Get Updates
Get notified of breaking news, exclusive insights, and must-see stories!

ചണ്ഡീഗഡില്‍ രഹസ്യ ധാരണ? കോണ്‍ഗ്രസ് മടങ്ങിയെത്തിയേക്കും, പിന്തുണയില്‍ സസ്‌പെന്‍സ്, എഎപിക്കൊപ്പം?

ദില്ലി: ചണ്ഡീഗഡില്‍ വന്‍ ട്വിസ്റ്റാണ് അവസാന നിമിഷം സംഭവിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് വോട്ടെടുപ്പിന് മുമ്പ് സംസ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് സൂചന. എന്നാല്‍ പിന്തുണയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അത് സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ്. ആംആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലര്‍മാര്‍ നാളെ ദില്ലിയില്‍ നിന്ന് തിരിച്ചെത്താനാണ് സാധ്യത.

പള്‍സര്‍ സുനിയുടെ കത്തില്‍ സിദ്ദിഖും, പുറത്തുവിട്ട് റിപ്പോര്‍ട്ടര്‍, ദിലീപിനെ തല്ലിക്കൊല്ലും

അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസുമായി രഹസ്യ ഡീല്‍ ഉറപ്പിക്കാനാണ് പ്ലാന്‍. അതേസമയം വോട്ടുമറിക്കാതിരിക്കാനുള്ള എല്ലാ ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. കൗണ്‍സിലര്‍മാരെ ഇതുവരെ ബിജെപിയെ ബന്ധപ്പെടാനും അനുവദിച്ചിട്ടില്ല. എഎപിക്ക് പിന്തുണ പോകാനാണ് സാധ്യത.

1

എഎപിയും ബിജെപിയും പലതരത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. ജയ്പൂരില്‍ ഇവരെ ആര്‍ക്കും ബന്ധപ്പെടാന്‍ സാധിക്കില്ലായിരുന്നു. ഇവര്‍ ജയ്പൂരിലേക്കാണ് പോയതെന്ന് പോലും ആദ്യ ഘട്ടത്തില്‍ ആരും അറിഞ്ഞിരുന്നില്ല. അതേസമയം ഇതറിഞ്ഞതിന് പിന്നാലെ എഎപിയും കൗണ്‍സിലര്‍മാരെ മാറ്റിയത്. മൂന്ന് കൗണ്‍സിലര്‍മാരെ ബിജെപി ബന്ധപ്പെട്ടിരുന്നു. അതിന് പുറമേ ഇവര്‍ക്ക് 50 ലക്ഷം രൂപയാണ് കൂറുമാറി വോട്ടു ചെയ്യാനായി വാഗ്ദാനം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഇവര്‍ പാര്‍ട്ടിക്ക് എതിരായി വോട്ട് ചെയ്താല്‍ അത് വലിയ നാണക്കേടായി മാറുകയും ചെയ്യും.

2

കോണ്‍ഗ്രസ് വോട്ടെടുപ്പിന് രാവിലെയോ തലേദിവസമോ നഗരത്തില്‍ മടങ്ങിയെത്താനാണ് സാധ്യത. വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയത്. പക്ഷേ ഈ നിര്‍ദേശം പാലിക്കാന്‍ കൗണ്‍സിലര്‍മാര്‍ ബാധ്യസ്ഥതരല്ല. ഇവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ട് ചെയ്യാം. ഇവിടെ കൂറുമാറ്റ നിയമം ഇല്ലാത്തത് കൊണ്ട് കൗണ്‍സിലര്‍മാര്‍ക്ക് ഏത് രീതിയിലും പ്രവര്‍ത്തിക്കാം. നിലവില്‍ ബിജെപിക്ക് 12 സീറ്റേ ഉള്ളൂ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് ഒരു കൗണ്‍സിലറും പിന്നെ ചണ്ഡീഗഡ് എംപിയുടെ വോട്ടും കൂടിയാവുമ്പോള്‍ 14 ആവും. ഇതോടെ എഎപിയും ബിജെപിയും വോട്ട് നിലയില്‍ തുല്യതയിലാണ്. കോണ്‍ഗ്രസിന്റെ അഞ്ച് വോട്ടില്ലാതെ ഒരു പാര്‍ട്ടിക്കും മേയറാവാന്‍ സാധിക്കില്ല.

3

കോണ്‍ഗ്രസ് നേരത്തെ തന്നെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. 12 വോട്ടെങ്കിലും കോണ്‍ഗ്രസിന് മേയര്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ആവശ്യമാണ്. എന്നാല്‍ ഇത് നേടാന്‍ കോണ്‍ഗ്രസിനാവില്ല. പക്ഷേ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് സൂചനയുണ്ടെങ്കിലും ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമുണ്ട്. ആദ്യത്തെ വര്‍ഷം എഎപിക്ക് മേയര്‍ സ്ഥാനം പിന്തുണച്ചാല്‍ നല്‍കേണ്ടി വരും. ഇതിന് പിന്നില്‍ വേറെയും ലക്ഷ്യം എഎപിക്കുണ്ട്. ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്താല്‍ ആദ്യം ഭരിക്കാന്‍ സാധിച്ചതിന്റെ നേട്ടം എഎപിക്ക് ലഭിക്കും.

4

ഇതിലൂടെ കോണ്‍ഗ്രസിന് മേയര്‍ സ്ഥാനം ലഭിക്കാതെ പോവുകയും ചെയ്യും. എന്നാല്‍ രണ്ടാമത് മേയര്‍ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചാല്‍ ആരും വേറെ പാര്‍ട്ടിയിലേക്ക് പോകാന്‍ സാധ്യതയില്ല. കാരണം മേയര്‍ സ്ഥാനത്തിനായും മറ്റ് പോസ്റ്റുകള്‍ക്കായും ഇവര്‍ കോണ്‍ഗ്രസില്‍ തന്നെ തുടരാനാണ് സാധ്യത. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനായിരിക്കും മേയര്‍ സ്ഥാനം. അതിലൂടെ ചണ്ഡീഗഡില്‍ ശക്തി നേടിയെടുക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പിന്നെ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയവരുടെ സംഘമാണ് എഎപി. അവര്‍ക്കൊപ്പം മേയര്‍ സ്ഥാനം പങ്കിടുന്നത് സംസ്ഥാന നേതൃത്വത്തിന് കോണ്‍ഗ്രസ് ഭരിക്കുന്നത് പോലെ തന്നെയാണ്.

5

എഎപിയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസില്‍ നിന്നുള്ള സാധ്യത. അതിന് പിന്നില്‍ വേറെ ലക്ഷ്യമുണ്ട്. പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്നവരാണ് എഎപി. അവരെ ഒപ്പം കൂട്ടേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. പാര്‍ലമെന്റില്‍ അടക്കം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എഎപിയുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ ഗോവയിലും ഉത്തരാഖണ്ഡിലും ഗുജറാത്തിലുമെല്ലാം എഎപി കോണ്‍ഗ്രസിന്റെ ശത്രുവായി മാറി കൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ സഖ്യം കൊണ്ട് സാധിക്കും. ഹൈക്കമാന്‍ഡിനും എഎപിയുമായി സഖ്യത്തിന് താല്‍പര്യമുണ്ട്. തൃണമൂലിനെ പോലെ പാര്‍ട്ടിയെ എഎപി തകര്‍ക്കാന്‍ നോക്കിയിട്ടില്ല എന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+