ചൈനീസ് പ്രകോപനം തവാങ്ങിലും: പിടിച്ചുവെച്ച് ഇന്ത്യന്‍ സൈന്യം, ഒടുവില്‍ വിട്ടയച്ചു
ദില്ലി: ഇന്ത്യ ചൈനീസ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സാധ്യത. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ സൈനികര്‍ വീണ്ടും മുഖാമുഖമെത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തവാങ്ങിലേക്കുള്ള ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റ ശ്രമം ഇന്ത്യ സൈന്യം തടയുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിബറ്റിൽ നിന്ന് ഇന്ത്യയുടെ ഭാഗത്തേക്ക് കടന്ന് കയറി ആളൊഴിഞ്ഞ ബങ്കറുകൾ നശിപ്പിക്കാൻ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈനികർ താത്കാലികമായി തടഞ്ഞു വെച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
യഥാര്‍ത്ഥ നിയന്ത്രണ രേഖ ( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍)യ്ക്ക് സമീപം ബംല-യാംങ്സേ അതിർത്തിയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കം ഉണ്ടായത്. എല്‍ എസി യുടെ യുടെ ഇന്ത്യൻ ഭാഗത്തേക്ക് ചൈനീസ് പട്രോളിംഗ് പാർട്ടി നടത്തിയ അതിക്രമത്തെ ഇന്ത്യൻ സൈന്യം ശക്തമായി എതിർക്കുകയും ഏതാനും ചൈനീസ് സൈനികരെ താൽക്കാലികമായി തടഞ്ഞുവയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

"പ്രാദേശിക സൈനിക കമാൻഡർമാരുടെ തലത്തിൽ തന്നെ പ്രശ്നം പിന്നീട് പരിഹരിക്കപ്പെട്ടു. ചൈനീസ് പട്ടാളക്കാരെ മോചിപ്പിച്ച് സാഹചര്യം പഴയ സ്ഥിതിയിലാക്കുകയും ചെയ്തു"-സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് സൈന്യത്തിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് യാതൊരുവിധ അപകടവും ഉണ്ടായിട്ടില്ലെന്നുമാണ് പ്രതിരോധ-സുരക്ഷാ സേനയിൽ നിന്ന് ലഭിച്ച വിവരം.
"ഇന്ത്യ-ചൈന അതിർത്തി ഔദ്യോഗികമായി വേർതിരിച്ചിട്ടില്ല. അതിനാൽ, രാജ്യങ്ങൾക്കിടയിൽ എൽഎസിയെക്കുറിച്ചുള്ള ധാരണയിൽ വ്യത്യാസമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കുന്നതിലൂടെ വ്യത്യസ്തമായ ധാരണകളുള്ള ഈ മേഖലകളിൽ സമാധാനവും ശാന്തിയും സാധ്യമാണ്, "- സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു, ഇരുവിഭാഗവും അവരുടെ ധാരണയ്ക്ക് അനുസൃതമായി പട്രോളിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്.
ഇന്ത്യ-ചൈനീസ് സൈന്യങ്ങള്‍ പട്രോൾ സംഘങ്ങൾ നേരിട്ട് കണ്ടുമുട്ടുന്ന അവസരങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രോട്ടോക്കോളുകളും ധാരണകളും അനുസരിച്ച് സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതാണ് രീതി. അതേസമയം മേഖലയിലെ ചൈനീസ് സൈന്യം സംഘര്‍ഷ സാധ്യത സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. 2016 ൽ 200 ലധികം ചൈനീസ് സൈന്യം യാങ്‌സെയിലെ എൽഎസിയുടെ ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ തിരികെ പോയി. 2011-ൽ ചൈനീസ് സൈന്യം എൽഎസിയുടെ ഇന്ത്യൻ ഭാഗത്ത് 250 മീറ്റർ നീളമുള്ള മതിൽ നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും ഇന്ത്യന്‍ സേന അതിനെ തകർക്കുകയും ചെയ്തു.
അരുണാചൽ പ്രദേശിലെ തവാങ് പരമ്പരാഗതമായി ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ്. 1962 ലെ യുദ്ധത്തിൽ, ചൈന ആദ്യത്തെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തവാങ് പിടിച്ചെടുക്കയും ചെയ്തു. അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റ് ആണെന്ന് അവകാശപ്പെടുമ്പോൾ, ഒരു വലിയ ടിബറ്റിന്റെ ഭാഗമായി തവാങ്ങിന് അവകാശവാദം ഉന്നയിച്ചിരുന്നു. ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലവും ലാസയ്ക്ക് ശേഷം ടിബറ്റൻ ബുദ്ധമതത്തിലെ ഒരു പ്രധാന ആസ്ഥാനവുമാണ് തവാങ്ങിന്റെ ചരിത്രപരമായ പ്രാധാന്യം.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അതേസമയം, കശ്മീരില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന നിരന്തരം പ്രകോപനം നടത്തുന്നത് കരസേന മേധാവി ജനറല്‍ എംഎം നരവനെ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ പ്രകോപനം ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. അതിര്‍ത്തിയില്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കൂടുതല്‍ സൈനിക വിന്യാസം നടത്തിയിരിക്കുന്നു. എന്നാല്‍ കൂടുതല്‍ പ്രകോപനപരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ല. ഏത് സാഹചര്യവും നേരിടാന്‍ രാജ്യത്തിന്റെ സൈന്യം സജ്ജമാണെന്നുമായിരുന്നു നരവനെ വ്യക്തമാക്കിയത്












Click it and Unblock the Notifications