കോണ്‍ഗ്രസിന്റെ വിജയങ്ങളില്‍ ഏറ്റവും തിളക്കമാർന്നത് ഈ രണ്ട് മണ്ഡലങ്ങളിലെ വിജയം: കെസി വേണുഗോപാല്‍
ഡല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് നേടിയ വിജയങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയങ്ങളില്‍ രണ്ടെണ്ണമാണ് ഔട്ടര്‍ മണിപ്പൂരിലേയും ഇന്നര്‍ മണിപ്പൂര്‍ലേയും ലോക്‌സഭാ മണ്ഡലങ്ങളിലേതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ആഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ അതിനെ ശാന്തമാക്കാനോ, അവിടം സന്ദര്‍ശിക്കാനോ തയ്യാറാകാത്ത പ്രധാനമന്ത്രിയോടും ബിജെപി ഭരണകൂടത്തോടുമുള്ള പ്രതിഷേധം അവര്‍ ജനവിധിയിലൂടെ പ്രതിഫലിപ്പിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായ അന്‍ഗോംച്ച ബിമോള്‍ ഏകോപിജംത്തിന് ഇന്നര്‍ മണിപ്പൂരിലും ആല്‍ഫ്രഡ് കണ്‍ഗം എസ് ആര്‍തറിന് ഔട്ടര്‍ മണിപ്പൂരിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത് വലിയവെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ഫേസ്ബുക്കില്‍ കുറിച്ചു.

കെസി വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിജെപിയുടെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വംശീയ കലാപത്തിന്റെ ഇരകളായ മണിപ്പൂര്‍ ജനത ആശങ്കയുടേയും നിരാശയുടേയും നൊമ്പരത്തിന്റേയും അലയൊളികള്‍ അടങ്ങാത്ത മുറിവേറ്റ ഹൃദയവുമായി അഭയാര്‍ത്ഥി ക്യാംപുകളില്‍ നിന്നും മറ്റുമായിരുന്നു അവരുടെ സമ്മതിദാന അവകാശം നിറവേറ്റിയത്. ഭരണകക്ഷിയായ ബിജെപിയെയും അവരുടെ സഖ്യകക്ഷിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടിനെയും പരാജയപ്പെടുത്തി കോണ്‍ഗ്രസില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുകയാണ്. ആഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ അതിനെ ശാന്തമാക്കാനോ, അവിടം സന്ദര്‍ശിക്കാനോ തയ്യാറാകാത്ത പ്രധാനമന്ത്രിയോടും ബിജെപി ഭരണകൂടത്തോടുമുള്ള പ്രതിഷേധം അവര്‍ ജനവിധിയിലൂടെ പ്രതിഫലിപ്പിച്ചു.
വംശീയകലാപം കൊടുമ്പിരി കൊണ്ടപ്പോള്‍ മണിപ്പൂരിന്റെ ആത്മാവിനേറ്റ മുറിവില്‍ സ്‌നേഹത്തിന്റെ സ്പര്‍ശവുമായി രാഹുല്‍ ഗാന്ധി ഇംഫാലില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ തെളിച്ച ഊര്‍ജ്ജമാണ് കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയത്തിലേക്ക് കൈ പിടിച്ച് നടത്തിയത്. 2023 മേയ് 3ന് ഇവിടെ കലാപം പൊട്ടിപുറപ്പെട്ടപ്പോള്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുക്കയും ആ ജനതയ്ക്ക് ആശ്വാസമേകാന്‍ പ്രയത്‌നിക്കുകയും ചെയ്ത ആദ്യനേതാവും രാഹുല്‍ ഗാന്ധിയായിരുന്നു. അതിന്റെ നന്ദിതന്നെയാണ് ആ ജനത ജനവിധിയിലൂടെ പ്രകടിപ്പിച്ചതും.
പരസ്പര വൈരികളായ കുക്കികളും മെയ്തികളും അധിവസിക്കുന്ന ഔട്ടർ മണിപ്പൂരിനേയും ഇന്നർ മണിപ്പൂരിനേയും ഒന്നിപ്പിക്കാൻ കോൺഗ്രസ് എന്ന ശക്തിക്കു മാത്രമേ കഴിയൂ എന്ന് തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ രാജ്യത്തിനു ബോദ്ധ്യപ്പെട്ടു. വെറുപ്പിൻ്റെ കമ്പോളത്തിൽ രാഹുൽ ഗാന്ധി കൊളുത്തിയ സ്നേഹത്തിൻ്റെ വെട്ടത്തിൽ കുക്കികളും മെയ്തികളുമടക്കമുള്ള എല്ലാ ജനവിഭാഗങ്ങളും കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വാസമർപ്പിച്ചു. ഇവരുടെ വൈരം മുതലെടുത്ത് ഈ ജനവിഭാഗങ്ങളെ കലാപത്തിലേക്കു തള്ളിവിട്ട് മണിപ്പൂരിനെ അശാന്തമാക്കിയവർക്കുള്ള മറുപടിയാണ് എനിക്കൊപ്പം നിൽക്കുന്ന ഞങ്ങളുടെ രണ്ട് എം.പി.മാർ.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായ അന്‍ഗോംച്ച ബിമോള്‍ ഏകോപിജംത്തിന് ഇന്നര്‍ മണിപ്പൂരിലും ആല്‍ഫ്രഡ് കണ്‍ഗം എസ് ആര്‍തറിന് ഔട്ടര്‍ മണിപ്പൂരിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത് വലിയവെല്ലുവിളി നിറഞ്ഞതായിരുന്നു.
രാജ്യത്ത് കോണ്‍ഗ്രസ് നേടിയ വിജയങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയങ്ങളില്‍ രണ്ടെണ്ണമാണ് ഔട്ടര്‍ മണിപ്പൂരിലേയും ഇന്നര്‍ മണിപ്പൂര്‍ലേയും ലോക്‌സഭാ മണ്ഡലങ്ങളിലേത്. അന്‍ഗോംച്ച ബിമോള്‍ ഏകോപിജവും ആല്‍ഫ്രഡ് കണ്‍ഗം എസ് ആര്‍തറും കോണ്‍ഗ്രസിന് അത്രമേല്‍ പ്രിയപ്പെട്ടവരാണ്. എല്ലാ ആശംസകളും.












Click it and Unblock the Notifications