കോണ്‍ഗ്രസിന് തിരിച്ചടി; പ്രതിപക്ഷത്ത് ചോര്‍ച്ച!! റാവു ബിജെപിക്കൊപ്പം, ദില്ലിയില്‍ മോദിയുമായി ചര്‍ച്ച

ഹൈദരാബാദ്/ദില്ലി: ബിജെപിക്കെതിരെ വിശാല പ്രതിപക്ഷത്തെ ഒരുക്കുന്ന കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. ബിജെപിക്കൊപ്പം നില്‍ക്കാന്‍ തെലങ്കാന രാഷ്ട്രസമിതിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു ദില്ലിയില്‍ ചര്‍ച്ച നടത്തി. എന്‍ഡിഎക്ക് പുറത്ത് നിന്ന് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ പാര്‍ട്ടിയാണ് ടിആര്‍എസ്. തെലങ്കാനയുടെ പുരോഗതിക്ക് കേന്ദ്രസര്‍ക്കാര്‍ മെച്ചപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര ഭരണകക്ഷിയായ ടിഡിപി എന്‍ഡിഎ വിട്ടത് ബിജെപിക്ക് ക്ഷീണമാകുമെന്ന് കരുതിയിരിക്കെയാണ് തെലങ്കാന ഭരണകൂടം ബിജെപിക്കൊപ്പം നില്‍ക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

 ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ച് ആന്ധ്രയും തെലങ്കാനയും രൂപപ്പെട്ടത്. ആന്ധ്ര ഭരണകക്ഷിയായ ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎക്കൊപ്പമായിരുന്നു. എന്നാല്‍ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതിനാല്‍ അവര്‍ സഖ്യംവിട്ടു.

ടിഡിപി പോയാലെന്താ...

ടിഡിപി പോയാലെന്താ...

തിരഞ്ഞെടുപ്പ് അടുത്തുവരവെ ടിഡിപി എന്‍ഡിഎ വിട്ടത് ബിജെപിക്ക് ക്ഷീണമായിരുന്നു. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് നിന്ന് ആന്ധ്രയില്‍ കരുത്ത് തെളിയിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് തൊട്ടടുത്ത സംസ്ഥാനമായ തെലങ്കാനയിലെ സര്‍ക്കാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

 റാവുവും മോദിയും ചര്‍ച്ച

റാവുവും മോദിയും ചര്‍ച്ച

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പാണ് പ്രധാനമായും ചര്‍ച്ചയായതെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചയ്തു.

തിരഞ്ഞെടുപ്പിന് ശേഷം സഖ്യം

തിരഞ്ഞെടുപ്പിന് ശേഷം സഖ്യം

തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാമെന്ന് റാവു ഉറപ്പ് നല്‍കിയെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കില്ല. ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുക. ശേഷം ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിസന്ധിയുണ്ടായാല്‍ പിന്തുണയ്ക്കുമെന്ന് റാവു ഉറപ്പ് നല്‍കിയെന്നാണ് വാര്‍ത്തകള്‍.

സഖ്യമുണ്ടാക്കാന്‍ തടസമുണ്ടോ

സഖ്യമുണ്ടാക്കാന്‍ തടസമുണ്ടോ

തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കാന്‍ തടസമുണ്ടോ എന്ന് മോദി ആരാഞ്ഞു. അതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ചന്ദ്രശേഖര റാവു പ്രതികരിച്ചു. തന്റെ പാര്‍ട്ടിക്ക് തിരിച്ചടിയാകുന്ന നീക്കമാണ് അതെന്നും തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കാമെന്നും റാവു പറഞ്ഞുവെന്നാണ് വിവരം.

വിട്ടുനിന്നു സഹായിച്ചു

വിട്ടുനിന്നു സഹായിച്ചു

എന്‍ഡിഎ സഖ്യത്തില്‍ ഇല്ലാത്ത പാര്‍ട്ടിയാണ് ടിആര്‍എസ്. അടുത്തിടെ ടിഡിപി മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ടിആര്‍എസ്. അന്നുതന്നെ ടിആര്‍എസ് ബിജെപിയെ അനുകൂലിക്കുമെന്ന ചില സൂചനകള്‍ പുറത്തുവന്നിരുന്നു.

ഒന്നര മാസത്തിനിടെ രണ്ടു ചര്‍ച്ച

ഒന്നര മാസത്തിനിടെ രണ്ടു ചര്‍ച്ച

നരേന്ദ്ര മോദി സര്‍ക്കാര്‍ തെലങ്കാനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നും ആന്ധ്രയെ അവഗണിക്കുന്നുവെന്നുമാണ് ചന്ദ്രബാബു നായിഡു കഴിഞ്ഞാഴ്ച കുറ്റപ്പെടുത്തിയത്. ജൂണില്‍ ചന്ദ്രശേഖര റാവു മോദിയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം സൂചിപ്പിച്ചായിരുന്നു നായിഡുവിന്റെ പരോക്ഷ വിമര്‍ശനം. ഒന്നര മാസം തികയുമ്പോള്‍ വീണ്ടും കൂടിക്കാഴ്ച നടന്നിരിക്കുകയാണിപ്പോള്‍.

ഒട്ടേറെ ആവശ്യങ്ങള്‍

ഒട്ടേറെ ആവശ്യങ്ങള്‍

തെലങ്കാന സര്‍ക്കാര്‍ ഒട്ടേറെ ആവശ്യങ്ങള്‍ കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ കാര്യത്തിലും മോദി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ല. ആവശ്യങ്ങള്‍ ഇനിയും ഉന്നയിക്കുമെന്ന ടിആര്‍എസ് വൃത്തങ്ങള്‍ പറയുന്നു. മോദിയുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും ടിആര്‍എസ് സര്‍ക്കാരിലെ മന്ത്രി പറഞ്ഞു.

ബിജെപിക്കെതിരെ അങ്കമില്ല

ബിജെപിക്കെതിരെ അങ്കമില്ല

ബിജെപിക്കെതിരെ അങ്കം കുറിക്കേണ്ട എന്നാണ് ടിആര്‍എസ് തീരുമാനം. തിരഞ്ഞെടുപ്പുകളില്‍ പുതിയ ശത്രുവിനെ സൃഷ്ടിക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ബിജെപി മല്‍സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ശക്തരായ എതിര്‍സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നും ടിആര്‍എസ് തീരുമാനിച്ചിട്ടുണ്ട്.

വിശാല സഖ്യത്തിലും ടിആര്‍എസ്

വിശാല സഖ്യത്തിലും ടിആര്‍എസ്

അതേസമയം, ബിജെപിക്കെതിരായ വിശാല സഖ്യത്തിലും ടിആര്‍എസിന്റെ സാന്നിധ്യമുണ്ട്. കോണ്‍ഗ്രസിന് എതിരാണ് ടിആര്‍എസ് നിലപാട്. മതേതര കൂട്ടായ്മക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ടിആര്‍എസ് പറയുന്നു. എന്നാല്‍ മമതയ്ക്ക് എല്ലാപിന്തുണയും നല്‍കുമെന്നും ടിആര്‍എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മമതയോ മോദിയോ

മമതയോ മോദിയോ

പ്രതിപക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍ മുന്‍തൂക്കം ലഭിക്കുകയും മമതാ ബാനര്‍ജി നേതൃത്വത്തിലേക്ക് വരികയും ചെയ്താല്‍ ടിആര്‍എസ് ആരെ പിന്തുണയ്ക്കുമെന്ന ചോദ്യം ബാക്കിയാണ്. ഒരേ സമയം വിശാല സഖ്യത്തെയും ബിജെപിയെയും പിന്തുണയ്ക്കുന്ന ടിആര്‍എസ്സിന്റേത് രാഷ്ട്രീയ അടവായി കാണുന്ന ബിജെപി നേതാക്കളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+