കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 യാത്രക്കാര്‍ റണ്‍വേ ബസില്‍; കാത്തുനില്‍ക്കാതെ പറന്നുയര്‍ന്ന് ഗോ ഫസ്റ്റ് വിമാനം, പരാതി

Google Oneindia Malayalam News

ബെംഗളൂരു: യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം സര്‍വീസ് നടത്തിയതായി പരാതി. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തില്‍ 50 ലേറെ യാത്രക്കാരെ കയറ്റിയില്ല എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ നിരവധി പേര്‍ പരാതിയുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.

ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം ജി 8116 ന് എതിരെ ആണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 6.30ന് പുറപ്പെട്ട വിമാനത്തില്‍ 54 യാത്രക്കാരില്ലായിരുന്നു എന്നാണ് വിവരം. ബോര്‍ഡിംഗ് പാസുള്ളവരും ലഗേജുകള്‍ ചെക്ക് - ഇന്‍ ചെയ്തവരുമായ യാത്രക്കാര്‍ റണ്‍വേയില്‍ ബസില്‍ ആയിരുന്നു എന്നാണ് പരാതി.

DSD

ഗുരുതരമായ സുരക്ഷാ വീഴ്ച ആണ് ഉണ്ടായിരിക്കുന്നത് എന്നും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ് എന്നും പറഞ്ഞ് ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു. ബോര്‍ഡിംഗ് പാസുകള്‍ സ്‌കാന്‍ ചെയ്തതിന് ശേഷം 60 ഓളം യാത്രക്കാരെ റണ്‍വേയില്‍ ഉപേക്ഷിച്ച് ജി 8116 പറന്നു എന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്നും അദ്ദേഹം ചോദിക്കുന്നു.

മോസ്‌കോ-ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം ഗുജറാത്തില്‍ ഇറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍മോസ്‌കോ-ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം ഗുജറാത്തില്‍ ഇറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍

അതേസമയം അസൗകര്യമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ട്വീറ്റുകളോട് പ്രതികരിച്ച് കൊണ്ട് വിമാനക്കമ്പനി പറഞ്ഞു. കഴിഞ്ഞ ദിവസം എയര്‍ഹോസ്റ്റിനോട് അപമര്യാദയായി സംസാരിച്ചതിന് രണ്ട് വിദേശ വിനോദസഞ്ചാരികളെ ഇറക്കിവിട്ടത് ഗോ ഫസ്റ്റ് വിമാനത്തില്‍ നിന്നായിരുന്നു.

ലോട്ടറിയടിച്ചത് കോടികള്‍.. വാങ്ങിയത് പുത്തന്‍ വീട്; താമസം മാറുന്നതിനിടെ വീട് കത്തിനശിച്ചുലോട്ടറിയടിച്ചത് കോടികള്‍.. വാങ്ങിയത് പുത്തന്‍ വീട്; താമസം മാറുന്നതിനിടെ വീട് കത്തിനശിച്ചു

വെള്ളിയാഴ്ച ഗോവയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായിരുന്നു സംഭവം. വനിതാ ജീവനക്കാരോട് അശ്ലീല പരാമര്‍ശം നടത്തിയ യാത്രക്കാരെ എമര്‍ജന്‍സി സീറ്റില്‍ ഇരുത്തി എന്നും സഹയാത്രികരും അവരുടെ പെരുമാറ്റത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നും ഗോ ഫസ്റ്റ് വക്താവ് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ഡ്രീംലൈനര്‍ വിമാനവുമായി ഖത്തര്‍ എയര്‍വേയ്സ്; യാത്രാസൗകര്യം കൂടുംതിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ഡ്രീംലൈനര്‍ വിമാനവുമായി ഖത്തര്‍ എയര്‍വേയ്സ്; യാത്രാസൗകര്യം കൂടും

വൈകാതെ അവരെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും ഗോ ഫസ്റ്റ് വക്താവ് കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മറ്റൊരു യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം വിവാദമായതിന് പിന്നാലെ വിമാന കമ്പനികള്‍ക്ക് ഡി ജി സി എ കര്‍ശന നിര്‍ദേശം കൈമാറിയിട്ടുണ്ട്.

അതേസമയം സഹയാത്രികക്ക് മേല്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച മുംബൈ സ്വദേശിയായ ബിസിനസുകാരന്‍ ശങ്കര്‍ മിശ്രയെ ഡല്‍ഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശങ്കര്‍ മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.

English summary
Complaint that Go First flight fly without carrying 50 more passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X