Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക എംഎല്‍സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം; ബിജെപിയെ ഒപ്പത്തിനൊപ്പം പിടിച്ചു

ബെംഗളൂരു: കർണാടക നിയമസഭ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരോ സീറ്റില്‍ വിജയം നേടി കോണ്‍ഗ്രസും ബി ജെ പിയും. അധ്യാപക മണ്ഡലങ്ങളിലാണ് ഇരുപാർട്ടികളും വിജയം നേടിയത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിരുദധാരികളുടേ സീറ്റിലേക്കുള്ള ഫലവും ഇന്ന് പുറത്ത് വരും. ഈ സീറ്റുകളില്‍ ഒന്ന് വീതം സീറ്റുകളിലും കോണ്‍ഗ്രസും ബി ജെ പിയും തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

പശ്ചിമ അദ്ധ്യാപക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ബസവരാജ് ഹൊറട്ടി എട്ടാം തവണയും നിയമസഭയുടെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ മുൻ എം എൽ എയും എംപിയുമായ പ്രകാശ് ഹുക്കേരി വടക്കുപടിഞ്ഞാറൻ അധ്യാപക മണ്ഡലത്തിൽ നിന്നും വിജയിച്ചു.

കഴിഞ്ഞ തവണ വിജയിച്ച രണ്ട് സീറ്റുകളായ വെസ്റ്റ്

കഴിഞ്ഞ തവണ വിജയിച്ച രണ്ട് സീറ്റുകളായ വെസ്റ്റ് ടീച്ചേഴ്‌സ് നഷ്ടപ്പെടുകയും സൗത്ത് ഗ്രാജ്വേറ്റ്സ് മണ്ഡലം നഷ്ടപ്പെടുന്നതിന്റെ വക്കിലാണെന്നതും ജെ ഡി എസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. അടുത്തിടെ വരെ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായിരുന്ന ഹൊറട്ടി, തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയിൽ ചേരുന്നതിനായി സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് പാർട്ടി ടിക്കറ്റിൽ വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് 9,266 വോട്ടുകൾ നേടി വിജയിക്കുകയും ചെയ്തു.

കറുപ്പില്‍ ഏഴഴക് വിടർത്തിയ മീരാ നന്ദന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

 എതിരാളികളായ കോൺഗ്രസിലെ ബസവരാജ് ഗുരികറിന്

എതിരാളികളായ കോൺഗ്രസിലെ ബസവരാജ് ഗുരികറിന് 4,597 വോട്ടുകൾ ലഭിച്ചപ്പോൾ ജെഡി(എസ്)ന്റെ ശ്രീഷൈൽ ഗദാദിന്നിക്ക് 273 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 1980 മുതൽ തുടർച്ചയായി എം എൽ സിയായി തിരഞ്ഞെടുക്കപ്പെട്ട ഹൊറട്ടിക്ക് ബി ജെ പിയിലും വിജയം തുടരാന്‍ സാധിക്കുകയായിരുന്നു. ഏറ്റവും മുതിർന്ന എം‌എൽ‌സിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന 76 കാരനായ അദ്ദേഹം വടക്കൻ കർണാടകയിൽ നിന്നുള്ള ഒരു പ്രമുഖ ലിംഗായത്ത് മുഖം കൂടിയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം 2021 ഫെബ്രുവരിയിലാണ് ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്നത്.

നോർത്ത് വെസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തിൽ വീണ്ടും ജനവിധി

നോർത്ത് വെസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ ബിജെപിയുടെ അരുൺ ഷാപൂർ കോൺഗ്രസിന്റെ പ്രകാശ് ഹുക്കേരിയോട് പരാജയപ്പെടുകയായിരുന്നു. ഇരുവരും യഥാക്രമം 6,405, 11,460 വോട്ടുകൾ നേടിയപ്പോൾ ജെഡി(എസ്)ന്റെ ചന്ദ്രശേഖർ ഇസപ്പ ലോണി 544 വോട്ടുകൾ നേടി. ശക്തികേന്ദ്രമായ ഇവിടെ പരാജയപ്പെട്ടത് ബി ജെ പിക്ക് വലിയ തിരിച്ചടിയാണ്. മണ്ഡലത്തിന്റെ പരിധിയില്‍ 33 നിയോജക മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 22 എംഎല്‍എമാരും ബിജെപിയുടേതാണെന്നതാണ് ശ്രദ്ധേയം.

സൗത്ത് ഗ്രാജ്വേറ്റ്സ്, നോർത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ്സ്

സൗത്ത് ഗ്രാജ്വേറ്റ്സ്, നോർത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. സൗത്ത് ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മധു ജി മാദഗൗഡ, ബിജെപിയുടെ എം വി രവിശങ്കർ, ജെഡിഎസിലെ എച്ച്‌കെ രാമു എന്നിവർ തമ്മിലാണ് മത്സരം. മാദഗൗഡ കുറഞ്ഞ ഭൂരിപക്ഷത്തില്‍ മുന്നിട്ട് നിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

നോർത്ത് വെസ്റ്റ് ബിരുദധാരികളുടെ സീറ്റ് ബി ജെ പിയും

നോർത്ത് വെസ്റ്റ് ബിരുദധാരികളുടെ സീറ്റ് ബി ജെ പിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്, ജെഡി (എസ്) മത്സരത്തിലില്ല. വീണ്ടും ജനവിധി തേടുന്ന ബി ജെ പിയുടെ നിരണി ഹനമന്ത് രുദ്രപ്പയെ കോൺഗ്രസിന്റെ സുനിൽ അന്നപ്പ സങ്കാണ് നേരിടുന്നത്. ഇവിടെ ബി ജെ പിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

സൗത്ത് ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മധു ജി

സൗത്ത് ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മധു ജി മാദഗൗഡ മുൻ എംഎൽസി ബിജെപിയുടെ എം വി രവിശങ്കറിനേയും ജെഡിഎസിലെ എച്ച്‌കെ രാമുവിനെയും എതിർത്തു. മാദഗൗഡ കുറഞ്ഞ മാർജിനിൽ മുന്നിട്ട് നിൽക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

നോർത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ്സ്, സൗത്ത് ഗ്രാജ്വേറ്റ്സ്, നോർത്ത്-വെസ്റ്റ് ടീച്ചേഴ്‌സ്, വെസ്റ്റ് ടീച്ചേഴ്‌സ് എന്നീ മണ്ഡലങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ആകെ 71.01 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബിജെപിയുടെ നിരാണി ഹനമന്ത് രുദ്രപ്പ (നോർത്ത് - വെസ്റ്റ് ബിരുദധാരികൾ), ജെഡി (എസ്) ന്റെ കെ ടി ശ്രീകണ്ഠ ഗൗഡ (സൌത്ത്-ബിരുദധാരികൾ), ബസവരാജ് ഹൊറട്ടി (വെസ്റ്റ്-ടീച്ചേഴ്‌സ്), ബി ജെ പിയുടെ അരുൺ ഷാപൂർ (നോർത്ത്-വെസ്റ്റ് ടീച്ചർമാർ) എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമസഭയുടെ ഉപരിസഭയിലെ നാല് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+