ബിജെപി സഖ്യസർക്കാറിന് കോണ്‍ഗ്രസ് പിന്തുണ: ഞെട്ടിക്കുന്ന സംഭവമെന്ന് നേതാക്കള്‍
ഷില്ലോങ്: ബിജെപിയുടെ പിന്തുണയുള്ള മേഘാലയിലെ എംഡിഎ സർക്കാറിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച അഞ്ച് കോണ്‍ഗ്രസ് എം എല്‍ എ മാരുട നിലപാടിനെ ചോദ്യം ചെയ്ത് പാർട്ടി നേതൃത്വം. എം പി സി സിയുമായോ ഡൽഹിയിലെ പാർട്ടി ഹൈക്കമാൻഡുമായോ ആലോചിക്കാതെ ഇത്തരമൊരു സെൻസിറ്റീവ് വിഷയത്തിൽ എം എൽ എമാർക്ക് എങ്ങനെ തീരുമാനമെടുക്കാനാകുമെന്നാണ് സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി ഡെബോറ മറാക്ക ചോദിക്കുന്നത്.
കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്ന വിഷയത്തിൽ തങ്ങളോട് കൂടിയാലോചന നടത്താതിരുന്നതില്‍ ബി ജെ പി നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകേയുള്ള അഞ്ച് കോൺഗ്രസ് എം എൽ എമാരും ഭരണ മുന്നണിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസിൽ (എം.ഡി.എ) ചേർന്ന് ഒരു ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഇരു പാർട്ടികളുടേയും പ്രതികരണം.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മാത്രമാണ് ഇപ്പോൾ നിയമസഭയിലെ ഏക പ്രതിപക്ഷ പാർട്ടി. മുൻ മുഖ്യമന്ത്രി ഡോ. മുകുൾ സാംഗ്മയുടെ നേതൃത്വത്തിലുള്ള 12 അംഗങ്ങൾ അടുത്തിടെ പാർട്ടി വിട്ട് മമത ബാനർജിയുടെ ടി എം സിയിൽ ചേർന്നതോടെയാണ് മേഘാലയ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 17 ല്‍ നിന്നും അഞ്ചായി ചുരുങ്ങിയിരുന്നു. ഈ അഞ്ചുപേരാണ് കഴിഞ്ഞ ദിവസം സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചത്.
സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ ഭരണകക്ഷിയായ എം ഡി എയിൽ ചേരാനുള്ള തീരുമാനം സഖ്യത്തെയും സർക്കാരിനെയും നയിക്കുന്ന തന്റെ നാഷണൽ പീപ്പിൾസ് പാർട്ടിയും (എൻ പി പി) ബി ജെ പി ഉള്‍പ്പടേയുള്ള സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയും രംഗത്ത് എത്തിയിട്ടുണ്ട്.

കടുവയ്ക്കും മാനിനും ഒരേ നദിയിലെ വെള്ളം കുടിക്കാൻ കഴിയില്ല, അതിനാൽ ബി ജെപി ക്കും കോൺഗ്രസിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നായിരുന്നു മേഘാലയ ബി ജെ പി സംസ്ഥാന ഘടകം പ്രസിഡന്റ് ഏണസ്റ്റ് മാവ്രിയുടെ പ്രതികരണം. ഈ വിഷയത്തിൽ ചർച്ചകളൊന്നും നടക്കാത്തതിനാൽ ഈ ഒരു കൂട്ടുകെട്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഞങ്ങൾ ഇതിനെ കുറിച്ച് ചർച്ചകൾ നടത്തുകയും ഞങ്ങളുടെ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവവികാസം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു മേഘാലയ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിൻസെന്റ് എച്ച് പാലയുടെ പ്രതികരണം. വിഷയം ചർച്ച ചെയ്യാന്‍ വെള്ളിയാഴ്ച പാർട്ടി അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി ഡെബോറ സി മാരക് നിയമസഭാംഗങ്ങളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ രൂക്ഷമായി വിമർശനമാണ് ഉയർത്തിയത്.

'എം പി സി സിയുമായോ ഡൽഹിയിലെ പാർട്ടി ഹൈക്കമാൻഡുമായോ ആലോചിക്കാതെ എങ്ങനെയാണ് എംഎൽഎമാർക്ക് ഇത്തരമൊരു സെൻസിറ്റീവ് വിഷയത്തിൽ തീരുമാനമെടുക്കാനാവുക? അങ്ങനെയൊരു സാഹചര്യമുണ്ടായാൽ പാർട്ടി മാർഗനിർദേശങ്ങൾ പാലിക്കാൻ എല്ലാവരും നിർബന്ധിതരാണ്. ഉചിതമായ തലത്തിൽ ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു'-ഡെബോറ സി മാരക് കൂട്ടിച്ചേർത്തു.

അമ്പാരീൻ ലിംഗ്‌ദോ, കിംഫ മാർബാനിയാങ്, മെയ്‌റൽബോൺ സിയെം, പി ടി സോക്മി, മൊഹെന്ദ്രോ റാപ്‌സാംഗ് എന്നിവരാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചത്. സർക്കാറിന് പിന്തുണ അറിയിച്ചെങ്കിലും കോൺഗ്രസിൽ തന്നെ തുടരുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായ അമ്പരീൻ ലിങ്ദോ വ്യക്തമാക്കിയത്. എന്നാല്‍ അഞ്ചുപേരേയും കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള ആലോചനയാണ് പാർട്ടി നേതൃത്വം നടത്തുന്നത്.












Click it and Unblock the Notifications