Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാല്‍വാനില്‍ പതാക പ്രദര്‍ശിപ്പിച്ച് ചൈന, മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം, മൗനം വെടിയണമെന്ന് രാഹുല്‍

ദില്ലി: പുതുവത്സരം തുടങ്ങിയതിന് പിന്നാലെ അതിര്‍ത്തിയില്‍ ഇന്ത്യക്ക് പ്രശ്‌നങ്ങള്‍. ഗാല്‍വാനില്‍ ചൈന വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്. ഗാല്‍വാനിലെ താഴ്‌വരയില്‍ ചൈന സ്വന്തം ദേശീയ പതാകയുമായി എത്തിയിരിക്കുകയാണ്. ചൈനീസ് സൈനികര്‍ ഇത് തുറന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ചൈന സര്‍ക്കാരിന്റെ മുഖപത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഗാല്‍വാനില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലം, ഒരിഞ്ച് സ്ഥലം പോലും ആര്‍ക്കും വിട്ടുകൊടുക്കില്ല. ചൈനീസ് ജനതയ്ക്ക് പീപ്പിള്‍സ് ആര്‍മി പുതുവത്സരം ആശംസിക്കുന്നുവെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു. അതേസമയം ചൈനയുടെ നീക്കത്തില്‍ ഇന്ത്യയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

1

ചൈനയുടെ ദേശീയ പതാക ഗാല്‍വാന്‍ താഴ്‌വരയ്ക്ക് മുകളില്‍ ഉയര്‍ന്നിരിക്കുകയാണ്. അതും പുതുവത്സരത്തില്‍. ബെയ്ജിംഗിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ഉയര്‍ന്ന പതാകയാണ് ഇപ്പോള്‍ ഗാല്‍വാനില്‍ ഉയര്‍ന്നിരിക്കുന്നത്. അത് വളരെ പ്രത്യേകതയുള്ളതാണെന്നും ചൈനീസ് മാധ്യമ പ്രതിനിധി ഷെന്‍ ഷിവെയ് പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ അതിരൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുകയാണ് ഈ സംഭവത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ചൈനയുടെ കടന്നുകയറ്റമാണ് കാണുന്നതെന്നും രാഹുല്‍ പറഞ്ഞു. ഗാല്‍വാനില്‍ നമ്മുടെ ത്രിവര്‍ണ പതാക വളരെ നല്ലതായി തന്നെ തോന്നുന്നുണ്ട്. അവിടെ ചൈനീസ് പതാക വേണ്ട. ഇതിന് മോദി മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

നേരത്തെ അരുണാചലിലെ പതിനഞ്ചോളം സ്ഥലങ്ങളുടെ പേരുകള്‍ ചൈന മാറ്റിയിരുന്നു. ചൈന അക്ഷരമാല പ്രകാരമാണ് ഇതിന് പേര് നല്‍കിയത്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ്. പുതിയ പേര് നല്‍കിയത് കൊണ്ട് അത് മറ്റാരുടെയും പ്രദേശമാകില്ലെന്നും ഇന്ത്യ ഇതിന് മറുപടി നല്‍കിയിരുന്നു. അരുണാചല്‍ പ്രദേശിനെ ഷാങ്‌നാന്‍ എന്നാണ് ചൈന വിളിക്കാറുള്ളത്. ഈ പതിനഞ്ച് പ്രദേശങ്ങളില്‍ എട്ടെണ്ണം ജനവാസ മേഖലയാണ്. നാല് ഇടങ്ങള്‍ മലനിരപ്പുകളാണ്. രണ്ടെണ്ണം നദികളും ഒരെണ്ണം ചുരമാണ്. ഇത് ആദ്യമായിട്ടല്ല ചൈന സ്ഥലങ്ങളുടെ പേര് മാറ്റുന്നത്. 2017ലും സമാനമായ നീക്കം ചൈന നടത്തിയിരുന്നു.

90000 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന മേഖലയാണ് ഇപ്പോള്‍ ചൈന അവരുടേതെന്ന് അവകാശപ്പെടുന്നത്. 22457 കിലോമീറ്റര്‍ അതിര്‍ത്തി 14 രാജ്യങ്ങളുമായി ചൈന പങ്കിടുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇന്ത്യയും. ഈ നിയമം ഇന്ത്യയുടെ അതിര്‍ത്തി മേഖലയ്ക്കായി മാത്രം ഉണ്ടാക്കിയതല്ല. ഈ നിയമം ജനുവരി ഒന്നിന് നിലവില്‍ വരുമെന്നും ചൈന പറയുന്നു. നേരത്തെ ചൈന അതിര്‍ത്തിയില്‍ നിര്‍മാണം അടക്കം തുടങ്ങിയിരുന്നു. ഇന്ത്യയുമായി സംഘര്‍ഷം നടന്ന ദോക്ലായ്ക്ക് അടുത്തുള്ള ഇടങ്ങളിലെല്ലാം ഗ്രാമങ്ങള്‍ അടക്കമാണ് ചൈന നിര്‍മിച്ചത്. ഇതില്‍ ഇന്ത്യ ആശങ്കയറിയിച്ചിരുന്നു. എന്നാല്‍ മേഖലയില്‍ സൈനിക സാന്നിധ്യം അടക്കം ചൈന വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

ഇന്ത്യന്‍ നേതാക്കളും നയതന്ത്ര പ്രതിനിധികളും അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനത്തിന് വന്ന് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ചൈന തുടര്‍ച്ചയായി പ്രതിഷേധിക്കാറുമുണ്ട്. സിംഗ്‌സോംഗ്, ദഗ്ലുങ്‌സോങ്, മനിഗ്യാങ്, ഡ്യുഡിംഗ്, മിഗ്‌പെയിന്‍, ഗോലിംഗ്, ദമ്പ, മെജാഗ്, എന്നിങ്ങനെയാണ് ജനവാസ മേഖലയിലെ ഇടങ്ങള്‍ക്ക് ചൈന പേര് നല്‍കിയിരിക്കുന്നത്. അതേസമയം താല്‍ക്കാലിക ഗ്രാമങ്ങള്‍ക്ക് പുറമേ തദ്ദേശീയരായ ആളുകളെ ചൈനീസ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുമുണ്ട്. ഇതെല്ലാം പ്രദേശത്ത് ആധിപത്യം ഉറപ്പിക്കാനാണ്. ഒരേറ്റുമുട്ടലുണ്ടായാല്‍ കൂടുതല്‍ സൈന്യത്തെ ഇപ്പോഴുണ്ടാക്കിയ റോഡ് മാര്‍ഗം അതിര്‍ത്തിയിലേക്ക് എത്തിക്കാനും ചൈനയ്ക്ക് സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+