ഇന്‍ഫോസിസ് ഓഫീസില്‍ ജീവനക്കാരന്റെ നഗ്നമാക്കപ്പെട്ട മൃതദേഹം... ഞെട്ടിത്തരിച്ച് ജീവനക്കാര്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ചെന്നൈ: ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് ഇന്‍ഫോസിസ് ഓഫീസില്‍ ജീവനക്കാരന്റെ നഗ്നമായ മൃതദേഹം. ഇന്‍ഫോസിസിന്റെ ചെന്നൈ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.

ചെന്നൈയ്ക്കടുത്തുള്ള മഹീന്ദ്ര വേള്‍ഡ് സിറ്റി ഓഫീസില്‍ ആണ് സംഭവം. ഓഫീസിലെ ശുചിമുറിയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഇളയരാജ അരുണാചലം എന്ന 32 കാരനാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇന്‍ഫോസിസ് ഓഫീസില്‍

ഇന്‍ഫോസിസ് ഓഫീസില്‍

ചെന്നൈ ഇന്‍ഫോസിസ് ഓഫീസില്‍ ആണ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

വില്ലുപുരം സ്വദേശി

വില്ലുപുരം സ്വദേശി

വില്ലുപുരം സ്വദേശിയായ ഇളയരാജ അരുണാചലം ആണ് മരിച്ചത്. തിങ്കളാഴ്ച ഓഫീസില്‍ എത്തിയ ഇളയരാജ പിന്നീട് വീട്ടിലേക്ക് തിരിച്ച് പോയിട്ടില്ലായിരുന്നു.

നഗ്നമായ മൃതദേഹം

നഗ്നമായ മൃതദേഹം

ഓഫീസിലെ ശുചിമുറിയില്‍ ഇളയരാജയുടെ നഗ്നമായ മൃതദേഹം ആണ് ജീവനക്കാര്‍ കണ്ടത്. രണ്ട് ബെഡ്ഷീറ്റുകള്‍ കൊണ്ട് ശരീരം മറച്ച നിലയില്‍ ആയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെങ്കല്‍പേട്ട് ജനറല്‍ ആശുപത്രിയിലേക്കാണ് ഉളയരാജയെ ജീവനക്കാര്‍ എത്തിച്ചത്.

കാണാനില്ലെന്ന് പരാതി

കാണാനില്ലെന്ന് പരാതി

ഇളയരാജ വീട്ടില്‍ നിന്ന് പോന്നത് തിങ്കളാഴ്ച ആയിരുന്നു. തൊട്ടടുത്ത ദിവസവും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കൊലപാതകമെന്ന് സംശയം

കൊലപാതകമെന്ന് സംശയം

ഇളയരാജയുടെ മരണം കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ.

മുറിവുകള്‍ ഇല്ല

മുറിവുകള്‍ ഇല്ല

പൂര്‍ണ നഗ്നമായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ശരീരത്തില്‍ മുറിവുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് ദൃക്‌സാക്ഷികളും പോലീസും പറയുന്നത്.

വീട്ടുകാരുടെ സംശയം

വീട്ടുകാരുടെ സംശയം

ഇളയരാജയുടെ മരണത്തില്‍ ചിലരെ സംശയം ഉണ്ടെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടും ഉണ്ട്.

English summary
In a shocking incident that came to light late on Wednesday morning (May 31), a 32-year-old employee of Infosys was found dead under mysterious circumstances inside his office toilet in Mahindra World City near Chennai.
Please Wait while comments are loading...