കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ വിജ്ഞാപനം; മുസ്ലിം ലീഗിന്റെ ഹര്‍ജി തള്ളണമെന്ന് കേന്ദ്രം, ആവശ്യം നാളെ പരിഗണിക്കാനിരിക്കെ

Google Oneindia Malayalam News

ദില്ലി: മുസ്ലിങ്ങളല്ലാത്ത ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് കേന്ദ്രം. നേരത്തെ സമാനമായ അഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്നും അപേക്ഷയില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനം എടുക്കാന്‍ അധികാരം നല്‍കികൊണ്ടുള്ള വിജ്ഞാനമാണ് ഇറക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യാവാങ്മൂലം.

s

അടുത്തിടെ ഇറക്കിയ വിജ്ഞാപനത്തിന് 2019ലെ നിയമവുമായി ബന്ധമില്ല. വര്‍ഷങ്ങളായി ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്നവര്‍ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ നടപടിയെടുക്കാനാണ് കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിലുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലെ അഭയാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കേന്ദ്രം അവസരം നല്‍കിയിരിക്കുന്നത്.

ശശികല വരുന്നു; എഡിഎംകെ നേതാക്കള്‍ ഫോണില്‍ സംസാരിച്ചു... 17 പ്രമുഖരെ പുറത്താക്കി നേതൃത്വംശശികല വരുന്നു; എഡിഎംകെ നേതാക്കള്‍ ഫോണില്‍ സംസാരിച്ചു... 17 പ്രമുഖരെ പുറത്താക്കി നേതൃത്വം

വിജ്ഞാപനം റദ്ദാക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ഹര്‍ജിയെ ആവശ്യം. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് അംഗീകരിക്കരുത്. ഇത്തരം നീക്കം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്ക് എതിരാണ്. 1995ലെ പൗരത്വ നിയമ പ്രകാരവും മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കാന്‍ സാധിക്കില്ലെന്നും ലീഗ് ബോധിപ്പിച്ചു. നേരത്തെ പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് അഡ്വ. ഹാരിസ് ബീരാന്‍ മുഖേന പുതിയ അപേക്ഷ ഫയല്‍ ചെയ്തത്.

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി തുടങ്ങി മുസ്ലിം ഇതര അഭയാര്‍ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഏറെ പ്രതിഷേധത്തിന് ഇടയാക്കിയ സിഎഎയുടെ മറ്റൊരു പതിപ്പാണ് പുതിയ വിജ്ഞാപനമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പാസാക്കിയ വേളയില്‍ ഒട്ടേറെ ഹര്‍ജികള്‍ ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയിരുന്നു. നിയമം നടപ്പാക്കില്ലെന്നാണ് അന്ന് കേന്ദ്രം നല്‍കിയ ഉറപ്പ്. ഈ ഉറപ്പ് ലംഘിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു.

അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
Pinarayi vijayan about lockdown extension in kerala

English summary
Citizenship: Union Government demanded Muslim League petition should be rejected in Supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X