കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കുട്ടികളെപോലും ഉപയോഗിക്കുന്നെന്ന് മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: കശ്മീരിന്റെ അന്തരീക്ഷം കലുഷിതമാക്കാന്‍ വിവിധ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. അക്രമത്തിലൂടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ സാധിക്കില്ലെന്നും ചര്‍ച്ചകളാണ് മുന്നോട്ട് പോകാനുള്ള ഏക മാര്‍ഗമെന്നും അവര്‍ പറഞ്ഞു. കശ്മീര്‍ താഴ്വരയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കുട്ടികളെ പോലും ഉപയോഗിക്കുന്നു. തോക്കുകള്‍ ഒരിക്കലും മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. ബുള്ളറ്റുകളും ഗ്രനേഡുകളുമല്ല ചര്‍ച്ചകളാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. ചര്‍ച്ചകളല്ലാതെ മറ്റ് പരിഹാര മാര്‍ഗങ്ങള്‍ ഇല്ലെന്ന് മുന്‍മുഖ്യമന്ത്രിയും തന്റെ പിതാവുമായ മുഫ്തി മുഹമ്മദ് സയീദ് പറഞ്ഞിട്ടുണ്ടെന്നും മെഹബൂബ പറഞ്ഞു. അടുത്ത തലമുറയുടെ വേദന എല്ലാവരും മനസിലാക്കണമെന്നും അവര്‍ പറഞ്ഞു.

ആളെ അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ സുരക്ഷാ സേന ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിക്കില്ലായിരുന്നെന്ന് കഴിഞ്ഞ ദിവസം മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. സൈന്യം നടത്തിയ ഓപ്പറേഷനെ പറ്റി തനിക്ക് അരിവില്ലായിരുന്നു. സംഭവം അറിഞ്ഞയുടനെ തന്നെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു.
എന്നാല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താത്ത സ്ഥലങ്ങളില്‍ ഇപ്പോഴും ആക്രമണം നടക്കുന്നുണ്ട്. നേരത്തെ അഫ്‌സല്‍ ഗുരുവിനെ തൂക്കി കൊല്ലുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാറിന് വിവരം ലഭിച്ചിരുന്നു. ഇതേപോലെ ബുര്‍ഹാന്‍ വാനിയെ വധിക്കുന്ന കാര്യം അറിഞ്ഞിരുന്നെങ്കില്‍ മുന്‍ കരുതലുകള്‍ എടുക്കാമായിരുന്നെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.












Click it and Unblock the Notifications