ഛത്തീസ്ഗഡില്‍ പോസ്റ്റല്‍ വോട്ടില്‍ ബിജെപി ലീഡ് ചെയ്യുന്നു; ബസ്തറില്‍ കോണ്‍ഗ്രസ്
റായ്പൂര്‍: ഛത്തീസ് ഗഡില്‍ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് അനുകൂലം. നിലവില്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. ബസ്തര്‍ മേഖലയില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആദ്യഫല സൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. എന്നാല്‍ അധികം വൈകാതെ ബിജെപി കുതിപ്പുണ്ടായി. ബിജെപി നാല് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റിലും. പോസ്റ്റല്‍ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാണെന്ന് വേണം കരുതാന്‍. എന്നാല്‍ ഫലം ഏത് സമയവും മാറിമറയാം.
അജിത് ജോഗിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ഛത്തീസ്ഗഡില്‍ നിര്‍ണായകമാണ്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഇദ്ദേഹം 2016ലാണ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കോണ്‍ഗ്രസ് വോട്ടുകള്‍ അജിത് ജോഗിയുടെ പാര്‍ട്ടി കൈവശപ്പെടുത്തുമെന്ന ആശ്വാസത്തിലാണ് ബിജെപി.
അജിത് ജോഗിയുടെ മകന്‍ മര്‍വാഹി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലാണ് മര്‍വാഹി മണ്ഡലം. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണിത്.
Recommended Video

കോണ്‍ഗ്രസിന് ഇത്തവണ ജീവന്‍മരണ പോരാട്ടമാണ്. സഖ്യംചേരുമെന്ന് പ്രതീക്ഷിച്ച ബിഎസ്പി തനിച്ചാണ് മല്‍സരിക്കുന്നത്. ബിജെപിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്നറിയാന്‍ കുറച്ചുനേരം കൂടി കാത്തിരിക്കണം.












Click it and Unblock the Notifications