കളത്തിലിറങ്ങി ബിജെപി; പ്രധാനമന്ത്രി നാളെ ഛത്തീസ്ഗഢിൽ; തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 2 ന് ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ആദ്യ പൊതുറാലിയാണ്.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ നക്സലൈറ്റ് ബാധിത പ്രദേശമായ കാങ്കർ ജില്ലയിലാണ് പ്രധാനമന്ത്രിയുടെ റാലി നടക്കുകയെന്ന് ആണ് ബി ജെ പി ഭാരവാഹികളിൽ നിന്നും ലഭ്യമാവുന്ന വിവരം.

നവംബർ രണ്ടിന് ഉച്ചയ്ക്ക് 12.55ന് റായ്പൂർ വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കാങ്കറിലേക്ക് പോകും. അദ്ദേഹത്തിന്റെ റാലി ഉച്ചകഴിഞ്ഞ് 3 മണിക്ക് കാങ്കർ ടൗണിൽ നടക്കും എന്ന് അദ്ദേഹം പറഞ്ഞു. വൻ സുരക്ഷാ സന്നാഹമാണ് റാലി വേദിയിൽ ഒരുക്കിയിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
വടക്കൻ ബസ്തർ മേഖലയിലെ തലസ്ഥാനമായ റായ്പൂരിൽ നിന്ന് 150 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് (എസ് പി ജി) പുറമെ അർദ്ധസൈനിക സേനയും സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ബഹുതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നവംബർ 2 ന് സംസ്ഥാനത്തെ രാജ്നന്ദ്ഗാവ്, മൊഹ്ല - മാൻപൂർ- അംബാഗഡ് ചൗക്കി ജില്ലകളിലും പ്രചാരണം നടത്തും. ഛത്തീസ്ഗഡിൽ രമൺ സിങ്ങിന്റെ നേതൃത്വത്തിൽ 15 വർഷം ( 2003 - 2018 ) അധികാരത്തിലിരുന്ന ശേഷം ബി ജെ പി 2018 ലെ നിയമസബാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങി, ഇപ്പോൾ സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ എത്താനുള്ള ശ്രമത്തിലാണ്.
90 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മാവോയിസ്റ്റ് ബാധിത ബസ്തർ ഡിവിഷനിലെ ഏഴ് ജില്ലകളിലും രാജ്നന്ദ്ഗാവ്, മൊഹ്ല - മാൻപൂർ - അംബാഗഡ് ചൗക്കി, കബീർധാം, ഖൈരാഗഡ്-ചുയിഖദൻ- ഗണ്ഡായി ജില്ലകളിലായി ഇരുപത് സീറ്റുകൾ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുമ്പോൾ രണ്ടാം ഘട്ടത്തിൽ 70 എണ്ണത്തിൽ തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ മൂന്നിന് വോട്ടെണ്ണും.












Click it and Unblock the Notifications