Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന് ശേഷം സോണിയ​ ഗാന്ധിയെ ആദ്യമായി സന്ദർശിച്ച് ബാ​ഗേൽ; മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്തോ?

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേൽ. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ബാ​ഗേൽ സോണിയ ​ഗാന്ധിയെ സന്ദർശിച്ചത്. രാവിലെ 10 മണിക്ക് ജൻപഥിൽ സോണിയ ​ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഛത്തീസ്​ഗഡിൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറാൻ ശ്രമിക്കുന്ന കോൺ​ഗ്രസിന് നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്

കോൺ​ഗ്രസും ബി ജെ പിയും തമ്മിലാണ് ശക്തമായ പോരാട്ടം നടന്നത്. ഇരുപാർട്ടികളും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. കോൺ​ഗ്രസ് വിജയം ഉറപ്പിച്ച രീതിയിലാണ്, ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകൾ ഉൾപ്പെടെ നടക്കുന്നതായാണ് വിവരം. ഈ ഒരു സാഹചര്യത്തിലാണ് ബാ​ഗേൽ സോണിയ ​ഗാന്ധിയെ സന്ദർശിച്ച്. തിരഞ്ഞെടുരപ്പിനെ കുറിച്ചാണ് ഇവർ സംസാരിച്ചതെന്നാണ് വിവരം. ഇരു നേതാക്കളും തമ്മിലുള്ള ചർച്ച 30 മിനിറ്റ് നീണ്ടുനിന്നതായി ആണ് റിപ്പോർട്ട്.

congress

രണ്ട് ഘട്ടങ്ങളിലായി നവംബർ 7 ന് 20 നിയമസഭാ സീറ്റുകളിലേക്കും നവംബർ 17 ന് നടന്ന രണ്ടാം ഘട്ടത്തിൽ 70 നിയമസഭാ സീറ്റുകളിലേക്കും ആണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനെ ക്കുറിച്ച് ബാഗേൽ സോണിയാ ഗാന്ധിയെ അറിയിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച ചർ‌ച്ച ചെയ്തുവെന്നുമാണ് വിവരം. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.

ഛത്തീസ്​ഗഡിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ കോൺ​ഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് കഴിഞ്ഞ ജിവസം ഭൂപേഷ് ബാ​ഗേൽ പറഞ്ഞത്. കോൺ​ഗ്രസ് നൽകിയിരുന്ന എല്ലാ ഉറപ്പുകളും പാലിച്ചിരുന്നതായി ബാ​ഗേൽ പറഞ്ഞിരുന്നു. അതേസമയം, ബി ജെ പി യെ അദ്ദേഹം പരിഹസിച്ചിരുന്നു. 15 സീറ്റെങ്കിലും ബി ജെ പിക്ക് ലഭിക്കുമോ എന്ന് കണ്ടറിയാം എന്നാണ് ബാ​ഗേൽ പറഞ്ഞത്.

കഴിഞ്ഞ പ്രാവശ്യത്തെക്കാൾ സീറ്റ് നേടി ജയിക്കുമെന്നാണ് കോൺ​ഗ്രസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം, അതായത് 2018 ൽ 90 സീറ്റുകളിൽ 68 സീറ്റുകളാണ് കോൺ​ഗ്രസിന് ലഭിച്ചത്. ഉപ തിരഞ്ഞെടുപ്പിലൂടെ സീറ്റ് ഉയർന്ന, ആകെ 71 സീറ്റുകളാണ് കോൺ​ഗ്രസിന് ഇപ്പോൾ. ഇത്തവണ ഇതിനേക്കാൾ ലഭിക്കുെമന്നാണ് പ്രതീക്ഷ. വീണ്ടും കോൺ​ഗ്രസ് തന്നെ അധികാരത്തിലെത്തും എന്ന പ്രതീക്ഷയിലാണ്. കോൺ​ഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രിയായ ബാ​ഗേൽ തുടരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പക്ഷേ വ്യക്തമായ ഉത്തരമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+