കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്ക് നിർബന്ധമില്ല, വിമാന യാത്രയിലെ കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് ചെയ്ത് വ്യോമയാന മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: വിമാന യാത്രയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കുക നിര്‍ബന്ധമല്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് വിമാനത്തിലെ നിയന്ത്രണം നീക്കിയിരിക്കുന്നത്. വിമാനങ്ങളിലെ അനൗണ്‍സ്‌മെന്റുകളിലും ഇതുമായി ബന്ധപ്പെട്ട മാറ്റമുണ്ടാകും.

കൊവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി പരിഗണിച്ച് എല്ലാ യാത്രക്കാരും മാസ്‌കോ മുഖാവരണമോ ധരിക്കുന്നത് ഉത്തമമായിരിക്കും എന്ന് മാത്രമാണ് ഇനി അനൗണ്‍സ്‌മെന്റ് ഉണ്ടാവുക. മാസ്‌കോ മുഖാവരണമോ ധരിച്ചില്ലെങ്കില്‍ ശിക്ഷയോ പിഴയോ ഉണ്ടാകും എന്നുളള അറിയിപ്പ് എടുത്ത് മാറ്റുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു.

എന്തൊരു തന്ത്രശാലിയാണ് ഈ നായ; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്, 7 സെക്കന്‍ഡില്‍ കണ്ടെത്തണംഎന്തൊരു തന്ത്രശാലിയാണ് ഈ നായ; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്, 7 സെക്കന്‍ഡില്‍ കണ്ടെത്തണം

covid

രാജ്യത്ത് കൊവിഡ് കേസുകളില്‍ വ്യാപകമായ കുറവാണ് വന്നിരിക്കുന്നത്. ചൊവ്വാഴ്ച രാജ്യത്ത് 474 പുതിയ കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2020 ഏപ്രില്‍ 6ന് ശേഷമുളള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 4,46,67,398 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 5,30,533 പേരാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകള്‍ 7918 ആണ്.

 തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ തെലങ്കാന പോലീസ്; 21ന് ഹൈദരാബാദിൽ ഹാജരാകാൻ നോട്ടീസ് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ തെലങ്കാന പോലീസ്; 21ന് ഹൈദരാബാദിൽ ഹാജരാകാൻ നോട്ടീസ്

English summary
Civil aviation ministry releases covid restrictions in flights, masks not mandatory anymore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X