രാഹുലിന് പിന്നിലേക്ക് വീണ്ടും 14 പാര്‍ട്ടികള്‍, ജഗനെ നോട്ടമിട്ട് ജി23, കോണ്‍ഗ്രസ് പദ്ധതികള്‍ ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസിന്റെ പ്രതിപക്ഷ സഖ്യത്തിന് വേഗം കൈവരിക്കുന്നു. 14 പാര്‍ട്ടികള്‍ ചേര്‍ന്നുള്ള യോഗമാണ് വീണ്ടുമൊരുക്കല്‍ കൂടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്നത്. ജി23 നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നീക്കം അറിഞ്ഞ ശേഷമാണ് രാഹുല്‍ കളിക്കളത്തിലേക്ക് വീണ്ടും സജീവമായി ഇറങ്ങിയിരിക്കുന്നത്.

ഒപ്പം യുപി അടക്കമുള്ള ഇടങ്ങളില്‍ വമ്പന്‍ തിരഞ്ഞെടുപ്പ് ടീമിനെയും കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പഞ്ചാബില്‍ നവജ്യോത് സിദ്ദു നാല് ഉപദേശകരെ വെച്ചതും അമ്പരപ്പിക്കുന്ന തീരുമാനമാണ്. അടിമുടി ഇതുവരെയില്ലാത്ത മാറ്റമാണ് കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്നത്.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

1

രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച പ്രതിപക്ഷത്തിന് ഐക്യത്തിന് തുടര്‍ച്ച ആവശ്യമാണ്. മൂന്നാമത്തെ വന്‍ യോഗത്തിനാണ് രാഹുല്‍ തുടക്കമിട്ടത്. കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണിത്. 14 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗം നടന്നത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ ചേംബറിലാണ്. ഒരിക്കല്‍ കൂടി രാഹുലിനെ വിശ്വസിച്ചാണ് ഇവരെത്തിയത്. ശിവസേനയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രാതിനിധ്യം വീണ്ടുമുണ്ടായി. അതേസമയം യോഗത്തില്‍ നിന്ന് വിട്ടുനിന്നവര്‍ ഇത്തവണയും ഉണ്ടായി. ഇവര്‍ പതിയെ സഖ്യത്തില്‍ നിന്ന് പുറത്തായി കൊണ്ടിരിക്കുകയാണ്.

2

ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയുമാണ് സഖ്യത്തിന് പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്നത്. ഇവര്‍ തുടര്‍ച്ചയായി പ്രതിപക്ഷ യോഗങ്ങള്‍ക്ക് തുരങ്കം വെക്കുന്നു എന്ന പരാതി ശക്തമായിരിക്കുകയാണ്. ഇടതുപാര്‍ട്ടികള്‍ ഭിന്നത മറന്ന് വീണ്ടും യോഗത്തിനെത്തി. അതേസമയം അകാലിദളും പഞ്ചാബില്‍ നിന്നുള്ള എംപിമാരും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. കാര്‍ഷിക നിയമത്തിനെതിരെ ഇവര്‍ ഒന്നിക്കുകയും ചെയ്തു. രാഹുലിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഏറ്റവും വലിയ നേട്ടവും ഇത് തന്നെയാണ്. അതേസമയം ജി23 നേതാക്കളോട് കൂടുതലായി സഖ്യത്തിന്റെ ഭാഗമാവാന്‍ രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

3

കോണ്‍ഗ്രസിന് ആവശ്യം വൈഎസ്ആര്‍ കോണ്‍ഗ്രസുമായുള്ള ബന്ധമാണ്. ആന്ധ്രപ്രദേശില്‍ ബിജെപി മുഖ്യ പ്രതിപക്ഷമായാല്‍ അത് തെലങ്കാനയിലും ബാധിക്കുമെന്ന് കോണ്‍ഗ്രസിന് അറിയാം. രാഹുല്‍ ജി23 നേതാക്കളെ ഉപയോഗിച്ച് ജഗനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കപില്‍ സിബലിന്റെ പിറന്നാളിനായി ചേര്‍ന്ന യോഗത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പാര്‍ട്ടി നിഷേധിക്കുന്നുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 22 സീറ്റുള്ള പാര്‍ട്ടിയാണ്. 151 സീറ്റും നിയമസഭയില്‍ നേടിയിട്ടുണ്ട്. അവര്‍. നിലവില്‍ ബിജെപിക്ക് പാര്‍ലമെന്റില്‍ പല സഹായങ്ങളും ജഗന്റെ പാര്‍ട്ടി ചെയ്ത് കൊടുക്കുന്നുണ്ട്.

4

വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഒരിക്കലും ബിജെപിയുമായി ചേരാനാവില്ല. അതിന് കാരണവുമുണ്ട്. എസ് സി -എസ്ടി വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വോട്ടുബാങ്ക്. ബിജെപിയുമായി കൈകോര്‍ത്താല്‍ അതോടെ പാര്‍ട്ടിയുടെ വോട്ടുബാങ്ക് തകരും. നിലവില്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി കിട്ടുന്നതിന് വേണ്ടിയാണ് ജഗന്‍ തന്ത്രം പയറ്റുന്നത്. അതേസമയം ബിജെപിക്കൊപ്പം സഖ്യമില്ലെങ്കില്‍ മോദിയെ എതിരാളിയായി ജഗന്‍ കാണുന്നില്ല. അതുകൊണ്ട് പ്രതിപക്ഷ ഐക്യത്തിന് ജഗനുണ്ടാവില്ല. കോണ്‍ഗ്രസിനെ ശക്തമാക്കാനുള്ള ഒരു സഖ്യത്തിനും താനില്ലെന്ന് ജഗന്‍ പ്രതിപക്ഷ പാര്‍ട്ടികളെ അറിയിച്ചിരിക്കുകയാണ്.

5

ജഗന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ ഭയമുണ്ട്. ഇത് മാറ്റി കൂടെ നിര്‍ത്താനാണ് ജി23യെ രാഹുല്‍ നിയോഗിച്ചിരിക്കുന്നത്. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് കോണ്‍ഗ്രസിന് ലോക്‌സഭയില്‍ അധികാരം പിടിക്കാന്‍ നിര്‍ണായകമാണ്. 92 സീറ്റുകള്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലായി ഉണ്ട്. ഈ സീറ്റില്‍ പകുതി പിടിച്ചാല്‍ പോലും കോണ്‍ഗ്രസ് പ്രതിപക്ഷത്തെ നയിക്കുന്ന കടിഞ്ഞാണ്‍ കൈയ്യിലെത്തിക്കാം. മിഷന്‍ 150 എന്ന പ്ലാനും നടപ്പാക്കാന്‍ പറ്റും. ദക്ഷിണേന്ത്യയില്‍ ഇടഞ്ഞ് നില്‍ക്കുന്ന കെസിആറിനെ കൂടി ഒപ്പം ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അത് രാഹുലിന്റെ സ്വീകാര്യത വര്‍ധിപ്പിക്കും. നിലവില്‍ സീനിയര്‍ നേതാക്കള്‍ക്ക് മാത്രമാണ് സ്വന്തം ബന്ധം ഉപയോഗിച്ച് സഖ്യമുണ്ടാക്കാന്‍ സാധിക്കുന്നത്.

6

രാഹുല്‍ ഗാന്ധിയുടെ യോഗത്തില്‍ പക്ഷേ പാര്‍ട്ടികളിലെ അധ്യക്ഷന്‍മാരൊന്നും പങ്കെടുത്തിരുന്നില്ല. എന്നാല്‍ ജി23 വന്‍ നേതാക്കളെയാണ് സ്വന്തം യോഗത്തിലെത്തിച്ചത്. ശരത് പവാറും അഖിലേഷ് യാദവും ഒപ്പം ലാലു പ്രസാദ് യാദവും വരെ യോഗത്തിനെത്തി. ഇവരെല്ലാം പ്രതിനിധികളെയാണ് രാഹുലിന്റെ യോഗത്തിലേക്ക് അയച്ചത്. പലരും പ്രതിപക്ഷ ഐക്യത്തിലേക്ക് വരാന്‍ തയ്യാറാണ്. പക്ഷേ ആദ്യം കോണ്‍ഗ്രസ് സംഘടനാപരമായി ശക്തിപ്പെടണമെന്നാണ് ആവശ്യം. ഗാന്ധി കുടുംബം തന്നെ പടിയിറങ്ങണമെന്നായിരുന്നു അകാലിദള്‍ സഭയില്‍ ആവശ്യപ്പെട്ടത്. അതേസമയം യുപിയില്‍ ഒറ്റക്കെട്ടായി എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് ബിജെപിയെ നേരിടാനും തീരുമാനമായിട്ടുണ്ട്.

7

വൈഎസ്ആര്‍ കോണ്‍ഗ്രസിനെ കേന്ദ്ര മന്ത്രിസ്ഥാനം നല്‍കി പാട്ടിലാക്കാനുള്ള ശ്രമമൊക്കെ ബിജെപി നടത്തിയിട്ടുണ്ട്. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ജി23 നീങ്ങുന്നത്. ബിജെപിയേക്കാള്‍ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിനേയാണ് ശത്രുവായി ജഗന്‍ കാണുന്നത്. അതേസമയം നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളിനെയും ചേര്‍ക്കാനാണ് പ്ലാന്‍. എന്നാല്‍ ഒഡീഷയ്ക്ക് പുറത്തേക്കില്ലെന്നാണ് പട്‌നായിക്കിന്റെ നിലപാട്. ഒഡീഷയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ എതിരാളി ബിജെപിയാണ്. ബിജു ജനതാദളിനെ വീഴ്ത്താന്‍ ഇവര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതാണ് പട്‌നായിക്കിനെ ചൊടിപ്പിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിലേക്ക് അദ്ദേഹം കൂടുതലായി അടുക്കുന്നതും ബിജെപിയുടെ ഭീഷണി കൊണ്ടാണ്.

8

അതേസമയം ആരാകും പ്രതിപക്ഷത്തിന്റെ നേതാവ് എന്നതും ചോദ്യമാണ്. താനാകാനില്ലെന്ന നിലപാടിലാണ് രാഹുല്‍. എന്നാല്‍ 2014ല്‍ മോദിയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ബിജെപിയുടെ തലവര മാറിയത്. ഇത്തവണ ആരാകും നേതാവ് എന്നതിലാണ് കണ്‍ഫ്യൂഷന്‍. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നു, അതിനൊപ്പമാണ് തങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. 20 പാര്‍ട്ടികളും 400 സീറ്റും എന്ന ടാര്‍ഗറ്റാണ് കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളോട് സൂചിപ്പിച്ചിരിക്കുന്നത്. ബിജെപിയെ ദുര്‍ബലമായ സീറ്റുകളിലെല്ലാം വീഴ്ത്തുക എന്നതാണ് ടാര്‍ഗറ്റ്. ഒപ്പം ബംഗാളില്‍ 42 സീറ്റില്‍ ഒന്ന് പോലും ബിജെപിക്ക് പോകുന്നില്ലെന്ന് ഉറപ്പിക്കാനും നിര്‍ദേശമുണ്ട്. ഓരോ സംസ്ഥാനത്തും ശക്തി കൂടുതല്‍ ഉള്ളവരെയാണ് പ്രതിപക്ഷത്തിന്റെ മുഖമാക്കുക.

9

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+