കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ അഞ്ചിടത്തെ ഫലം ആവര്‍ത്തിച്ചേക്കാം? കോണ്‍ഗ്രസ് ഭയത്തില്‍, എഎപി വോട്ട് ചോര്‍ത്താം

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് വിജയം ഏകദേശം ഉറപ്പിച്ചതായിരുന്നു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കുന്ന തരത്തിലുള്ള ഫലവും വന്നിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് എല്ലാ പ്രവചനങ്ങളെയും മാറ്റി മറിച്ചിരിക്കുകയാണ്.

ദിലീപിന്റെ ബന്ധുക്കള്‍ ഹാജരാവില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകന്‍, കാവ്യയുടെ കാര്യത്തിലും അനിശ്ചിതത്വംദിലീപിന്റെ ബന്ധുക്കള്‍ ഹാജരാവില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകന്‍, കാവ്യയുടെ കാര്യത്തിലും അനിശ്ചിതത്വം

പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്ന് ആംആദ്മി പാര്‍ട്ടി പിടിച്ചിരിക്കുകയാണ്. ബാക്കി നാലിടത്തും കോണ്‍ഗ്രസിന് നേട്ടമൊന്നും ലഭിച്ചില്ല. ഇതോടെ ഹിമാചല്‍ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എഎപിക്ക് വ്യാപിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി എഎപി ഹിമാചലില്‍ നേട്ടമുണ്ടാക്കിയേക്കും. ബിജെപിയുടെ സീറ്റുകളും സേഫല്ല.

1

ഹിമാചലില്‍ ത്രികോണ മത്സരമാണെന്ന് നടക്കാന്‍ പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. ബിജെപിക്ക് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ മണ്ഡലം കൂടിയാണ് സംസ്ഥാനം. പക്ഷേ ബിജെപിക്ക് ഇവിടെ രണ്ട് വെല്ലുവിളിയാണ് മുന്നിലുള്ളത്. ഒന്ന് ശക്തമായ ഭരണവിരുദ്ധ വികാരമാണ്. മറ്റൊന്ന് നേതൃത്വ പ്രതിസന്ധിയാണ്. മുഖ്യമന്ത്രി ജയറാം താക്കൂറിനെതിരെ ശക്തമായ ജനവികാരമുണ്ട്. അദ്ദേഹത്തെ മാറ്റാന്‍ ബിജെപി തയ്യാറായിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെ സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്താലോ എന്ന ആലോചനയിലാണ് കേന്ദ്രം. മറ്റ് നേതാക്കളൊന്നും മുന്‍നിരയില്‍ ബിജെപിക്കില്ല.

2

ബിജെപി പ്രവര്‍ത്തകര്‍ ആകെ നിരാശയിലാണ്. അവരുടെ ആവേശം തിരികെ കൊണ്ടുവരികയാണ് അനുരാഗ് താക്കൂറിനുള്ള ആദ്യ ടാസ്‌ക്. എഎപിയുടെ സംഘടനാ അടിത്തറ തല്‍ക്കാലം ബിജെപി തകര്‍ത്തിട്ടുണ്ട്. ഇത് അനുരാഗിന്റെ മിടുക്കാണ്. നേരത്തെ യുപി തിരഞ്ഞെടുപ്പില്‍ അനുരാഗ് നടത്തിയ സോഷ്യല്‍ മീഡിയ പ്രചാരണം വലിയ രീതിയില്‍ ഗുണം ചെയ്‌തെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേരത്തെ ക്യാബിനറ്റ് റാങ്കിലേക്ക് അനുരാഗിനെ ഉയര്‍ത്തിയിരുന്നു ബിജെപി നേതൃത്വം. നിലവില്‍ എഎപി നേതൃത്വത്തെ താക്കൂര്‍ പിളര്‍ത്തിയെങ്കിലും വെല്ലുവിളികള്‍ ധാരാളമാണ് അനുരാഗിന് മുന്നിലുള്ളത്.

3

കോണ്‍ഗ്രസ് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. കോണ്‍ഗ്രസ് മാസങ്ങള്‍ക്ക് മുമ്പ് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ അതിശക്തമായിരുന്നു. എന്നാല്‍ വീരഭദ്ര സിംഗിന്റെ മരണശേഷം സംസ്ഥാന കോണ്‍ഗ്രസിലുണ്ടായിട്ടുള്ള വിഭാഗീയത അതിരൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍. പഞ്ചാബിലെ പോലെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള പ്രശ്‌നങ്ങളാണ് ഹിമാചലിലുള്ളത്. ബിജെപിയിലും സമാന പ്രശ്‌നങ്ങളുണ്ട്. മുഖ്യമന്ത്രി ജയറാം താക്കൂറിന് നേതൃത്വത്തെ പ്രചോദിപ്പിക്കാനായില്ലെന്നാണ് പരാതി. ഇതുവരെ ജനപിന്തുണ പൂര്‍ണമായും നേടാനും താക്കൂറിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം വോട്ട് ചോദിച്ചെത്തിയാല്‍ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പാണ്.

4

ഹിമാചലില്‍ ജയറാം താക്കൂറിനെ മാറ്റാന്‍ ബിജെപി നിര്‍ബന്ധിതമാകുമെന്ന് ഉറപ്പാണ്. എഎപിയുടെ സംസ്ഥാനത്തെ സാന്നിധ്യം ഏറ്റവും വെല്ലുവിളി കോണ്‍ഗ്രസിനാണ്. എഎപി ചോര്‍ത്താന്‍ ഉദ്ദേശിക്കുന്നത് കോണ്‍ഗ്രസ് വോട്ടാണ്. ഇത് ബിജെപിക്ക് കൂടുതല്‍ സാധ്യത നല്‍കും. അനുരാഗ് താക്കൂറാണ് പകരം വരുന്നതെങ്കില്‍ അത് ബിജെപിക്ക് നേട്ടമാകും. രണ്ടാമത്തെ കാര്യം അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കേണ്ടി വരും. ചീഫ് സെക്രട്ടറി രാം സുബാഗ് സിംഗിനെതിരെ അടക്കം ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ബിജെപിയെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. ഇതിനെ മറികടക്കാന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ പോപ്പുലറായ അനുരാഗിനെയാണ് ബിജെപിക്ക് ആവശ്യം.

5

ജയറാം താക്കൂറിനെ മാറ്റില്ല എന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റുന്നത് ബിജെപിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ ഭാവിയായി അനുരാഗ് താക്കൂറിനെയാണ് നേതൃത്വം കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി തന്നെയാണ് ഹിമാചല്‍ പിടിക്കാനായി ബിജെപി മുന്നില്‍ കാണുന്നത്. കേന്ദ്രത്തിന്റെ ക്ഷമ പദ്ധതികളും സംസ്ഥാനത്ത് വന്‍ വിജയമായിരുന്നു. പക്ഷേ കോണ്‍ഗ്രസ് വിഭാഗീയത മുഴുവന്‍ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഫലം കോണ്‍ഗ്രസിന് അനുകൂലമായി മാറാം. വീരഭദ്ര സിംഗിന് ശേഷം അറിയപ്പെടുന്ന നേതാക്കളില്ലാത്തതും കോണ്‍ഗ്രസിന് വെല്ലുവിളിയായി.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

കാവ്യ മുന്‍കൂര്‍ ജാമ്യം തേടും, ശബ്ദസാമ്പിളുകള്‍ ദിലീപിനെ രക്ഷിക്കാനോ? ചോദ്യങ്ങളുമായി സംവിധായകന്‍കാവ്യ മുന്‍കൂര്‍ ജാമ്യം തേടും, ശബ്ദസാമ്പിളുകള്‍ ദിലീപിനെ രക്ഷിക്കാനോ? ചോദ്യങ്ങളുമായി സംവിധായകന്‍

English summary
congress fearing five state like election result will happen in himachal pradesh, aap is main threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X