കാങ്ക്ര പിടിക്കാന്‍ കോണ്‍ഗ്രസ്, രാഹുല്‍ ഫോര്‍മുല ഉറപ്പിച്ചു, ഹിമാചലില്‍ ചുമതല ഇവര്‍ക്ക്, കളി മാറും
ദില്ലി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വന്‍ ആവേശത്തിലാണ്. ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ കോണ്‍ഗ്രസ് ക്യാമ്പിലെ വിഭാഗീയതകള്‍ എല്ലാം അവസാനിച്ചിരിക്കുകയാണ്. അതിലുപരി ബിജെപി ദുര്‍ബലമാണെന്നും തെളിഞ്ഞിരിക്കുകയാണ്. മൂന്ന് നിയമസഭാ സീറ്റും ഒരു ലോക്‌സഭാ സീറ്റും നേടിയാണ് കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിച്ചത്.
സംസ്ഥാനത്ത് അധികാരം നഷ്ടമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ പേടിച്ച് എങ്ങനെയെങ്കിലും സ്ഥിതി മെച്ചപ്പെടുത്താനുള്ള ബിജെപി നേതൃത്വം. ഉടന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിജെപിക്കെതിരെ രാഹുല്‍ മോഡല്‍ നടപ്പാക്കാനുള്ള പ്ലാനിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്റെ അടുത്ത ലക്ഷ്യം വീരഭദ്ര സിംഗിന് പകരക്കാരനെ കണ്ടെത്തലാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ആദ്യമേ പ്രഖ്യാപിക്കേണ്ടെന്ന തീരുമാനത്തിലാണ്. പകരം കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളയാള്‍ മുഖ്യമന്ത്രിയാവും. അതിന് മുമ്പ് മറ്റൊരു ടാര്‍ഗറ്റും കോണ്‍ഗ്രസിന് മുന്നിലുണ്ട്. കാങ്ക്ര ജില്ല പിടിക്കലാണ് ഇതില്‍ പ്രധാനം. സംസ്ഥാന രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രം കാങ്ക്രയിലാണ്. ഹിമാചലില്‍ ഭരണം പിടിക്കണമെങ്കില്‍ കാങ്ക്ര പിടിക്കണമെന്നാണ് കാലങ്ങളായുള്ള വിശ്വാസം. കോണ്‍ഗ്രസിന്റെ നീക്കം ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ധന വില അടക്കം കുറച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

കാങ്ക്ര ജില്ലയ്ക്ക് ഇത്ര പ്രത്യേക എന്താണെന്ന് ചോദിച്ചാല്‍ പറയാന്‍ ഒരുപാടുണ്ട്. ഹിമാചലില്‍ 68 സീറ്റാണ് ഉള്ളത്. ഇതില്‍ 15 സീറ്റുകള്‍ കാങ്ക്രയിലാണ്. ഇതില്‍ ഭൂരിഭാഗം സീറ്റും നേടിയാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഭരണം ഉറപ്പിക്കാന്‍ ആര്‍ക്കും സാദിക്കും. കാങ്ക്ര ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് വമ്പന്‍ നേതാക്കളെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. മുന്‍ മന്ത്രി ജിഎസ് ബലിയും സുജന്‍ സിംഗ് പത്താനിയയുമാണ് നഷ്ടമായത്. യുവനേതാക്കള്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയം കൂടിയാണിത്. കോണ്‍ഗ്രസിനാണെങ്കില്‍ യുവനേതാക്കള്‍ ധാരാളമുണ്ട്. കാങ്ക്ര പിടിക്കാനുള്ള ശ്രമത്തില്‍ ഇവര്‍ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാവും.

രാഹുലിനൊപ്പം നില്‍ക്കുന്ന യുവനേതാക്കളാണ് ഇപ്പോള്‍ കാങ്ക്രയെ നയിക്കുന്നത്. ചന്ദ്രേഷ് കുമാരി, വിപ്ലവ് താക്കൂര്‍, ചന്ദ്രകുമാര്‍, ബ്രിജ് ബിഹാരി ലാല്‍ ബുട്ടേല്‍, തുടങ്ങിയ നേതാക്കള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. വിജയ് സിംഗ് മങ്കോഡിയ കോണ്‍ഗ്രസ് വിടുകയും ചെയ്തു. നിലവില്‍ സംസ്ഥാന തലത്തില്‍ കാങ്ക്രയില്‍ നിന്നുള്ള നേതാക്കളില്ല. പുതിയ നേതാക്കളെ ഉപയോഗിച്ചാണ് ഇവിടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക. 2017ല്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റ് മാത്രമാണ് കാങ്ക്രയില്‍ നിന്ന് നേടിയത്. അതോടെ ഭരണം പിടിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താവുകയും ചെയ്തു. സീനിയര്‍ നേതാക്കളെയാണ് തോല്‍വിക്ക് കാരണക്കാരായി ചൂണ്ടിക്കാണിച്ചിരുന്നത്.

നേരത്തെ ജില്ലാ പ്രസിഡന്റായി അജയ് മഹാജനെയാണ് കോണ്‍ഗ്രസ് നിയമിച്ചത്. ഇയാള്‍ കോണ്‍ഗ്രസിലെ വന്‍ നേതാക്കളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. കാങ്ക്രയില്‍ മുന്‍ മന്ത്രി മന്ത്രി സുധീര്‍ ശര്‍മ അറിയപ്പെടുന്ന നേതാവാണ്. ജില്ലയിലെ ഏറ്റവും വലിയ ബ്രാഹ്മണ നേതാവ് കൂടിയാണ് ശര്‍മ. ഷാപൂര്‍, ജയ്‌സിംഗ്പൂര്‍, ബെയ്ജ്‌നാഥ്, ജോഗീന്ദര്‍ നഗര്‍, ധര്‍മശാല എന്നിവിടങ്ങളില്‍ വന്‍ പിന്തുണ സുധീര്‍ ശര്‍മയ്ക്കുണ്ട്. ഒരുപക്ഷേ കാങ്ക്രയില്‍ നിന്ന് പത്തിലധികം സീറ്റ് നേടിയാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള നേതാവ് സുധീര്‍ ശര്‍മയാണ്. ഒരുപക്ഷേ അത് സംസ്ഥാനത്തെ രാഷ്ട്രീയം തന്നെ മാറ്റിമറിക്കുകയും ചെയ്യും.

യുവനേതാക്കളില്‍ പലംപൂര്‍ എംഎല്‍എ ആശിഷ് ബൂട്ടെയ്‌ലും കാങ്ക്ര എംഎല്‍എ പവന്‍ കാജലും ഈ മേഖലയില്‍ അതിശക്തരാണ്. ന്യൂ ഫത്തേപൂര്‍ എംഎല്‍എ ഭവാനി സിംഗ് പത്താനിയയും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന നേതാവാണ്. അജയ് മഹാജന്‍, സഞ്ജയ് രത്തന്‍, യാദവീന്ദര്‍ ഗോമ, കേവല്‍ പത്താനിയ, ജഗ്ജീവന്‍ പാല്‍ എന്നിവര്‍ക്കും വലിയ റോള്‍ രാഹുല്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ ഹൈക്കമാന്‍ഡുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരാണ്. തീര്‍ച്ചയായും കാങ്ക്രയില്‍ ഇവര്‍ക്ക് വലിയ റോളുണ്ടാവും. 15 സീറ്റും തൂത്തുവാരിയാലും അദ്ഭുതപ്പെടാനില്ല. കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് വര്‍ക്ക് ഏറ്റവും ശക്തമായിരിക്കുന്നത് ഹിമാചലിലാണ്. ബിജെപി ആശങ്കപ്പെടുന്നതും യുവനേതാക്കള്‍ ഇത്ര ആക്ടീവായി രാഹുലിനൊപ്പം ചേര്‍ന്നതാണ്.

രാഹുല്‍ ഫോര്‍മുല തന്നെ ഇവിടെയും പ്രധാന പ്രചാരണ വിഷയമാകും. വിലക്കയറ്റവും ഇന്ധനവിലയും തന്നെ കോണ്‍ഗ്രസ് ചര്‍ച്ചയാക്കും. അതിസമ്പന്നരേക്കാള്‍ സാധാരണക്കാരാണ് ഹിമാചലില്‍ കൂടുതല്‍ ഉള്ളത്. അതുകൊണ്ട് വിലക്കയറ്റവും തൊഴിലില്ലായ്മയും ഹിമാചല്‍ ജനതയെ പെട്ടെന്ന് ബാധിക്കും. ഇതാണ് കോണ്‍ഗ്രസ് അവസരമാക്കി എടുത്തിരിക്കുന്നത്. ബിജെപി ഇന്ധന വില കുറച്ചതും സംസ്ഥാനങ്ങളോട് വാറ്റ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടതും ഹിമാചലിനെ വീഴ്ച്ച കണ്ടിട്ടാണ്. ഗോവ, മണിപ്പൂര്‍, ഗുജറാത്ത് എന്നിവിടങ്ങളിലും ഇതേ അവസ്ഥയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചാല്‍ തന്നെ എല്ലാം മാറിമറിയുമെന്നാണ് അമിത് ഷാ കരുതുന്നത്.

ബിജെപി ഹിമാചലില്‍ പൊളിച്ചെഴുത്തിനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ് വന്‍ ഭീഷണിയായ സാഹചര്യത്തിലാണ് നീക്കം. രണ്ട് കാര്യങ്ങളാണ് ബിജെപിക്ക് ഹിമാചലില്‍ ശ്രദ്ധ പതിയാനുള്ള കാരണം. സീനിയര്‍ മന്ത്രിയായ അനുരാഗ് താക്കൂര്‍ ഹിമാചലില്‍ നിന്നുള്ള നേതാവാണ്. മറ്റൊന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷനായ ജെപി നദ്ദയുടെ സ്വന്തം സംസ്ഥാനമാണിത്. ഇവിടെ തോറ്റത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ദേശീയ എക്‌സിക്യൂട്ടീവിലെ പ്രധാന ചര്‍ച്ച ഈ തോല്‍വിയായിരുന്നു. മന്ത്രിസഭാ പുനസംഘടനയാണ് അമിത് ഷാ സംസാരിച്ചത്. മുഖ്യമന്ത്രി ജയറാം താക്കൂറിനെ മാറ്റുന്ന കാര്യം പോലും ചര്‍ച്ചയായി.

വിലക്കയറ്റവും പണപ്പെരുപ്പവുമാണ് തോല്‍വിക്ക് കാരണമായി സംസ്ഥാന നേതൃത്വം പറഞ്ഞത്. എന്നാല്‍ ഉറച്ച കോട്ടയാണ് നഷ്ടമായതെന്ന് അമിത് ഷാ നേതാക്കളെ അറിയിച്ചു. മോശം മന്ത്രിമാരെയൊക്കെ മാറ്റാനാണ് കേന്ദ്രത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രിമാരായ ഗോവിന്ദ് താക്കൂറിനും രാം ലാല്‍ മാര്‍ക്കണ്ഡയ്ക്കും സ്ഥാനം നഷ്ടമാകും. ഇവരുടെ നിയമസഭാ മണ്ഡലമായ മനാലിയിലും ലഹൗലിലും സ്പിതിയിലും വളരെ പിന്നിലായിരുന്നു ബിജെപി. മാണ്ഡി മുഖ്യമന്ത്രിയുടെ തന്നെ മണ്ഡലമാണ്. അതുകൊണ്ട് താക്കൂറും സേഫല്ല. മാണ്ഡിയിലെ 17 നിയമസഭാ മണ്ഡലങ്ങളില്‍ 9 എണ്ണത്തിലും കോണ്‍ഗ്രസിനായിരുന്നു ലീഡ്. ഒന്നില്‍ പോലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയിരുന്നില്ല. ഹിമാചല്‍ കൈവിടുമെന്ന് തന്നെ ബിജെപി ഇപ്പോള്‍ കരുതുന്നത്. തോല്‍വി ഭാരം കുറയ്ക്കാനാണ് ഈ മാറ്റങ്ങള്‍.












Click it and Unblock the Notifications