കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാദേശിക കക്ഷികളുടെ കാലുപിടിക്കുകയാണ്, ഭാരത് ജോഡോ യാത്രയ്ക്ക് ആളില്ലെന്ന് ഗുലാം നബി ആസാദ്

കോണ്‍ഗ്രസും ഗുലാം നബി ആസാദും തമ്മില്‍ കശ്മീരില്‍ വാക് പോര് ആരംഭിച്ചിരിക്കുകയാണ്. ആളില്ലാത്ത യാത്രയാണ് ജോഡോ യാത്രയെന്ന് ആസാദ് ഭാരത് ജോഡോ യാത്രയെ പരിഹസിക്കുകയാണ്.

Google Oneindia Malayalam News
ghulam nabi azad

ശ്രീനഗര്‍: കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി പ്രാദേശിക കക്ഷികളോട് യാചിക്കുകയാണെന്ന് മുന്‍ നേതാവ് ഗുലാം നബി ആസാദ്. യാത്ര വിജയകരമാക്കാനാണ് കോണ്‍ഗ്രസ് കഷ്ടപ്പെടുന്നത്. എന്നാല്‍ ആ യാത്രയിലേക്ക് ആളുകള്‍ വരുന്നില്ല.

കശ്മീരിലെ പ്രാദേശിക നേതൃത്വം രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്താണ് ഗ്രൗണ്ട് റിയാലിറ്റിയെന്ന് അദ്ദേഹത്തെ സംസ്ഥാന നേതൃത്വം ബോധ്യപ്പെടുത്തുന്നില്ലെന്നും ആസാദ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആസാദിനെ പരിഹസിച്ചു.

ghulam nabi azad

ഗുലാം നബിക്കൊപ്പം പോയ 90 ശതമാനം ആളുകളും തിരിച്ചെത്തിയെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം ഒറ്റയ്ക്കാണെന്നും പരിഹസിച്ചിരുന്നു.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍

രാഹുല്‍ ഗാന്ധിയെ പലരും തെറ്റിദ്ധരിപ്പിക്കുകയാണ്. അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ അദ്ദേഹത്തെ യഥാര്‍ത്ഥ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നില്ല. എന്താണ് വസ്തുതയെന്നും, കശ്മീരിലെ സാഹചര്യം എന്താണെന്നും അദ്ദേഹം അറിയുന്നില്ല.

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

യാഥാര്‍ത്ഥ്യമെന്തെന്നാല്‍ തന്റെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയെന്ന ഡിഎപി കോണ്‍ഗ്രസിനെ ഇല്ലാതാക്കിയിരിക്കുകയാണ്. അവരുടെ നേതാക്കളെല്ലാം ഇപ്പോള്‍ ഈ പാര്‍ട്ടിയിലാണെന്നും ആസാദ് പറഞ്ഞു.

അതേസമയം ഇതേ വാചകങ്ങള്‍ തന്നെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആര്‍എസ് ചിബും ആവര്‍ത്തിച്ചു. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരാണെന്നും ചിബ് പറഞ്ഞു.

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

ഡിഎപി രൂപീകരിക്കപ്പെട്ട ശേഷം കോണ്‍ഗ്രസില്‍ നിന്നുള്ള രാജി വര്‍ധിച്ച് വരികയാണ്. ഇത് കോണ്‍ഗ്രസിന്റെ സംഘടനയെ തന്നെ വിറപ്പിച്ചിരിക്കുകയാണെന്ന് ചിബ് പറഞ്ഞു. അവര്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ പിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ്.

അതിനായി അവര്‍ ഭാരത് ജോഡോ യാത്രയെ വലിയ വിജയമാക്കാന്‍ ശ്രമിക്കുകയാണ്. കശ്മീരിലെ പ്രാദേശിക പാര്‍ട്ടികളോട് യാചിക്കുകയാണ് അവര്‍. കൂടുതല്‍ ആള്‍ക്കൂട്ടത്തെ യാത്രയിലേക്ക് കൊണ്ടുവരാനായിട്ടാണ് അവരുടെ ശ്രമം. ജമ്മു കശ്മീരില്‍ അവര്‍ക്കുണ്ടായിരുന്ന എല്ലാ ജനപിന്തുണയും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതാണെന്നും ചിബ് പറഞ്ഞു.

ജമ്മു കശ്മീരിനോട് സ്‌നേഹവും, സഹതാപവും ഉണ്ടെന്ന രാഹുലിന്റെ വാദം തീര്‍ത്തും വ്യാജമാണ്. കോണ്‍ഗ്രസ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ദീര്‍ഘമായ മൗനത്തിലായിരുന്നു. തീവ്രവാദ ആക്രമണമുണ്ടായപ്പോള്‍ പോലും അവര്‍ ഒന്നും മിണ്ടിയില്ലെന്നും ചിബ് ആരോപിച്ചു.

ഇന്ത്യന്‍ സൈന്യത്തിനെതിരെ സംസാരിക്കുന്ന നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ യാത്രയില്‍ നടക്കുന്നത്. ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പമുള്ള ഈ നടത്തം തന്നെ കോണ്‍ഗ്രസിന് ഈ രാജ്യത്തോടുള്ള സമീപനം ഏത് തരത്തിലാണെന്ന് സൂചിപ്പിക്കുന്നുവെന്ന് ചിബ് പറഞ്ഞു.ദിഗ് വിജയ് സിംഗിന്റെ പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ചിബ് വിമര്‍ശനം ഉന്നയിച്ചത്.

English summary
congress begging to small parties for the success of bharat jodo yatra says ghulam nabi azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X