ബിജെപിക്ക് വോട്ട് ചെയ്തതിന് വീട്ടുകാർ മർദ്ദിച്ചെന്ന് മുസ്ലീം യുവതി, സുരക്ഷ ഉറപ്പ് നൽകി മുഖ്യമന്ത്രി
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ മുസ്ലീം യുവതി ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. സമീന ബി യുവതിയാണ് തനിക്ക് സ്വന്തം വീട്ടുകാരില്‍ നിന്ന് തന്നെ മര്‍ദ്ദനമേറ്റതായി ആരോപിച്ച് രംഗത്ത് വന്നിട്ടുളളത്. സമീനയുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കൂടിക്കാഴ്ച നടത്തി. മകള്‍ക്കും മകനുമൊപ്പമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സമീന ബി എത്തിയത്.
ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നും സമീനയ്ക്ക് മര്‍ദ്ദനമേറ്റതായുളള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ശിവരാജ് സിംഗ് ചൗഹാന്‍ ഇവരെ കാണാനുളള ആഗ്രഹം അറിയിക്കുകയായിരുന്നു. തന്റെയും മക്കളുടേയും സുരക്ഷയെ കുറിച്ചുളള ആശങ്കകള്‍ സമീന ബി മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കുവെച്ചു.

സമീന ബിയ്ക്കും മക്കള്‍ക്കും വേണ്ട സുരക്ഷയൊരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. തന്റെ മക്കളുടെ കാര്യത്തില്‍ മുഖ്യമന്ത്രി കാണിച്ച കരുതലിന്റെ പേരില്‍ ഇനിയും ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് സമീന ബി പറഞ്ഞു. ബിജെപിക്കാണ് വോട്ട് ചെയ്തത് എന്ന് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരന്‍ ജാവേദ് തന്നെ ആക്രമിച്ചു. എന്തിനാണ് ശിവരാജ് സിംഗ് ചൗഹാന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തത് എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും സമീന ബി പറഞ്ഞു.
താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ വോട്ട് ചെയ്യാനുളള അവകാശം ഉപയോഗിക്കുകയാണ് ചെയ്തത്. തങ്ങള്‍ക്ക് ഇഷ്ടമുളളയാള്‍ക്ക് വോട്ട് ചെയ്യാനുളള അവകാശം ഭരണഘടന അനുവദിച്ച് തന്നിട്ടുളളതാണ്. തനിക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നിട്ടുണ്ട്. ചൗഹാന്‍ തെറ്റായി ഒരു കാര്യവും ചെയ്തിട്ടില്ലെന്നും അതിനാലാണ് അദ്ദേഹത്തിന് വോട്ട് കൊടുത്തത് എന്നും സമീന ബി പറഞ്ഞു.












Click it and Unblock the Notifications