Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നത് അമരീന്ദർ: നിലപാട് വ്യക്തമാക്കി കോൺഗ്രസ്

ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസിൽ പഞ്ചാബ് മുഖ്യമന്ത്രിയും നവജ്യോത് സിദ്ധുവും തമ്മിലുള്ള അസ്വാരസ്യങ്ങൾ അവസാനിച്ചതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. നവ്ജ്യോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയോഗിച്ചതിന് പിന്നാലെയാണ് മാസങ്ങൾ നീണ്ട സിദ്ധു- അമരീന്ദർ പോരിന് താൽക്കാലിക വിരാമമാകുന്നത്.

1


പഞ്ചാബ് കോൺഗ്രസിലെ നാല് മന്ത്രിമാർ അടക്കം 31 എംഎൽഎമാരാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. എംഎൽഎമാരുടെ യോഗത്തിന് ശേഷം പഞ്ചാബ് മന്ത്രിമാർ അടങ്ങുന്ന അഞ്ചംഗ പ്രതിനിധി സംഘം ഇന്ന് ദില്ലിയിലെത്തി ഹൈക്കമാൻഡിനെ കാണുകയും ചെയ്യും.

2

2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് മുന്നോട്ടുവെച്ച വാഗ്ധാനങ്ങൾ സർക്കാർ പാലിച്ചിട്ടില്ലെന്നും സർക്കാർ പരാജയമാണെന്നുമാണ് എംഎൽഎമാർ അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചാബിലെ വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ കഴിവില്ലായ്മയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായാണ് അഞ്ചംഗ പ്രതിനിധി സംഘം ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുള്ളത്.

3

2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അമരീന്ദർ സിംഗ് തന്നെ നയിക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനായിരിക്കും പാർട്ടിയുടെ അധിക ചുമതല. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിംഗിനെ മാറ്റണമെന്നും സിംഗിനെ വെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പരാജയമായിരിക്കും ഫലമെന്നും കോൺഗ്രസിനുള്ളിൽ നിന്ന് വിമതശബ്ദമുയർന്നിട്ടുണ്ട്. നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ഉപദേശകർക്കെതിരെ പാകിസ്താൻ, കശ്മീർ പരാമർശങ്ങളുടെ പേരിൽ അമരീന്ദർ സിംഗ് പരസ്യമായി വിമർശനം ഉന്നയിച്ചതോടെയാണ് ഈ നീക്കങ്ങളും മറനീക്കി പുറത്തുവരുന്നത്.

4

ഇന്നലെ നാല് മന്ത്രിമാരുൾപ്പെടെ 31 കോൺഗ്രസ് എംഎൽഎമാർ യോഗം ചേർന്ന് ഈ വിഷയത്തിൽ യോഗം ചേർന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാനുള്ള തീരുമാനമെടുത്തിരുന്നു. ഇതിനായി അഞ്ചംഗ പ്രതിനിധി സംഘത്തെ നിയോഗിച്ചിരുന്നു. കാബിനറ്റ് മന്ത്രിമാരായ ത്രിപ്ത്, രാജീന്ദർ ബജ്‌വ, സുഖ്ജീന്ദർ സിംഗ് രൺധാവ, ചരൺജിത് സിംഗ് ചാന്നി, സുഖ്ബീന്ദർ സിംഗ് സർകറിയ, സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി പർഗത് സിംഗ് എന്നിവരുൾപ്പെടെയുള്ള എംഎൽഎമാർ ചൊവ്വാഴ്ച നടന്ന ഈ വിഷയത്തിൽ ഒരു യോഗത്തിൽ പങ്കെടുത്തിട്ടുള്ളത്. സോണിയാ ഗാന്ധിയെ കണ്ട് അമരീന്ദർ സിംഗിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യമുന്നയിക്കുമെന്നാണ് കോൺഗ്രസ് എംഎൽഎമാരുടെ ആവശ്യം.

5


"2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പാർട്ടി നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചില വാഗ്ദാനങ്ങൾ മാത്രം നിറവേറ്റുകയും ചെയ്തു. എന്നിരുന്നാലും, മയക്കുമരുന്ന് മാഫിയ, വൈദ്യുതി പ്രതിസന്ധി, ദളിത് പ്രശ്നങ്ങൾ, കേബിൾ നെറ്റ്‌വർക്ക് പ്രശ്നം തുടങ്ങിയ ചില വാഗ്ദാനങ്ങൾ എന്നീ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് എംഎൽഎമാർ ചൂണ്ടിക്കാണിക്കുന്നത്.

6

പഞ്ചാബിലെ കോൺഗ്രസ് സർക്കാരിന് പലകാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ, പഞ്ചാബിലെ അവസ്ഥയും പഞ്ചാബിലെയും പഞ്ചാബ് കോൺഗ്രസിന്റെയും അവസ്ഥയും ചർച്ച ചെയ്യുന്നതിന് വേണ്ടി കോൺഗ്രസ് ഹൈക്കമാൻഡിനെ കാണുന്നതിന് വേണ്ടി ഞങ്ങൾ ദില്ലിയിലേക്ക് പോകുന്നുവെന്നാണ് "പഞ്ചാബ് കോൺഗ്രസ് നേതാവ് ചരൺജിത് ചാനി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നതിൽ പരാജയപ്പെട്ട സിംഗിന്റെ നേതൃത്വത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നാണ് മന്ത്രിമാരും എംഎൽഎമാരും ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡിനെയും ധരിപ്പിക്കും.

7

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മാറ്റണമെന്നുള്ള ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് നവ്ജ്യോത് സിദ്ധു ക്യാമ്പ് ഇപ്പോൾ നടത്തുന്നത് അനാവശ്യ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കാനുള്ള നീക്കമാണെന്നും അമരീന്ദർ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. 117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിൽ 77 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. യഥാക്രമം ആപ്പിന് 20, 15നും സീറ്റുകളാണുള്ളത്. പഞ്ചാബിൽ അധികാരം പിടിച്ചെടുക്കാൻ ബിജെപിയും ആം ആദ്മിയും ശ്രമങ്ങൾ നടത്തുമ്പോഴാണ് കോൺഗ്രസിനുള്ളിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ.

8

ശിരോമണി അകാലിദൾ പ്രസിഡന്റഅ സുഖ്ബീർ സിംഗ് ബാദലുമായി ചേർന്ന് മുഖ്യമന്ത്രി ഗുഡാലോചന നടത്തുകയാണെന്നും വിമത എംഎൽഎമാർ ആരോപിക്കുന്നു. 18 ഇന അജൻഡ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് നേപത്തെ ജുലൈയിൽ അമരീന്ദറിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. നിലവിൽ കോൺഗ്രസിന് 80 എംഎൽഎമാരാണുള്ളത്. കോൺഗ്രസ് സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പാർട്ടിക്കുള്ളിൽ തന്നെ കലാപം ഉടലെടുക്കുന്നത്. എന്നാൽ അമരീന്ദറിനെ മാറ്റുന്ന കാര്യമുദിക്കുന്നില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

10

നേരത്തെ പഞ്ചാബ് കോൺഗ്രസിൽ നിലനിന്നിരുന്ന പ്രതിസന്ധി പരിഹരിച്ചത് നവ്ജോത് സിം​ഗ് സിദ്ദുവിനെ പിസിസി അദ്ധ്യക്ഷനാക്കിക്കൊണ്ടായിരുന്നു. ഇതോടെ മാസങ്ങൾ നീണ്ട സിദ്ദു-അമരീന്ദര്‍ പോര് പാർട്ടി അവസാനിപ്പിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കിയിരിക്കെയാണ് പാർട്ടിക്കുള്ളിൽ വീണ്ടും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ സിദ്ദു ഗ്രൂപ്പിന്‍റെ പടയൊരുക്കം. അമരീന്ദർ സിംഗിന്റെ പ്രകടനം മോശമാണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു.

10

2015 ൽ ഒരു മതഗ്രന്ഥത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ നീതി വൈകുക, മയക്കുമരുന്ന് റാക്കറ്റുകളിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുക, വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച കരാറുകൾ റദ്ദാക്കുക എന്നിങ്ങനെ പൂർത്തീകരിക്കപ്പെടാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിലുള്ള മുഖ്യമന്ത്രിയുടെ കഴിവിനെയും വിമത എംഎൽഎമാർ അവർ ചോദ്യം ചെയ്തിരുന്നു.

11

മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന സിദ്ദു ക്യാമ്പിന്റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് അമരീന്ദർ സിംഗിന്റെ ഭാര്യയും കോൺഗ്രസ് എംപിയുമായ പ്രണീത് കൗർ. പഞ്ചാബ് കോൺഗ്രസിലെ നിലവിലെ പ്രതിസന്ധിക്ക് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവാണ് ഉത്തരവാദിയെന്നാണ് അവർ കുറ്റപ്പെടുത്തിയത്. 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം നീക്കങ്ങൾ പാർട്ടിക്ക് ദോഷം ചെയ്യുന്നതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉയർത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയെ നിരവധി വിജയങ്ങളിലേക്ക് നയിച്ചതിനും പഞ്ചാബിനെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചതിനും അവർ മുഖ്യമന്ത്രിയെ പ്രശംസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+