ദില്ലി-ഗാസിപൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി
ദില്ലി; ദില്ലി-ഗാസിപൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് ഉച്ചയോടെയാണ് സംഘർഷമുണ്ടായത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന ഭാരതീയ കിസാൻ യൂണിയൻറെ കീഴിലുള്ള കർഷകരും ബിജെപി പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. കർഷകർ സമരം നടത്തുന്ന ഫ്ലൈവയിൽ ബിജെപി പ്രവർത്തകർ സ്വീകരണ പരിപാടി സംഘടിപ്പിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബിജെപി നേതാവും പാർട്ടി ഉത്തർപ്രദേശ് യൂണിറ്റ് ജില്ലാ സെക്രട്ടറിയുമായ അമിത് വാത്മീകിയെ സ്വീകരിക്കാനായിരുന്നു ബിജെപി പ്രവർത്തകർ പരിപാടി സംഘടിപ്പിച്ചത്. സംഘർഷത്തിൽ ബിജെപിയുടെ വാഹനങ്ങൾ തകർത്തതായും റിപ്പോർട്ടുണ്ട്.

അതേസമയം ബിജെപി പ്രവർത്തകർ ഖാസിപൂർ ഫ്ലൈവേയിൽ തടിച്ചുകൂടി കർഷകരുടെ പ്രക്ഷോഭത്തിനെതിരെ മുദ്രാവാക്യം വിളിച്ചതായി ഭാരതീയ കിസാൻ യൂണിയൻ ആരോപിച്ചു. അക്രമത്തെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതായും യൂണിയൻ നേതാക്കൾ പറഞ്ഞു. ഇപ്പോഴത്തെ സംഭവം കർഷക സമരത്തെ ഇകഴ്ത്തി കാട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നേതാക്കൾ ആരോപിച്ചു.സംഭവത്തിൽ പോലീസിന് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.2020 നവംബര്‍ 26നായിരുന്നു നിയമങ്ങൾക്കെതിരെ കർഷകർ പ്രക്ഷോഭം ആരംഭിച്ചത്. ഇതുവരെ 11 തവണയാണ് നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരും കേന്ദ്രസർക്കാരും തമ്മിൽ ചർച്ച നടത്തിയത്. നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോൾ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ.












Click it and Unblock the Notifications