കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു: കേന്ദ്രസർക്കാർ നീക്കത്തിൽ അപലപിച്ച് കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അടിച്ചമർത്തുന്നതിൽ അപലപിച്ച് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സോണിയാ ഗാന്ധി. പൌരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സോണിയാ ഗാന്ധി രംഗത്തെത്തിയിട്ടുള്ളത്. ജനാധിപത്യത്തിൽ ജനങ്ങൾക്ക് സർക്കാരിനെതിരെ ശബ്ദമുയർത്താനുള്ള അവകാശമുണ്ട്.

ദില്ലിയിൽ പ്രക്ഷോഭം ആളിപ്പടരുന്നു: 14 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു, സംഘർഷം ജമാ മസ്ജിദ് റാലിയിൽദില്ലിയിൽ പ്രക്ഷോഭം ആളിപ്പടരുന്നു: 14 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു, സംഘർഷം ജമാ മസ്ജിദ് റാലിയിൽ

"ജനാധിപത്യത്തിൽ ജനങ്ങൾക്ക് തെറ്റായ നയങ്ങളിലും തീരുമാനങ്ങളിലും സർക്കാരിനെതിരെ ശബ്ദമുയർത്താനും ആശങ്കകൾ രേഖപ്പെടുത്താനുമുള്ള അവകാശമുണ്ട്. എന്നാൽ ബിജെപി സർക്കാർ ചെയ്യുന്നത് ജനങ്ങളുടെ എതിരഭിപ്രായങ്ങളെ അവഹേളിക്കുകയും അടിച്ചമർത്തുകയും ചെയ്യുകയാണ്" സോണിയാ ഗാന്ധി പറയുന്നു.

sonia-gandhi-

രാജ്യത്തെമ്പാടുമുള്ള യുവാക്കൾക്കളെയും യുവാക്കളെയും അടിച്ചമർത്തുന്ന ബിജെപി സർക്കാരിന്റെ നയത്തിൽ കോൺഗ്രസിന് ഉത്കണ്ഠയുണ്ടെന്നും സോണിയ കൂട്ടിച്ചേർക്കുന്നു.

ബിജെപി സർക്കാരിന്റെ ഭിന്നിപ്പിക്കുന്ന അജൻഡകൾക്കും നയങ്ങൾക്കുമെതിരെ രാജ്യത്തെ ഐഐടികളിലും ഐഐഎംസിലും മറ്റ് മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടർച്ചയായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. രാജ്യത്തെ പൌരന്മാരെ കേൾക്കുകയും അഭിമുഖീകരിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ബിജെപിയുടെ അടിച്ചമർത്തുന്ന നയം അംഗീകരിക്കാൻ കഴിയാത്തതാണെന്നും സോണിയാ ഗാന്ധി പറയുന്നു.

ബിജെപി സർക്കാരിന്റെ പ്രവൃത്തിയിൽ കോൺഗ്രസ് അപലപിക്കുന്നു. പൌരത്വ ഭേദഗതി നിയമം വിവേചനപരവും ദേശീയ പൌരത്വ രജിസ്റ്റർ പാവപ്പെട്ടവരെ ഹനിക്കുന്നതുമാണ്. നേരത്തെ നോട്ടുനിരോധനം ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ പരിഷ്കാരത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെയും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഈ സാഹചര്യത്തിൽ മുൻതലമുറയിൽപ്പെട്ടവരുടെ പൌരത്വം തെളിയിക്കുന്നതിന് വേണ്ടിയാണ് ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ടുപോകുന്നത്.

English summary
Congress condemns BJP's brute force to suppress dissent, says Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X