• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാറില്‍ കോണ്‍ഗ്രസ് തേരോട്ടമുണ്ടാകും, ഫോര്‍മുല പിഴച്ച് നിതീഷ്, ബിജെപിയില്‍ വിശ്വാസമില്ല. കാരണം.....

ദില്ലി: ബീഹാറില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരവേ മൂന്ന് തരത്തില്‍ ജെഡിയുവിന് പിഴയ്ക്കുന്നു. ബിജെപിയെ വിശ്വസിച്ചതില്‍ വലിയ തിരിച്ചടിയുണ്ടായെന്നാണ് നിതീഷ് കുമാര്‍ കരുതുന്നത്. പല മണ്ഡലങ്ങളിലും ജെഡിയുവിന്റെ കരുത്ത് ബിജെപി ചോര്‍ത്തുകയാണ്. എല്‍ജെപി ഇപ്പോള്‍ ഉയര്‍ത്തിയ കലാപക്കൊടി ഉയര്‍ത്തിയതിന് കാരണം ബിജെപിയുടെ രഹസ്യ നീക്കങ്ങളാണ്. അതേസമയം ഏറ്റവും അച്ചടക്കമുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. ഒരു നേതാവിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇനി കോണ്‍ഗ്രസ്. അതോടെ നിതീഷിന്റെ തകര്‍ച്ച പൂര്‍ണമാകും.

നിതീഷിന് ഭയം

നിതീഷിന് ഭയം

ബിജെപിയെ അടിമുടി ഭയമാണ് നിതീഷ് കുമാറിന്. 2015ല്‍ നിതീഷ് സഖ്യമായി മത്സരിച്ചപ്പോഴും അത് തിരിച്ചറിഞ്ഞതാണ്. തമ്മിലടിപ്പിക്കുന്ന ജോലി ഏറ്റവും നന്നായി ചെയ്യുന്നവര്‍ എന്നാണ് ജെഡിയു ബിജെപി നേതാക്കളെ വിശേഷിപ്പിക്കുന്നത്. ഗിരിരാജ് സിംഗിനെ പോലുള്ളവരുമായി ഇപ്പോഴും നിതീഷ് കുമാര്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. രാംവിലാസ് പാസ്വാന്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് നിതീഷിനെതിരെ തിരിഞ്ഞത് ബിജെപിയുടെ സമ്മതത്തോടെയാണ്. നിതീഷിന് പകരം പാസ്വാനെ മുന്‍നിര്‍ത്തിയുള്ള മറ്റൊരു ഗെയിം ബിജെപി കളിക്കുന്നുണ്ട്.

ബിജെപിയുടെ നീക്കങ്ങള്‍

ബിജെപിയുടെ നീക്കങ്ങള്‍

നിതീഷ് കുമാര്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. 100 സീറ്റില്‍ അധികം ജെഡിയുവിന് നല്‍കാന്‍ ബിജെപിക്കും താല്‍പര്യമില്ല. മുഖ്യമന്ത്രി സ്ഥാനവും ഒപ്പം കൂടുതല്‍ സീറ്റുകളും എന്ന ഫോര്‍മുല അമിത് ഷായ്ക്കും അംഗീകരിക്കാവുന്നതല്ല. നിതീഷിന്റെ സീറ്റില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാനാണ് എല്‍ജെപിയുടെ ശ്രമം. ജെഡിയുവിനെ കുറച്ച് സീറ്റുകളില്‍ തോല്‍പ്പിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവാനും ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള ജെഡിയുവിന്റെ വാദം ദുര്‍ബലമാകും.

പിഴച്ചത് ആ കാര്യത്തില്‍

പിഴച്ചത് ആ കാര്യത്തില്‍

നിതീഷിന്റെ ഫോര്‍മുല മുഴുവന്‍ പിഴച്ചത് ലാലു പ്രസാദ് യാദവിനെ അനാവശ്യമായി വലിച്ചിഴച്ചപ്പോഴാണ്. ലാലുവിന്റെ 15 വര്‍ഷത്തെ ഭരണവും തന്റെ 15 വര്‍ഷത്തെ ഭരണവും താരതമ്യം ചെയ്തുള്ള പ്രചാരണമാണ് നിതീഷ് ഇപ്പോള്‍ നടത്തുന്നത്. 1990 മുതല്‍ 2005 വരെ ലാലുവായിരുന്നു ബീഹാറില്‍ ഭരിച്ചിരുന്നത്. കാട്ടുഭരണമായിരുന്നു ഇതെന്ന് വിളിപ്പേരുണ്ട്. എന്നാല്‍ ഇതെല്ലാം ബീഹാറിലെ പുതിയ ജനത മറന്ന് കഴിഞ്ഞു. അവര്‍ക്ക് ലാലു ഇപ്പോള്‍ ഹീറോയാണ്. 15 വര്‍ഷം മുമ്പുള്ള അതേ ഫോര്‍മുല നിതീഷ് പ്രയോഗിച്ചത് വന്‍ നിരാശയാണ് വോട്ടര്‍മാരില്‍ ഉണ്ടാക്കിയത്.

ജനവിരുദ്ധനായ നേതാവ്

ജനവിരുദ്ധനായ നേതാവ്

തിരഞ്ഞെടുപ്പ് നീട്ടാനായി കോണ്‍ഗ്രസും ആര്‍ജെഡിയും മാത്രമാണ് ആവശ്യപ്പെട്ടത്. ഇത് ജനങ്ങളുടെ വൈകാരിക വിഷയമായിരുന്നു. കോവിഡും പ്രളയവും വന്ന് ബീഹാര്‍ തകര്‍ന്ന് നില്‍ക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്താനാണ് നിതീഷിന്റെ ശ്രമം. ജനങ്ങളുടെ ശവത്തില്‍ ചവിട്ടിയാണ് തിരഞ്ഞെടുപ്പ് നടത്താന്‍ നിതീഷ് ഒരുങ്ങുന്നതെന്ന് തേജസ്വി ആരോപിക്കുന്നു. എന്നാല്‍ നിയമസഭയുടെ കാലാവധി കഴിഞ്ഞാല്‍ രാഷ്ട്രപതി ഭരണത്തിന് ബിജെപി ബീഹാറില്‍ ഒരുങ്ങുകയാണ്. അതൊഴിവാക്കാന്‍ വേണ്ടിയുള്ള നീക്കമാണ് നിതീഷ് നടത്തുന്നത്.

കോണ്‍ഗ്രസിന്റെ ട്രംപ് കാര്‍ഡ്

കോണ്‍ഗ്രസിന്റെ ട്രംപ് കാര്‍ഡ്

ലാലു പ്രസാദ് യാദവാണ് കോണ്‍ഗ്രസിന്റെ ട്രംപ് കാര്‍ഡ്. അദ്ദേഹം ജയിലില്‍ നിന്ന് ഇറങ്ങുന്നതോടെ ആര്‍ജെഡി സഖ്യത്തിന്റെ അടിത്തറ ശക്തമാകും. യാദവ-ദളിത്-മുസ്ലീം കോമ്പോ രാഹുല്‍ ഗാന്ധി പ്ലാന്‍ ചെയ്ത് കഴിഞ്ഞു. മുസ്ലീം മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ ഫോക്കസ് ചെയ്യില്ല. കിഷന്‍ഗഞ്ചില്‍ മാത്രമായിരിക്കും ശക്തമായ പ്രചാരണം നടത്തുക. പകരം ഹിന്ദു മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അയോധ്യ വിഷയം ഉയര്‍ത്തിയത് കോണ്‍ഗ്രസിന് പ്രശ്‌നങ്ങളുണ്ടാക്കും. ഈ സീറ്റുകള്‍ ഇത്തവണ ആര്‍ജെഡിയുമായി വെച്ച് മാറും.

ലാലുവിന്റെ ഇരവാദം

ലാലുവിന്റെ ഇരവാദം

ലാലു പ്രസാദ് യാദവിനെ ഇത്രയും കാലം ബിജെപിയും ജെഡിയുവും ചേര്‍ന്ന് ദ്രോഹിച്ച കണക്കുകളാണ് ആര്‍ജെഡിയുടെ ഫോര്‍മുല. കഴിഞ്ഞ തവണ 80 സീറ്റിലേക്ക് ആര്‍ജെഡി കുതിച്ചത് ഈ പ്രചാരണത്തിന്റെ ബലത്തിലായിരുന്നു. നിതീഷ് ഭയക്കുന്നതും ലാലുവിനെയാണ്. അതേസമയം എല്‍ജെപി വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ 25 സീറ്റുകള്‍ ഓഫര്‍ ചെയ്താല്‍ അവര്‍ സഖ്യത്തിലേക്ക് വരാനുള്ള സാധ്യത കൂടുതലാണ്. യുവാക്കളില്‍ തേജസ്വി യാദവ് വന്‍ തരംഗമാണ് ഉണ്ടാക്കുന്നത്. ഇത് ബീഹാറിന്റെ 100 മണ്ഡലങ്ങളിലെങ്കിലും പ്രതിധ്വനിക്കും. ജെഡിയുവിനാണെങ്കില്‍ യുവനേതാക്കളില്ലാത്തത് വന്‍ തിരിച്ചടിയാണ്.

243 സീറ്റുകള്‍

243 സീറ്റുകള്‍

ബീഹാറില്‍ 243 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 152 സീറ്റില്‍ ആര്‍ജെഡി മത്സരിക്കും. കോണ്‍ഗ്രസിന് 91 സീറ്റാണ് നല്‍കിയിരിക്കുന്നത്. ആര്‍ജെഡി തങ്ങളുടെ ക്വാട്ടയില്‍ നിന്ന് രണ്ട് പാര്‍ട്ടികള്‍ക്ക് സീറ്റ് വീതിച്ച് നല്‍കും. വികാന്‍ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി, സിപിഐഎംഎല്‍ എന്നിവര്‍ക്കാണ് സീറ്റ് നല്‍കുക. അതേസമയം കോണ്‍ഗ്രസ് ആര്‍എല്‍എസ്പി, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച, സിപിഐ എന്നിവര്‍ക്ക് കുറച്ച് സീറ്റുകളും നല്‍കും. 2015ല്‍ കോണ്‍ഗ്രസ് 40 സീറ്റിലാണ് മത്സരിച്ചത്. 27 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. ഇത്തവണ 42 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ബാക്കി മൂന്ന് പാര്‍ട്ടികള്‍ക്കായി വിട്ട് നല്‍കും.

English summary
congress have advantage in bihar, may get more seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X