Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമം ഉണ്ടാക്കുന്നു പിന്‍വലിക്കുന്നു, ഒന്നിനും മന്ത്രിസഭയുടെ അനുമതി വേണ്ട, ബിജെപിക്കെതിരെ ചിദംബരം

ദില്ലി: കാര്‍ഷിക നിയമം പിന്‍വലിച്ച രീതിയില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബിജെപി ഭരണത്തില്‍ മാത്രമാണ് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ നിയമം കൊണ്ടുവരികയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്യുന്നതെന്ന് ചിദംബരം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മോദി നിയമം പിന്‍വലിച്ചത്. എന്നാല്‍ ഇത് പാര്‍ലമെന്റിന്റെയോ മന്ത്രിസഭയുടെയോ അംഗീകാരമില്ലാതെയായിരുന്നു. മന്ത്രിസഭയില്‍ ഒരു ചര്‍ച്ച പോലും നടത്താതെയാണ് മോദി ഇത്രയും വലിയ പ്രഖ്യാപനം നടത്തിയതെന്ന് ചിദംബരം തുറന്നടിച്ചു. ഇക്കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ, ബിജെപി ഭരണത്തില്‍ മാത്രമാണ് നിയമം ഉണ്ടാക്കുന്നതും പിന്‍വലിക്കുന്നതുമെല്ലാം മന്ത്രിസഭയുടെ അനുമതിയില്ലാതെ നടക്കുന്നതെന്നും ചിദംബരം പറഞ്ഞു.

1

ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നു മികച്ച ഭരണാധികാരിയുടെ ലക്ഷണമാണ് മോദിയില്‍ കണ്ടതെന്ന്, കര്‍ഷകരെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് നിയമം പിന്‍വലിച്ചതെന്ന് ജെപി നദ്ദ പറയുന്നു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നത് കര്‍ഷക ക്ഷേമം കൊണ്ടാണ് നിയമം പിന്‍വലിച്ചതെന്ന്, എനിക്ക് ചോദിക്കാനുള്ളത് ഈ നേതാക്കളും അവരുടെ ബുദ്ധിപരമായ ഉപദേശങ്ങളും കഴിഞ്ഞ 15 മാസം എവിടെയായിരുന്നു എന്നാണെന്നും ചിദംബരം ചോദിച്ചു. അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള നടപടികള്‍ വരുന്ന പാര്‍ലമെന്റ് സെഷനില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര രമോദി വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഷകരുടെയും കോണ്‍ഗ്രസിന്റെയും വിജയമാണ് കേന്ദ്രം തീരുമാനം മാറ്റിയതിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മനസ്സ് മാറിയതല്ല, തിരഞ്ഞെടുപ്പ് തോല്‍വിയെ ഭയന്നാണ് നിയമം പിന്‍വലിച്ചതെന്നും ചിദംബരം പറഞ്ഞു. അതേസമയം ബിജെപി രാഷ്ട്രീയ നീക്കം വെച്ച് നടത്തിയതാണ് കാര്‍ഷിക നിയമം പിന്‍വലിച്ചതെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള വിമത ശബ്ദത്തെ അടക്കി നിര്‍ത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യമേ ഇല്ലെന്നാണ് ബിജെപി പറയുന്നത്. അസം ഗ്രാമീണ സംസ്ഥാനമായിട്ടും വന്‍ വിജയങ്ങളാണ് ബിജെപി നേടിയത്. പുതുച്ചേരിയും നേട്ടമുണ്ടാക്കി. ബംഗാളില്‍ മുഖ്യ പ്രതിപക്ഷമായി. അടുത്തിടെ ഉപതിരഞ്ഞെടുപ്പിലും തദ്ദേശ-സിലാ പരിഷത്ത് തിരഞ്ഞെടുപ്പിലുമെല്ലാം ജയം നേടിയതും ബിജെപി ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടെ കാര്‍ഷിക നിയമം പിന്‍വലിച്ചതിന് പിന്നാലെ വരുണ്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. കര്‍ഷകരുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാണ് അഭ്യര്‍ത്ഥന. വിളകളുടെ താങ്ങുവില ഉറപ്പാക്കണമെന്നാണ് ആവശ്യം. മോദി കാര്‍ഷിക നിയമം പിന്‍വലിച്ചതിലൂടെ ഹൃദയവിശാലതയാണ് കാണിച്ചിരിക്കുന്നത്. പക്ഷേ ഒരു വര്‍ഷത്തെ സമരത്തിനിടെ ഏഴുന്നൂറോളം കര്‍ഷകരാണ് മരിച്ചത്. നേരത്തെ ഈ തീരുമാനം വന്നിരുന്നെങ്കിലും ഇത്രയും പേരുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു. ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം. കര്‍ഷകര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+