കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപ്പിയടി; വിദ്യാഭ്യാസ മന്ത്രിയുടെ പിഎ പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ് വിദ്യാഭ്യാസ മന്ത്രി കേദാര്‍ കശ്യപിന്റെ പിഎ കോപ്പിയടിക്കിടെ പിടിയില്‍. മന്ത്രിയുടെ പിഎ കിരണ്‍ നാഗ് ആണ് കോപ്പിയടിക്കിടെ ഫ് ളൈങ് സ്‌ക്വാഡിന്റെ പിടിയില്‍ അകപ്പെട്ടത്. എംഎ അവസാന വര്‍ഷ പരീക്ഷയുടെ ഹിന്ദി സാഹിത്യം പരീക്ഷ നടക്കുന്നതിനിടെ കാങ്കറിലെ പരീക്ഷ സെന്ററില്‍ വെച്ചായിരുന്നു സംഭവം.

സ്‌ക്വാഡിന്റെ പിടിയില്‍ അകപ്പെട്ടയുടന്‍ താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞ് കിരണ്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സ്‌ക്വാഡ് വഴങ്ങിയില്ല. തുടര്‍ന്ന് ഇതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് കിരണ്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങുന്നയാളല്ല താനെന്ന് സ്‌ക്വാഡ് തലവന്‍ പട്ടേല്‍ വ്യക്തമാക്കി.

chhattisgarh-eduction-minister-kedar-kashyap

പരീക്ഷയ്ക്കായി ആള്‍മാറാട്ടക്കേസില്‍ മന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പിഎയ്‌ക്കെതിരായ സംഭവവും ഉയര്‍ന്നുവന്നിരിക്കുന്നത്. കോപ്പിയടിക്ക് പിടികൂടിയതിനെ തുടര്‍ന്ന് പിഎയുടെ പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. യുണിവേഴ്‌സിറ്റി അധികൃതരുടെ അന്വേഷണത്തിനൊടുവില്‍ കൂടുതല്‍ നടപടി കൈക്കൊള്ളുമെന്നാണ് വിവരം.

മന്ത്രിയുടെ ഭാര്യയുടെ ആള്‍മാറാട്ട ആരോപണവും അന്വേഷിച്ചുവരികയാണ്. പണ്ഡിറ്റ് സുന്ദര്‍ലാല്‍ ശര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഇതിനായി മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. മന്ത്രിയുടെ ഭാര്യയെ അടുത്തു ദിവസം തന്നെ ചോദ്യം ചെയ്യുമെന്നും തെളിവു ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു.

English summary
Chhattisgarh education minister Kedar Kashyap's PA cheating during MA exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X