കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്‍ നമ്പര്‍ ചേര്‍ക്കാനുള്ള കോളം ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും ഒഴിവാക്കി: ജന പ്രതിഷേധത്തോെടെ?

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഏപ്രില്‍ ഒന്നാം തിയതി ആരംഭിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പില്‍ പാന്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതില്ല. ഭൂരിഭാഗം ആളുകളും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ് പാന്‍ നമ്പര്‍ രേഖപ്പെടുത്താനുള്ള കോളം കണക്കെടുപ്പില്‍ നിന്നും ഒഴിവാക്കിയത്. 30 ലക്ഷം സാമ്പിള്‍ സര്‍വേകള്‍ നടത്തിയ ശേഷമാണ് തീരുമാനം. 73 ജില്ലകളിലായാണ് സര്‍വേ നടത്തിയത്. ഇതില്‍ 80 ശതമാനമാളുകളും പാന്‍ വിശദാംശങ്ങള്‍ പങ്കിടാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാമ്പത്തിക വളർ‌ച്ചയിൽ ഇന്ത്യക്ക് മുന്നേറ്റം; അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനം വളര്‍ച്ച!സാമ്പത്തിക വളർ‌ച്ചയിൽ ഇന്ത്യക്ക് മുന്നേറ്റം; അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനം വളര്‍ച്ച!

ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി കണക്കെടുപ്പിനെത്തുന്ന ആളുകള്‍ ഇനിമുതല്‍ ഇത്തരം രേഖകള്‍ ആവശ്യപ്പെടില്ല. ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ നിലനിര്‍ത്തും. കൂടാതെ മാതൃഭാഷ രേഖപ്പെടുത്തുന്നതിന് പ്രത്യേക കോളം പുതുക്കിയ പട്ടികയില്‍ നിലനിര്‍ത്തുമെന്നും വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

npr-15792

അതേസമയം, എന്‍പിആര്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്നത് തങ്ങളുടെ സംസ്ഥാനങ്ങളില്‍ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാളിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാര്‍ അറിയിച്ചിരുന്നു. എന്‍പിആറിനായുള്ള വിവരശേഖരണം നിര്‍ത്തിവയ്ക്കണമെന്ന് ഇരു മുഖ്യമന്ത്രിമാരും ജില്ലാ സെന്‍സസ് കമ്മീഷണര്‍മാര്‍ വഴി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്‍പിആറിനെ എന്‍ആര്‍സിയിലേക്കുള്ള പ്രക്രിയയായി കണക്കാക്കിയാണ് ഇരു സംസ്ഥാനങ്ങളും എതിര്‍ക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി ശേഖരിച്ച വിവരങ്ങള്‍ എന്‍ആര്‍സിക്കായി ഉപയോഗിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു പ്രഖ്യാപനം.


പശ്ചിമ ബംഗാളും കേരളവും ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും സെന്‍സസും എന്‍പിആറും തയ്യാറാക്കുന്നത് മാറ്റിവെച്ചതായി എന്‍പിആര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടാതെ തെലങ്കാന, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, പുതുച്ചേരി എന്നിവര്‍ എന്‍പിആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള തീയതികള്‍ ഇതുവരെ അറിയിച്ചിട്ടില്ല. മാര്‍ച്ച് 31ന് മുമ്പ് ഇവര്‍ക്ക് തിയതികള്‍ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Column for PAN number removes from NPR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X