കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് സ്വന്തം പോലീസിനെപ്പോലും വിശ്വാസമില്ലേ?

Google Oneindia Malayalam News

കൊല്‍ക്കത്ത: മുഖ്യമന്ത്രി മാത്രമല്ല പശ്ചിമ ബംഗാളിലെ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്നത് മമതാ ബാമര്‍ജിയാണ്. എന്നിട്ടും തന്റെ സംസ്ഥാനത്തിലെ പോലീസിനെ മമതാ ബാനര്‍ജിക്ക് വിശ്വാസമില്ലേ. അല്ലെങ്കില്‍ പിന്നെ എന്തിനാണ് സ്വന്തം സുരക്ഷാ ചുമതലയില്‍ നിന്നും മമതാ ബാനര്‍ജി സംസ്ഥാന പോലീസിനെ മാറ്റി റെയില്‍വേ പോലീസിന്റെ സേവനം തേടുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സുരക്ഷാ ചുമതല റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍ പി എഫ്) ആണ് എന്നാണ് ബംഗാളി ദിനപ്പത്രം ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നത്.മുഖ്യമന്ത്രിയായ ശേഷവും മൂന്നര വര്‍ഷമായി മമതാ ബാനര്‍ജിയുടെ സുരക്ഷ നോക്കുന്നത് ആര്‍ പി എഫ് ആണത്രെ. കേന്ദ്ര സര്‍ക്കാരില്‍ റെയില്‍വേ മന്ത്രി ആയിരുന്ന കാലത്താണ് മമത ബാനര്‍ജിക്ക് ആര്‍ പി എഫിന്റെ സേവനം കിട്ടിത്തുടങ്ങിയത്.

mamata-banerjee.

മമത ബാനര്‍ജിയുടെ സുരക്ഷ സംഘത്തിലെ ഒമ്പത് പേര്‍ സര്‍വ്വീസ് തീരാറായവരാണ്. എന്നാല്‍ ഇവരെ പറഞ്ഞുവിടാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ല എന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ കാലാവധി ദീര്‍ഘിപ്പിക്കാനായി സംസ്ഥാന ആഭ്യന്തര മന്ത്രാലയം കേന്ദ്രത്തിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അപേക്ഷ കിട്ടിയ ശേഷം മാത്രം തീരുമാനം എടുക്കാം എന്ന നിലപാടിലാണത്രെ ആര്‍ പി എഫ് അധികൃതര്‍.

മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയ്ക്ക് ആര്‍ പി എഫ് വേണമെന്ന മമത ബാനര്‍ജിയുടെ താല്‍പര്യം പക്ഷേ പുതിയ സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പോലീസിനെ പറ്റി പൊതുവേ അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. ഭിര്‍ഭും ജില്ലയിലെ പാന്‍രുയില്‍ കലാപമുണ്ടായപ്പോള്‍ പോലീസ് വെറുതെ നോക്കിനില്‍ക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രി കൂടി പോലീസിനെ വിശ്വാസത്തില്‍ എടുക്കാത്ത സ്ഥിതിക്ക് സാധാരണ ജനങ്ങള്‍ എന്ത് കരുതണമെന്ന് ചോദിക്കുന്നതിലും ഉണ്ട് കാര്യം.

English summary
West Bengal Chief Minister Mamata Banerjee is also the home minister of her state. But ironically, she lacks the confidence on her own police force and prefers personnel of the Railways Protection Force (RPF) to continue looking after her security, according to a report published in Bengali daily Anandabazaar Patrika. They have been looking after her security even after three-and-half years since she took over as the CM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X