചേര്‍ത്ത് കേസെടുത്തത്. ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടിയെ ലണ്ടനില്‍ വെച്ചാണ് കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിപ്പെടുകയായിരുന്നു.
ലണ്ടനില്‍ ഉപരിപഠനത്തിനായി പോയതാണ് കാണാതായ പെണ്‍കുട്ടി. ഇവിടെ വെച്ച് പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ട് പോയി എന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവത്തില്‍ സാകിര്‍ നായികിന്റെ ഇടപെടലുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് എന്‍ഐഎ കേസെടുത്തിരിക്കുന്നത്. സാകിര്‍ നായികിനെ മൂന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. തട്ടിക്കൊണ്ട് പോകല്‍, ലൈംഗിക ചൂഷണം അടക്കമുളള വകുപ്പുകളാണ് എന്‍ഐഎ ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം.

Recommended Video
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി. ബംഗ്ലാദേശ് കേന്ദ്രീകരിച്ചിട്ടുളള ഒരു സംഘമാണ് മകളെ തട്ടിക്കൊണ്ട് പോയത് എന്നാണ് മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നത്. മകളെ ഇവര്‍ മതപരിവര്‍ത്തനം നടത്തിയതായി വിവരം ലഭിച്ചുവെന്നും പെണ്‍കുട്ടിയെ മോചിപ്പിക്കണം എങ്കില്‍ വലിയ തുക നല്‍കണമെന്ന് ഈ സംഘം ആവശ്യപ്പെട്ടതായും മാതാപിതാക്കള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ എസ്എസ് ഹുസൈന്റെ മകന്‍ നഫീസിനെതിരെയും എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഫീസ് ആണ് കേസിലെ ഒന്നാം പ്രതി. ഗഫ്വാസ് ആണ് കേസിലെ രണ്ടാം പ്രതി. ഗഫ്വാസും ബംഗ്ലാദേശിലെ ചില സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചത് പ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്.












Click it and Unblock the Notifications