Get Updates
Get notified of breaking news, exclusive insights, and must-see stories!

"നടത്തുന്നത് പരസ്യങ്ങൾ മാത്രം"; ഡൽഹി മലിനീകരണം; ബിജെപിക്കും എഎപിക്കും കോൺഗ്രസിന്റെ "രൂക്ഷ വിമർശനം"

"നടത്തുന്നത് പരസ്യങ്ങൾ മാത്രം"; ഡൽഹി മലിനീകരണം; ബിജെപിക്കും എഎപിക്കും കോൺഗ്രസിന്റെ "രൂക്ഷ വിമർശനം"

ന്യൂഡൽഹി: രാജ്യ തലസ്ഥാന മേഖലയിൽ ദിനം പ്രതി വഷളായി കൊണ്ടിരിക്കുന്ന മലിനീകരണം പ്രശ്നത്തിൽ ബിജെപിക്കും എഎപിക്കും കോൺഗ്രസിന്റെ രൂക്ഷ വിമർശനം. മലിനീകരണ വിഷയം കൈകാര്യം ചെയ്യുന്നതിലെ "കഴിവില്ലായ്മ" യുടെ പേരിലാണ് കോൺഗ്രസ് ഭാരതീയ ജനതാ പാർട്ടിക്കും ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും എതിരെ ആഞ്ഞടിച്ചത്.

1

കാറ്റിന്റെ ശക്തി കുറഞ്ഞതിനാൽ വ്യാഴാഴ്ച മലിനീകരണത്തന്റെ തോത് കുത്തനെ ഉയർന്നു. ഇത് വായു ഗുണനിലവാര സൂചികയിൽ "കടുത്ത" പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് 411 തോത് എന്ന നിലയിലായിരുന്നു. എന്നാൽ, രാത്രി 10 മണിയായപ്പോൾ, ഇത് 431 ആയി ഉയർന്നു. ശരാശരി മലിനീകരണ തോത് അടിയന്തര ഘട്ടത്തോട് അടുക്കുന്ന അവസ്ഥയാണ് ഇത്.

2

"രാജ്യത്തിന്റെ തലസ്ഥാനം പ്രസംഗത്തിന്റെയും പരസ്യങ്ങളുടെയും പിടിയിൽ മാത്രമല്ല, മലിനീകരണത്തിന്റെ പിടിയിലുമാണ്. രാജ്യത്തിന്റെ തലസ്ഥാനം ശ്വാസംമുട്ടുകയാണ്- ഇതിന് ഉത്തരവാദികൾ ബിജെപിയും പരസ്യ പ്രചാരകരായ എഎപിയുമാണ്," കോൺഗ്രസ് ട്വീറ്റിൽ ആഞ്ഞടിച്ച് പറഞ്ഞു. "ബിജെപി - എഎപി പ്രത്യാരോപണങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നത് അവസാനിപ്പിക്കണം, പകരം മലിനീകരണത്തിന് പരിഹാരം കാണണം."

3

എന്നാൽ, ആം ആദ്മി നേതാവും ഡൽഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാൽ റായ് കോൺഗ്രസിനോട് ഇടപെടുന്നത് നിർത്തി പഞ്ചാബിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. "ഇത് ഡൽഹിയിൽ ഉയർന്ന അളവിലുള്ള മലിനീകരണത്തിന് കാരണമാകുന്നു." ഒന്നിലധികം പ്രചാരണങ്ങളിലൂടെ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3

അതേസമയം, മലിനീകരണത്തിന്റെ കാരണം എഎപിയാണെന്ന് ബിജെപി വക്താവ് ടോം വടക്കൻ ആരോപിച്ചിരുന്നു. മലിനീകരണം ഡൽഹിയിൽ നിലനിൽക്കുന്ന വലിയ ഒരു പ്രശ്നമാണ്. എഎപി സജീവമായ ഒരു സർക്കാരല്ല എന്നതാണ് പ്രശ്നം; അവർ പബ്ലിസിറ്റിക്ക് അനുകൂലമായ സർക്കാരാണ്," വടക്കൻ പറഞ്ഞു. "സൗജന്യമായി വെള്ളവും വൈദ്യുതിയും നൽകുന്നതുപോലുള്ള പബ്ലിസിറ്റി മാത്രമാണ് എഎപി ചെയ്യുന്നത്... മലിനീകരണത്തിന് ഹരിയാനയെയും പഞ്ചാബിനെയും അവർക്ക് കുറ്റപ്പെടുത്താം, പക്ഷേ അവരുടെ നഗരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യമെന്നും" ടോം വടക്കൻ കുറ്റപ്പെടുത്തി.

5

അതേസമയം, ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടപടികൾ നിർദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് രംഗത്ത് എത്തിയിരുന്നു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ സൂചിക 500 കടന്നതിനെ തുടർന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടപെടൽ ഉണ്ടായത്. മലിനീകരണം കൂട്ടുന്ന ക്രഷർ യൂണിറ്റുകൾ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കണമെന്ന് ബോർഡ് നിർദേശിച്ചു.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ
    6

    ക്രഷർ യൂണിറ്റ്, ഇഷ്ടിക ചൂള, ടാർ മിക്‌സിംഗ് പ്ലാന്റുകൾ എന്നിവയുടെ പ്രവർത്തനം താല്കാലികമായി നിർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കുറയ്ക്കണം, പ്രകൃതി വാതകം ഉപയോഗിച്ച് ഉൽപാദനം കൂട്ടണം തുടങ്ങിയ കാര്യങ്ങളും ബോർഡ് ഡൽഹി സർക്കാരിന് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.നോയിഡ, ഗാസിയാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലിനീകരണ തോത് 500 ന് മുകളിലാണ്. നവംബർ 11 മുതൽ ഡിസംബർ 11 വരെ മാലിന്യം കത്തിക്കുന്നതിരെ പ്രചരണ പരിപാടികൾ നടത്താനാണ് ഡൽഹി സർക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളിൽ ബോധവൽക്കരണം നടത്തും. 10 വകുപ്പുകളിൽ നിന്നുള്ള 550 സംഘങ്ങൾക്ക് ഇതിന്റെ ചുമതല നൽകിയിരിക്കുകയാണ്. ശക്തമായ കാറ്റും സമീപ സംസ്ഥാനങ്ങളിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറഞ്ഞതുമാണ് നില മെച്ചപ്പെടാൻ കാരണമായത്. ഡൽഹിയിലെ ആകെ വായുനിലവാര സൂചിക 372 ആയി. എന്നാൽ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് യമുനാ നദിയിൽ രൂപപെട്ട വിഷപ്പത തുടരുകയാണ്. ജലത്തിൽ അമോണിയത്തിന്റെ അളവ് കൂടിയതാണ് വിഷപ്പതയുണ്ടാകാൻ കാരണം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+