കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസ് ഫോര്‍മുല കിറുകൃത്യം, സീറ്റുകള്‍ ഇരട്ടിയാക്കാം, സാധ്യതകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നടത്തുന്നത് മികച്ച പ്രചാരണമെന്ന് വിലയിരുത്തല്‍. വനിതാ ക്യാമ്പയിന്റെ മുഖത്തെ നഷ്ടപ്പെട്ടെങ്കിലും പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ ക്യാമ്പയിനിലുണ്ട്. പ്രധാനമായും പരിമിതമായ സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇത്തവണ ശ്രദ്ധിക്കുന്നത്. ഈ സീറ്റുകളില്‍ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ട് വിജയസാധ്യത വര്‍ധിപ്പിക്കാം.

Recommended Video

cmsvideo
UP Elections 2022: കോണ്‍ഗ്രസ് ഫോര്‍മുല കിറുകൃത്യമോ? | Oneindia Malayalam

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യംധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യം

125 സീറ്റില്‍ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കുന്നുണ്ട്. ഈ സീറ്റുകളില്‍ ലഭിക്കുന്ന വനിതാ വോട്ടുകള്‍ ഏതൊരു പാര്‍ട്ടിയെയും ഭയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സഹായിക്കും. 2017ല്‍ 114 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ജയിച്ചത് ഏഴ് സീറ്റിലുമായിരുന്നു.

1

കോണ്‍ഗ്രസ് എല്ലാ സീറ്റിലും മത്സരിക്കുക എന്നത് തന്നെ ദൗര്‍ബല്യം തുറന്ന് കാണിക്കപ്പെടുന്നതിന് തുല്യമാണ്. സംസ്ഥാനത്ത് സംഘടനാ ശേഷി കോണ്‍ഗ്രസിന് വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ പരിമിതമായ സീറ്റില്‍ ഫോക്കസ് ചെയ്യുന്നത് കോണ്‍ഗ്രസ് നേട്ടമാകും. ബീഹാറിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍ മത്സരിച്ചപ്പോള്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി. 2014ല്‍ 62 സീറ്റിലാണ് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. ജയിച്ചത് ആറ് സീറ്റിലാണ്. 2019ല്‍ മത്സരിച്ച സീറ്റ് 31 ആയി ചുരുങ്ങി. ജയിച്ച സീറ്റുകളുടെ എണ്ണം പതിനാറായി ഉയരുകയും ചെയ്തു. ബീഹാറിലും സമാന അവസ്ഥയായിരുന്നു. 2015ല്‍ 41 സീറ്റില്‍ മത്സരിച്ചപ്പോള്‍ ജയം 27 സീറ്റിലായിരുന്നു. 2020ല്‍ 70 സീറ്റില്‍ മത്സരിച്ചപ്പോള്‍ അത് 19 ആയി ചുരുങ്ങി.

2

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തിനും അപ്പുറത്തേക്ക് വളരാന്‍ നോക്കുമ്പോള്‍ അവരുടെ സ്‌ട്രൈക്ക്ര് റേറ്റ് ഇടിഞ്ഞുവീഴുന്നതാണ് പൊതുവേയുള്ള ട്രെന്‍ഡ്. യുപിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് ശതമാനമായിരുന്നു കോണ്‍ഗ്രസിന്റെ സ്‌ട്രൈക്ക് റേറ്റ്. സഖ്യം വരുമ്പോള്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശക്തികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടത്. അതിലൂടെ മാത്രമേ കൂടുതല്‍ പേരെ വിജയിപ്പിക്കാനാവൂ. യുപിയില്‍ അത്തരം കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് വേണം കോണ്‍ഗ്രസ് മത്സരിക്കാന്‍. സംസ്ഥാനം മൊത്തം വ്യാപിപ്പിക്കാന്‍ പോയാല്‍ ജയസാധ്യത ഉള്ള സ്ഥലത്ത് പോലും കോണ്‍ഗ്രസ് വിജയിക്കില്ല.

3

അവധ് മേഖലയില്‍ കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുണ്ട്. ഈ മേഖലയില്‍ 90 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ ഏഴ് സീറ്റില്‍ മൂന്നെണ്ണവും അവധ് മേഖലയില്‍ നിന്നാണ്. 2012ല്‍ ആറ് സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 2017ല്‍ 14 ശതമാനം വോട്ട് ഇവിടെ നിന്ന് കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനവും ഈ മേഖലയില്‍ നിന്നാണ്. അവധ് മേഖലയിലാണ് അമേഠിയും റായ്ബറേലിയും വരുന്നത്. ഇത്തവണ ഉന്നാവോ ബലാത്സംഗ ഇരയുടെ അമ്മ ആശാ സിംഗ് ഈ മേഖലയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. സിഎഎ വിരുദ്ധ ആക്ടിവിസ്റ്റ് സദാഫ് ജാഫര്‍ ലഖ്‌നൗ സെന്‍ട്രലില്‍ നിന്ന് മത്സരിക്കുന്നുണ്ട്.

4

ബിജെപി പ്രവര്‍ത്തകര്‍ വസ്ത്രങ്ങള്‍ വലിച്ച് കീറിയ റിതു സിംഗിനും മത്സരിക്കാന്‍ ടിക്കറ്റുണ്ട്. ലഖിംപൂര്‍ ഖേരിയിലെ മുഹമ്മദിയില്‍ നിന്നാണ് റിതു മത്സരിക്കുന്നത്. രാംപൂര്‍ ഖാസില്‍ നിന്ന് ആരാധനാ മിശ്രയും, കാണ്‍പൂരിലെ കിദ്വായ് നഗറില്‍ നിന്ന് അജയ് കപൂറും കാണ്‍പൂര്‍ കന്റോണ്‍മെന്റില്‍ നിന്ന് സൊഹൈല്‍ അക്തര്‍ അന്‍സാരിയും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ കോട്ടയാണ് രാംപൂര്‍ ഖാസ്. ഇവിടെ ജയം ഉറപ്പാണ്. പൂര്‍വാഞ്ചലിലും ഇത്തവണ കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. 2012ല്‍ ഇവിടെ നിന്ന് എട്ട് സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 2017ല്‍ ഒരു സീറ്റ് മാത്രമാണ് നേടിയത്. ഇവിടെ അറുപത് സീറ്റിലേക്ക് മാത്രം കോണ്‍ഗ്രസ് മത്സരം ഒതുക്കിയാല്‍ 2012നേക്കാള്‍ വലിയ നേട്ടമുണ്ടായേക്കും.

5

കോണ്‍ഗ്രസിന് ജയിക്കുക എന്ന തത്വം മാത്രമല്ല ഉള്ളത്. ബിജെപിയുടെ കോട്ടകളില്‍ വോട്ട് ചോര്‍ത്തുക എന്നതാണ്. അതിലൂടെ എസ്പിക്കുള്ള ജയമൊരുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ വോട്ട് ശതമാനം ഒരിക്കലും മുപ്പത് ശതമാനത്തിന് മുകളില്‍ പോയിട്ടില്ല. ഭൂരിപക്ഷം നേടിയ സമയത്ത് പോലും അതുണ്ടായിട്ടില്ല. എന്നാല്‍ ബിജെപിക്ക് ഇത് നാല്‍പ്പ്ത് ശതമാനത്തിന് മുകളിലാണ്. ത്രികോണ മത്സരം നടന്നാല്‍ മാത്രമേ എസ്പിക്ക് സാധ്യതയുള്ളൂ എന്ന് വ്യക്തം. കോണ്‍ഗ്രസ് വോട്ട് ചോര്‍ത്തിയാല്‍ അത് വലിയ നേട്ടമാകുമെന്ന് ഉറപ്പാണ്. ചില സീറ്റുകളില്‍ എസ്പിയുമായി രഹസ്യ ധാരണ ഉണ്ടാക്കുന്നത് കോണ്‍ഗ്രസിനും പ്രിയങ്ക ഗാന്ധിക്കും ഗുണം ചെയ്യും.

ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്

English summary
congress focusing on limited seats in uttar pradesh, this formula may working big time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X